നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ എങ്ങനെയെല്ലാം വിഡ്ഢികളാക്കുന്നു എന്ന് നോക്കൂ

  116

  Joli Joli

  നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ എങ്ങനെയെല്ലാം വിഡ്ഢികളാക്കുന്നു എന്ന് നോക്കൂ

  ചിത്രം ഒന്ന്. അന്യ സംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് അതാത് സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ് കമ്മറ്റികൾ ചിലവ് വഹിക്കണമെന്ന് കോൺഗ്രസ്സ് പ്രസിഡന്റ് സോണിയാ ഗാന്ധി ആവശ്യപ്പെടുന്നു.ഉടനെ മോദിക്ക് പൊള്ളി.രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന് ഭയം വന്നു.കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റ് ധരിപ്പിക്കാൻ മിടുക്കനായ മോദി ഉടൻ പറഞ്ഞു.കേന്ദ്രമാണ് എൺപത്തി അഞ്ചു ശതമാനം ചിലവും വഹിക്കുന്നത് എന്നും ബാക്കി പതിനഞ്ചു ശതമാനം സംസ്ഥാനങ്ങളോട് വഹിക്കാൻ റെയിൽവെയുടെ സർക്കുലറിൽ അതാത് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും…?പച്ചക്കള്ളം.. പച്ചക്കള്ളം.

  ചിത്രം രണ്ട്. തൊഴിലാളികളുടെ യാത്രയുടെ മുഴുവൻ പണവും അവരിൽ ഈടാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന്റെ ആവശ്യപ്രകാരം സംസ്ഥാനങ്ങൾക്ക് റെയിൽവെ അയച്ച സർക്കുലർ… !മോദിയുടെ ഇടിത്തീ പോലുള്ള ലോക് ഡൗണിൽ മാസങ്ങളായി പണിയില്ലാതിരിക്കുന്ന ഏറ്റവും ദരിദ്രരായ തൊഴിലാളികളാണ് ഇവരെന്നോർക്കണം,എന്നിട്ടും.

  ചിത്രം മൂന്ന്. സാധാരണ നിലക്കുള്ള യാത്രയുടെ മുഴുവൻ തുകയും അടച്ചിട്ടാണ് ഓരോ തൊഴിലാളിയും യാത്രയാകുന്നത് എന്ന് തെളിയിക്കുന്ന ടിക്കെറ്റ്.. !വാ തുറന്നാൽ പച്ചക്കള്ളങ്ങൾ മാത്രം പറയുന്ന മോദി അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത് ഗൾഫിലെ പ്രവാസികളെയാണ്.മൂന്നര നാല് മണിക്കൂറ് കൊണ്ട് ദുബായിയിൽ നിന്ന് ഇന്ത്യയിലേക്ക് പറന്നെത്തേണ്ട ഫ്‌ളൈറ്റിന് പന്ത്രണ്ടോ പതിനാറോ മണിക്കൂർ കൊണ്ട് പറന്നെത്തേണ്ട അമേരിക്കയിലേക്കുള്ള ചാർജാണ് ഈടാക്കാൻ പോകുന്നത്.നാല്പത്തയ്യായിരം രൂപ.നാട്ടിൽ വന്ന് പതിനാല് ദിവസം ക്വറന്റൈനിൽ ഇരിക്കാനുള്ള കാശും കൂടി കയ്യിൽ കരുതിക്കോളാൻ.. !കാശുള്ളവൻ വന്നാൽ മതിയെന്ന്.. !

  ഇതൊരു അവസരമായി കണ്ട് കൊടുവാളുമായി അറക്കാൻ ഇറങ്ങിയിരിക്കുകയാണ് മോദി.നാട്ടിലേക്ക് വരുക എന്നത് മോദിയുടെ ഔദാര്യമല്ല.അത് ഞങ്ങളുടെയും കൂടി രാജ്യമാണ്.മുന്നറിയിപ്പില്ലാതെ രാജ്യം അടച്ചതും വിമാനങ്ങൾ നിർത്തലാക്കിയതും മോദിയാണ്. അത് ഞങ്ങളുടെ കുറ്റമല്ല. എന്നിട്ടിപ്പോൾ പ്രവാസികളോട് വിലപേശുന്ന നികൃഷ്ട പ്രവർത്തി ചെയ്യരുത്. മാസങ്ങളായി പണിയില്ലാതിരിക്കുന്നവരാണ് പ്രവാസികളും. അന്തസുണ്ടെങ്കിൽ അവരെ സൗജന്യമായിട്ടെത്തിക്കണം. ഇല്ലങ്കിൽ വെൽഫെയർ ഫണ്ട് എന്ന പേരിൽ പ്രവാസികളിൽ നിന്ന് പിരിച്ച എൺപത് മില്യൺ ദിർഹം എംബസികളിൽ കിടപ്പുണ്ട്.അതിൽ നിന്ന് ഈടാക്കണം. ഈ നാണം കെട്ട പണിക്ക് നിൽക്കരുത്. കുവൈറ്റ് വരെ അവരുടെ ഫ്‌ളൈറ്റിൽ ഇന്ത്യക്കാരെ ഇന്ത്യയിൽ സൗജന്യമായിട്ട് എത്തിക്കാമെന്ന് അറിയിച്ചുകഴിഞ്ഞു.

  അൽപ്പമെങ്കിലും ഉളുപ്പ് വേണം ഈ കണ്ണീര് നക്കുമ്പോൾ. നിങ്ങൾ ഞങ്ങളെ കൊണ്ടുവരാം എന്ന് തീരുമാനിച്ചതും ഫ്‌ളൈറ്റ് അയക്കുന്നതും നിങ്ങളുടെ ഔദാര്യമോ സഹായമോ നിങ്ങളുടെ ദയയോ അല്ലാ എന്ന് ഓർമിപ്പിക്കട്ടെ.ഞങ്ങളുടെ അവകാശമാണ്. ലോക് ഡൗൺ പ്രഖ്യാപിച്ച എല്ലാ രാജ്യങ്ങളും അവരവരുടെ പൗരന്മാരെ ഓരോരോ രാജ്യങ്ങളിൽ നിന്ന് മുന്നേ തന്നെ പെറുക്കി കഴിഞ്ഞു.അതുകൊണ്ട് തന്നെ പ്രവാസ ലോകത്ത് ഈ നിമിഷം വരെ മരിച്ചു വീണ അറുപത്തി ഏഴ് ഇന്ത്യക്കാരുടെ ജീവനടക്കം എല്ലാ ദുരന്തങ്ങളും വരുത്തിവെച്ചത് നിങ്ങളാണ്.രാജ്യത്ത് കാൽനടയായി പോയി മരിച്ച് വീണ ദരിദ്ര മനുഷ്യരുടെയടക്കം.