ലോകത്ത് ഒരു രാജ്യത്തെ പൗരനും ഇത്രയധികം അപമാനിക്കപ്പെട്ടിട്ടുണ്ടാകില്ല

114

Joli Joli

പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശി പരീത്കുഞ്ഞു ജസീന്‍ (58) ആണ് മരിച്ചത്.ബത്ഹയില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുബ് പനിയ്ക്ക് ബത്ഹയിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. അതിന് ശേഷം അദ്ദേഹം മുറിയ്ക്ക് പുറത്തിറങ്ങിയിരുന്നില്ലെന്ന് അടുത്ത മുറികളില്‍ താമസിച്ചിരുന്നവര്‍ പറയുന്നു. നാട്ടില്‍ നിന്ന് ഭാര്യ ഫോണില്‍ വിളിച്ചിട്ടും മറുപടിയില്ലാതായതോടെയാണ് സുഹൃത്തുക്കള്‍ അന്വേഷിച്ചത്. മുറിയിലെത്തിയപ്പോള്‍ അടച്ചിട്ട നിലയിലായിരുന്നു. അകത്ത് നിന്ന് ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദവും കേള്‍ക്കാമായിരുന്നു.

സുഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ച്‌ പൊലീസ് സ്ഥലത്തെത്തി മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി.പതിറ്റാണ്ടുകൾക്ക് മുൻപ് ജീവിതം കരുപ്പിടിപ്പിക്കാൻ മണലാരന്യത്തിൽ എത്തിയതാണ്. ആരോരും അറിയായാതെ ആരോരും അടുത്തില്ലാതെ മരണത്തിലേക്കും നടന്നുനീങ്ങി. ഈ കാലയളവിൽ അദേഹമൊക്കെ എത്രകാലം ജീവിച്ചിട്ടുണ്ട് എന്ന് ചോദിച്ചാൽ മൗനമായിരിക്കും മറുപടി. ഉറ്റവർക്കും ഉടയവർക്കും വേണ്ടി ഒരു യൗവന കാലം മുഴുവനും ഏകനായി അന്യനാടുകളിൽ ജീവിതം ഹോമിക്കുന്ന ബഹുഭൂരിപക്ഷം പ്രവാസികളും അവസാന കാലങ്ങളിൽ ഇങ്ങനെയൊക്കെ ഒടുങ്ങുന്നവരാണ്. ഇവിടെ അല്ലങ്കിൽ നാട്ടിൽ.അത്രേ വിത്യാസമുള്ളൂ.

ഇത്രേം പറഞ്ഞത് ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവിലേക്കാണ്. പ്രവാസികളുടെ നാലോളം മൃതദേഹങ്ങൾ കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ ജനിച്ച നാട്ടിലെ കുഴിമാടത്തിലേക്ക് ചേരാൻ പറ്റാതെ അനുമതി കാത്ത് കിടപ്പുണ്ടന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ പറഞ്ഞത്.എട്ടോളം മൃതദേഹങ്ങൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ നാട്ടിലലിഞ്ഞുചേരാനുള്ള ഊഴവും കാത്ത് കിടപ്പുണ്ടത്രേ. ലോകത്ത് ഒരു രാജ്യത്തെ പൗരനും ഇത്രയധികം അപമാനിക്കപ്പെട്ടിട്ടുണ്ടാകില്ല. മൃതദേഹങ്ങളോട് പോലും ഒരു ദയവ് കാണിക്കാൻ സംഘിപുത്രനായ മോദിക്ക് കഴിയുന്നില്ല.

ഗുജറാത്തിലെ തെരുവുകളിൽ മൂന്നാം കിട രാഷ്ട്രീയം കളിച്ച് മതവും വർഗീയതയും ആളിക്കത്തിച്ച് വർഗീയ കലാപങ്ങളിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രി കസേര വരെയെത്തിയ താങ്കൾക്ക് ഇപ്പോൾ ജീവിതം സുരക്ഷിതമായിരിക്കാം.എന്നാൽ അത്രയും നീചമായ വഴികളിലൂടെ സഞ്ചരിച്ച് ജീവിതം കെട്ടിപ്പടുക്കാനുള്ള മാനസിക ബലം ഞങ്ങൾക്കില്ലാത്തത് കൊണ്ടാണ് ഞങ്ങൾ പ്രവാസ ജീവിതം തിരഞ്ഞെടുത്തത്.ഏത് രാജ്യത്ത് ചെന്നാലും ഞാനൊരു ഇന്ത്യൻ പൗരനാണെന്ന് തലയുയർത്തി പറയണമെങ്കിൽ രാജ്യം ഭരിക്കുന്നത് അന്തസുള്ള, രാജ്യസ്നേഹമുള്ള, പൗര സ്നേഹമുള്ള, കരുതലുള്ള ഒരു ഭരണാധികാരിയായിരിക്കണം.താങ്കളെപ്പോലെ ഒരു മൂന്നാം കിട രാഷ്ട്രീയക്കാരൻ രാജ്യത്തിന്റെ അമരത്തെത്തിയതിന്റെ ഫലമാണ് ഞങ്ങൾക്കീ ദുര്യോഗം ഉണ്ടായത്.

ഇന്ത്യയെ ബ്രിട്ടീഷുകാർക്ക് ഒറ്റികൊടുത്ത് അവരുടെ ചെരുപ്പും നക്കി രാഷ്ട്രപിതാവിനെ കൊന്ന് കൊലവിളിക്കുകയും ചെയ്ത പാരമ്പര്യമുള്ള അങ്ങേക്ക് രാജ്യ സ്നേഹവും പൗര സ്നേഹവും ഉണ്ടാകും എന്ന് ധരിച്ച് വെച്ചതാണ് ഓരോ ഇന്ത്യക്കാരനും പറ്റിയ തെറ്റ്. “പ്രവാസികൾ ഇത്രയും കാലം നമ്മെ സംരക്ഷിച്ചുകൊണ്ടിരുന്ന നമ്മുടെ സഹോദരങ്ങളാണ്.ആപത്ത് സമയത്ത് അവർക്ക് തുണയാകേണ്ടതും അവരെ നാട്ടിലെത്തിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്… “പിണറായി വിജയൻ ഏതാനും ദിവസങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകളാണ് മേൽ വിവരിച്ചത്.മിസ്റ്റർ നരേന്ദ്ര മോദി ഈ വാക്കുകൾ ഒരു നൂറ് വട്ടം ഉരുവിട്ട് പഠിക്ക്.