Joli Joli
ദരിദ്രനും അവന്റെ ദാരിദ്ര്യവും മോദിയിലൂടെ മാറുമെന്ന് ഗുജറാത്തിലെ ചേരി നിവാസികളോ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദരിദ്രരുള്ള രണ്ടാമത്തെ സംസ്ഥാനമായ ഗുജറാത്തിലെ ജനങ്ങളോ ഒരിക്കലും പറയില്ല.പത്തോ ഇരുപതോ വർഷം തുടർച്ചയായി ഒരു സംസ്ഥാനം ഭരിക്കാൻ ഇന്ത്യയിൽ ഒരാൾക്ക് ഒരു നല്ല ഭരണാധികാരിയാകണമെന്നില്ല.അതിന് ദരിദ്രന്റെ വോട്ട് വേണമെന്നുമില്ല.രാഷ്ട്രീയ ഗിമ്മിക്കുകൾ മാത്രമറിഞ്ഞാൽ മതി.വോട്ടിന്റെയും സീറ്റുകളുടെയും മറിമായങ്ങൾ പഠിച്ചാൽ മതി.ഭൂരിപക്ഷത്തിന്റെ മനസറിഞ്ഞ് വേണ്ട അളവിൽ മതവും രാഷ്ട്രീയവും വർഗീയതയും വിളമ്പിക്കൊടുത്താൽ മതി.അത്യാവശ്യ ഘട്ടങ്ങളിൽ ഒരു പിൻബലത്തിന് വേണമെങ്കിൽ ഭ്രൂണങ്ങളെ പോലും ജീവനോടെ കത്തിക്കുന്ന ശൂലത്തിൽ തീർത്ത വർഗീയ കലാപങ്ങൾ മതത്തിന്റെ കലത്തിലേക്ക് നീട്ടി ഒഴിച്ചുകൊടുത്താൽ മതി. ഇന്ത്യയിലെ ജനങ്ങൾക്ക് ആവശ്യമായ ഈ സമീകൃത ആഹാരം കൃത്യമായി വേണ്ട സമയങ്ങളിൽ നൽകാൻ കഴിഞ്ഞ / അതിന് കഴിവുള്ള ഒരു മൂന്നാംകിട രാഷ്ട്രീയക്കാരൻ മാത്രമാണ് മോദി. ദരിദ്രനെയും അവന്റെ ദാരിദ്ര്യത്തെയും അവന്റെ വിശപ്പിനേയും അവന്റെ ഇല്ലായ്മയെയും അവന്റെ നിലവിളിയെയും ഉയർത്തി കാണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസിളക്കാമെന്ന് ആരും വ്യാമോഹിക്കണ്ട.
ദരിദ്രനെ മതില് കെട്ടി മറച്ചവനെ വിശപ്പിന്റെ നിലവിളി കാണിച്ച് പേടിപ്പിക്കരുത്, പേടിക്കില്ല .ഗുജറാത്തിൽ തേനും പാലും ഒഴുക്കിയ ഭരണാധികാരിയാണ് താനെന്ന് രാജ്യത്തെ തെറ്റ് ധരിപ്പിച്ച് കോടിക്കണക്കിന് ദരിദ്രരുടെ നെഞ്ചത്ത് ചവിട്ടി ദില്ലിവരെയെത്തിയ രാഷ്ട്രീയ വിദ്യാഭ്യാസം മാത്രമുള്ള ഒരു നിരക്ഷരനാണ് മോദി.മതത്തിലും വർഗീയതയിലുമാണ് അദ്ദേഹത്തിന് ഡിഗ്രി.വർഗീയ കലാപങ്ങളിലാണ് അദ്ദേഹത്തിന് മാസ്റ്റർ ബിരുദം.ധാന്യപ്പുരകൾ നിറഞ്ഞു കവിഞ്ഞ് പുഴുവരിച്ചാലും വിശപ്പിന്റെ വിളിയൊന്നും അദ്ദേഹത്തെ അലോസരപ്പെടുത്തില്ല.ലോക് ഡൗണിൽ പട്ടിണി മൂലം ഈ നിമിഷം വരെ രാജ്യത്ത് മരിച്ച് വീണത് അറുനൂറ്റി നാൽപ്പത്തി ഏഴ് പേരാണ്.ആ കണക്ക് പറഞ്ഞ് നിങ്ങൾക്ക് അദ്ദേഹത്തെ കരയിപ്പിക്കാമെന്നൊന്നും വിചാരിക്കണ്ട.പാത്രം കൊട്ടിച്ചും.വിളക്ക് കത്തിച്ചും..
പുഷ്പ്പ വൃഷ്ട്ടി നടത്തിച്ചും ഈ വിമർശനങ്ങളെയും അദ്ദേഹം മറികടക്കും.മോദി എന്ന സൂത്രശാലിയായ രാഷ്ട്രീയക്കാരന് കയ്യിലെടുക്കാൻ കഴിയാത്തത്ര അവകാശ ബോധമൊന്നും ആർജിച്ചിട്ടില്ല ഇന്ത്യയിലെ ഒരു കഴുത ജനവും.