രമേശേട്ടാ നിങ്ങളുടെ പാർട്ടി കൂട്ടുകച്ചവടം നടത്തുന്ന മഹാരാഷ്ട്രയിലെ മലയാളി നേഴ്‌സുമാരെ രക്ഷപെടുത്തണ്ടേ നിങ്ങൾക്ക് ?

0
309

Joli Joli

 

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് രമേശൻ ചേട്ടൻ അറിയുന്നതിന്. താങ്കൾ ഈ കോവിഡ് കാലത്തും ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ സർക്കാരിനെയും പിണറായി വിജയനെയും മുടിനാരിഴ കീറി വിമർശനങ്ങൾക്ക് വിധേയമാക്കുന്നതായി കണ്ടു. അതിൽ കാര്യമുള്ളതേത് കാര്യമില്ലാത്തതേത് എന്നതിനെക്കുറിച്ച് ഇവിടെ പോസ്റ്റുമോർട്ടം നടത്തുന്നില്ല. കൂടാതെ താങ്കൾ തച്ചിനിരുന്ന് ഗൾഫിലേക്ക് വിളിച്ച് എല്ലാ പ്രവാസികളുടെയും ഈ കോവിഡ് കാലത്തെ സുഖവിവരം അന്വേക്ഷിച്ചതായും കണ്ടു.
അതൊക്കെ സത്യമാണെങ്കിൽ നല്ലത്. എന്നാൽ ഒരു കാര്യം ചോദിച്ചോട്ടെ. താങ്കളുടെ മൂക്കിന് താഴെ ഇന്ത്യയിൽ താങ്കളുടെ പാർട്ടി കൂട്ടുകച്ചവടം നടത്തി ഭരിക്കുന്ന മഹാരാഷ്ട്രയിൽ ഇരുപത്തി രണ്ട് നേഴ്‌സുമാർ കോവിഡ് രോഗത്തോട് മല്ലിട്ട് നരക യാതന അനുഭവിക്കുന്നുണ്ട്.

ഭക്ഷണമോ വെള്ളമോ ഇല്ലാതെ വൃത്തിഹീനമായ ഒരു ഹാളിൽ ചികിത്സ പോലും നിക്ഷേധിച്ച് മഹാരാഷ്ട്ര സർക്കാർ അവരെ പൂട്ടിയിട്ടിട്ടുണ്ട്. ഇരുപത്തി രണ്ട് പേർക്കുകൂടി ഒറ്റ ബാത്ത് റൂമാണ് അവിടെയുള്ളത്. അവർ മരിച്ചുവീണാൽ പോലും പുറം ലോകം അറിയില്ല എന്ന് ഇന്നവർ കണ്ണീരോടെ ലോകത്തോട് അലറിക്കരഞ്ഞു. താങ്കൾ കേട്ടുവോ അവരുടെ കരച്ചിൽ. താങ്കൾ കണ്ടുവോ അവരുടെ അവസ്ഥ. താങ്കളുടെ പാർട്ടിയും കൂടി ചേർന്നല്ലേ മഹാരാഷ്ട്രയിൽ കൂട്ടുകൃഷി നടത്തുന്നത്. രാജ്യത്ത് ആകെ പത്തോ മുപ്പതോ എംപിമാരുള്ള കോൺഗ്രസിന് പത്തൊൻപത് എം പി മാരും കേരളത്തിൽ നിന്നുള്ളവരല്ലേ. എന്തുകൊണ്ട് നിങ്ങൾ ആ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയില്ല.

കോൺഗ്രസിന്റെ മഹാരാഷ്ട്ര നിരീക്ഷകൾ കെ സി വേണുഗോപാൽ ഇന്ന് പറയുന്നത് കേട്ടു മഹാരാഷ്ട്ര സർക്കാരിനോട് നേഴ്‌സുമാരുടെ കാര്യം പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടതായി കാണുന്നില്ല എന്ന്. പിന്നെ എന്തിനാടോ നിങ്ങളൊക്കെ ഈ കൂട്ടുകൃഷിക്ക് നടക്കുന്നത്? പോക്കറ്റ് വീർപ്പിക്കാനോ ? അവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ദയവെങ്കിലും ഉണ്ടാകണമെന്നാണ് ഇന്നവർ അവസാനമായി നിറകണ്ണുകളോടെ കൈ കൂപ്പി അപേക്ഷിച്ചത്.മിസ്റ്റർ രമേശാ…

“” ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുന്നവനെ നിന്നെ ഞാൻ വലിയ കാര്യങ്ങളിൽ ഭരമേല്പിക്കും “” എന്ന് യോഹന്നാന്റെ സുവിശേഷത്തിൽ എഴുതപ്പെട്ടിട്ടുണ്ട്.താങ്കളുടെ പാർട്ടിയുടെ കൂട്ടുകൃഷി ഭരണത്തിൽ കീഴിൽ നരകയാതന അനുഭവിക്കുന്ന വെറും ഇരുപത്തി രണ്ട് നേഴ്‌സുമാർക്ക് രക്ഷകനാകാൻ കഴിയാത്ത താങ്കളാണോ മൂന്നര കോടി ജനങ്ങൾക്ക് തേനും പാലും ഒഴുക്കി തരാം എന്ന് പറഞ്ഞ് മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് നടക്കുന്നത് ? പഷ്ട്ട് .