കോടാനുകോടിരൂപ കയ്യിൽ ഉണ്ടായിട്ടും ലക്ഷങ്ങൾ കൊടുക്കുന്നവർക്കല്ല, ഇവർക്കാണ് കയ്യടി കൊടുക്കേണ്ടത്

0
98

Joli Joli

അഞ്ഞൂറും ആയിരവും കോടി രൂപയുടെ ആസ്തിയുള്ളവർ അഞ്ചു ലക്ഷമോ പത്ത് ലക്ഷമോ കോവിഡ് ദുരിധാശ്വാസ നിധിക്ക് എന്ന് പറഞ്ഞ് നൽകും. ആരാധകർ അത് പാടി പുകഴ്ത്തി മനുഷ്യർക്ക് ചെവിതല കേൾപ്പിക്കാത്ത അത്ര പരുവമാക്കും. മാധ്യമങ്ങളിലൂടെ ഇവരുടെയൊക്കെ പേരോ, പ്രമോഷനോ, പരസ്യമോ ഒക്കെ ഒരാഴ്ച്ച ഓടിക്കണമെങ്കിൽ ചുരുങ്ങിയത് പത്ത് പതിനഞ്ചു ലക്ഷം രൂപ ചിലവ് വരും.ഇതാകുമ്പോൾ അഞ്ചു ലക്ഷം രൂപക്ക് കാര്യം നടക്കും.കൂടുതൽ മൈലേജും കിട്ടും.ഇവരുടെയൊക്കെ ഒരു നേരത്തെ ഡിന്നറിന്റെ കാശേ വരുന്നുള്ളൂ.കേരളത്തിലെ ആരാധനാ ദൈവങ്ങളായ ശത കോടീശ്വര പുലികളാണ് ഇത്തരം ചുളുവിൽ പ്രമോഷൻ നേടാൻ നടക്കുന്നവരിൽ മുന്നിൽ. ബഹുപൂരിപക്ഷം സർക്കാർ ജീവനക്കാർക്കും പതിനായിരത്തിനും മുപ്പത്തിനായിരത്തിനും ഇടയിലാണ് മാസ ശമ്പളം.ആ പണം കൊണ്ടാണ് അവർ മാസാമാസം അവരുടെ കുടുംബം നീക്കികൊണ്ട് പോകുന്നത്. എന്നിട്ടും ആ പണം അങ്ങനെതന്നെ അവർ സർക്കാരിലേക്ക് കൊടുക്കാൻ തീരുമാനിക്കുന്നു.

സാധാരണക്കാരായ അനേകം മനുഷ്യരും തങ്ങളുടെ ഒരു മാസത്തെ ശമ്പളമോ ഒരു നിശ്ചിത തുകയോ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നുണ്ട്. ഇന്നലെ വയനാട്ടിലെ ഒരു കർഷകൻ തന്റെ തോട്ടത്തിലെ ഏകദേശം പതിനായിരം കിലോയിൽ കൂടുതൽ വരുന്ന കപ്പ അങ്ങനെ തന്നെ സമൂഹ അടുക്കളയിലേക്ക് സംഭാവന ചെയ്തു. പണമായി കൊടുക്കാൻ കയ്യിലൊന്നും ഇല്ലാത്തത് കൊണ്ടാണ് തോട്ടത്തിലെ കപ്പ മുഴുവനായും സർക്കാരിലേക്ക് കൊടുക്കുന്നതെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.സഹായിക്കുന്ന പണത്തിന്റെ നൂറിരട്ടി ഈ സെലിബ്രിറ്റി എന്ന കുറുക്കന്മാർ നാളെ നമ്മളിൽ നിന്ന് തന്നെ ലാഭമുണ്ടാക്കും.എന്നാൽ ഈ മാസ ശമ്പളക്കാരും, ഈ കപ്പ കർഷകനും, സാധാരണക്കാരുമൊന്നും തിരിച്ചൊന്നും പ്രതീക്ഷിച്ചിട്ടല്ല ദുരന്ത സമയങ്ങളിൽ സഹ ജീവികളെ സഹായിക്കുന്നത്.അപ്പോൾ ആർക്കാണ് നമ്മൾ കയ്യടിക്കേണ്ടത്..?