ആശയം കൊണ്ട് നേരിടാൻ കഴിഞ്ഞില്ലെങ്കിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്യുന്ന സംഘപരിവാർ മനോരോഗം

106

Joli Joli

സുനിതയോടൊപ്പം

ആശയം കൊണ്ട് നേരിടാൻ കഴിയാതെ വരുമ്പോൾ എതിരാളിയെ തുണിയുരിഞ്ഞ് പൊതുജന മധ്യത്തിൽ നിർത്തുക എന്നതാണ് ധാർമികതയില്ലാത്ത, വിഡ്ഢികളുടെ താവളം എന്ന് വിശേഷിക്കപ്പെടുന്ന ബി ജെ പി ആർ എസ് എസ് സംഘപരിവാർ ക്രിമിനൽ കൂട്ടങ്ങളുടെ അവസാന ആയുധം.Sunitha Devadas എന്ന മാധ്യമ പ്രവർത്തകക്ക് നേരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബി ജെ പി സംഘപരിവാർ സൈബർ കൂട്ടങ്ങളിൽ നിന്നും സമാനതകളില്ലാത്ത ആക്രമണമാണ് നടന്നുവരുന്നത്.അവരുടേതെന്ന രീതിയിൽ മോർഫ് ചെയ്ത അശ്ളീല ചിത്രങ്ങളും വിഡിയോകളും വ്യാപകമായ രീതിയിൽ പ്രചരിപ്പിക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു ഈ മാനസിക രോഗികൾ.

ബി ജെ പി ആർ എസ് എസ് കപടതകളെ സോഷ്യൽ മീഡിയയിലൂടെ പൊതുജന മധ്യത്തിൽ തുറന്നുകാട്ടി എന്നതാണ് പ്രകോപനത്തിന് കാരണം.അവർ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്.സുനിതയ്ക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നു. എതിർക്കപ്പെടേണ്ടതും ചേർന്നു നിൽക്കേണ്ടതുമായ സന്ദർഭമാണിത്.ഇല്ലങ്കിൽ നാളെയവർ നമ്മളെയും നിശ്ശബ്ദരാക്കാൻ എത്തും..ബോധവും വിവരവുമുള്ള ഏതൊരു മലയാളിയുടെയും മുന്നിൽ നിവർന്ന് നിന്ന് ആശയംകൊണ്ട് നേരിടാൻ കഴിവുള്ള ഏതെങ്കിലും ഒരു ബി ജെ പി ക്കാരനോ അവരുടെ തായ് വഴിക്കാരനോ കേരളത്തിൽ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.