നരേന്ദ്ര മോദി എന്ന ഇരട്ടത്താപ്പുകാരനായ കോവിഡ്

137

Joli Joli

നരേന്ദ്ര മോദി എന്ന ഇരട്ടത്താപ്പുകാരനായ കോവിഡ്

ഇന്ത്യയിലെ കോവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് 2020 മാർച്ച് 28 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി തട്ടികൂട്ടിയതാണ് സിറ്റിസൺ അസ്സിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് അഥവാ പിഎം കെയേഴ്സ് ഫണ്ട്.ഈ ഫണ്ട് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയും ഭാവിയിലെ സമാനമായ സാഹചര്യങ്ങൾ , പകർച്ചവ്യാധികൾ എന്നിവക്കെതിരെ പോരാടുന്നതിനും നിയന്ത്രിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കും എന്നാണ് ഭാക്ഷ്യം.പിഎം കെയർ ട്രസ്‌റ്റിനാണ്‌ പിഎം കെയർ ഫണ്ടിന്റെ മേൽനോട്ടചുമതല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്‌ ട്രസ്‌റ്റ്‌ ചെയർമാൻ. ആഭ്യന്തരമന്ത്രി അമിത്‌ ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരാണ്‌ മറ്റ് ട്രസ്റ്റ് അംഗങ്ങൾ.അതായത് ഞാനും അഫനും സുഭദ്രയും അടങ്ങുന്നതാണ് ട്രസ്റ്റ് എന്ന് സാരം.. !!

ഈ ഫണ്ട് മൈക്രോ സംഭാവനകൾക്കും പ്രാപ്തമാക്കും. അതായത് വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള വ്യക്തികളിൽ നിന്നും കമ്പനികളിൽ നിന്നും സംഘടനകളിൽ നിന്നുമെല്ലാം നികുതിയിളവോട് കൂടി സംഭാവന സ്വീകരിക്കും എന്നർത്ഥം.അദാനി കൊടുത്ത നൂറ് കൊടിയും റയിൽവെ ജീവനക്കാരുടെ നൂറ്റി അമ്പത്തൊന്നു കൊടിയും ടാറ്റയും മറ്റ് സിനിമാ താരങ്ങളും കൊടുത്ത തുകയുമടക്കം അയ്യായിരം കോടി രൂപയോളം ഈ ട്രസ്റ്റിലേക്ക് ഇതിനോടകം വന്നുകഴിഞ്ഞു.ഇതിൽ ജനങ്ങൾക്ക് കുറച്ച് സംശയങ്ങളും ചോദ്യങ്ങളുമുണ്ട്.എന്റേതായി ആദ്യം കാണുന്ന കുറച്ച് ചോദ്യങ്ങളെ ഒള്ളൂ.ബാക്കിയുള്ള ചോദ്യങ്ങളെല്ലാം ശശി തരൂർ അടക്കമുള്ള രാജ്യത്തെ പ്രമുഖ വ്യക്തികൾ ചോദിച്ച ചോദ്യങ്ങളാണ്…

1 പ്രധാനമന്ത്രിയുടെ ദുരിധാശ്വാസ നിധി നിലവിലുണ്ട്…
അതിനെ നിർജീവമാക്കിക്കൊണ്ട് പുതിയൊരു ട്രസ്റ്റ് രൂപീകരിച്ചതിന്റെ ഉദ്ദേശശുദ്ധിഎന്ത്‌…?
2 ഇതൊരു അസാധാരണ സാഹചര്യമായത് കൊണ്ടാണ് എന്ന് ന്യായീകരിച്ചാൽ തന്നെ പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയുടെ പേര് ഈ രീതിയില്‍ മാറ്റുന്നതിന് പകരം പൊടുന്നനെ പുതിയ ട്രസ്റ്റ് രൂപവത്കരിച്ചതില്‍ അസ്വഭാവികതയില്ലേ…?
3 നേരത്തേ വെള്ളപ്പൊക്ക സമയത്ത് വിദേശ മലയാളികളില്‍ നിന്നും സംഭാവന പിരിക്കാനുള്ള കേരളത്തിന്റെ നീക്കം കേന്ദ്രം തടഞ്ഞിരുന്നു.
വിദേശത്ത് നിന്നും പണം പിരിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്ന പോളിസിയാണ് തടസ്സമായി അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടത്..
ഇന്ന് അങ്ങനെയൊരു തടസമൊന്നുമില്ലേ…?
അതെല്ലാം നീക്കം ചെയ്തോ…?
4 പൊതുജനങ്ങളുടെ പണം സ്വീകരിക്കാൻ രൂപീകരിച്ച ട്രസ്റ്റിൽ രാജ്യത്തെ പൗര സമൂഹത്തിൽ നിന്നോ മാധ്യമ ലോകത്ത് നിന്നോ നീതി ന്യായ വിഭാഗത്തിൽ നിന്നോ ആരുമില്ലേ…?
5 പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോൾ പുതിയ ട്രസ്റ്റി​​​​ന്റെ ഗുണങ്ങളെന്താണ്,…?
6 ട്രസ്റ്റി​​​​ന്റെ നിയമാവലി എവിടെ കിട്ടും,…?
7 ട്രസ്റ്റ് ഏത് നിയമത്തി​​​​ന്റെ കീഴിലാണ് രജിസ്റ്റർ ചെയ്തത്,…?
8 എപ്പോൾ അല്ലെങ്കിൽ എവിടെ രജിസ്ട്രേഷൻ നടന്നു,…?
9 ലോക്ക്ഡൗണിൽ സബ് രജിസ്ട്രാർ പ്രധാനമന്ത്രിയുടെ വസതിയിൽ പോയോ അതോ പ്രധാനമന്ത്രി സബ് രജിസ്ട്രാർ ഓഫിസിൽ പോയോ,…?
10 ട്രസ്റ്റി​​​​െൻറ ചെയർമാൻ രാജ്യത്തി​​​​ന്റെ പ്രധാനമന്ത്രി ആണോ അതോ നരേന്ദ്ര മോദി എന്ന വ്യക്തിയാണോ,…?
11 രജിസ്ട്രേഡ് ഓഫിസ് മേൽവിലാസം എന്താണ്..?
12 അടിയന്തര സാഹചര്യങ്ങളിൽ വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സംഭാവനകൾ പിഎം കെയർസിന് സ്വീകരിക്കാം… പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയായ പി‌.എം‌.എൻ‌.ആർ‌.എഫു മായി സമാനതകളുള്ള പദ്ധതിയാണിത്…. ഈ മാർഗം വിദേശരാജ്യങ്ങളിൽ സഹായം വാങ്ങാൻ ഇന്ത്യക്ക് കഴിയും… എന്നാണ് അതിനോടനുബന്ധിച്ചുള്ള ആകെയുള്ള ഒരു വിശദീകരണം കണ്ടത്…
വ്യക്തികളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ ഇന്ത്യക്ക് ദുരന്ത നിവാരണ സഹായങ്ങൾ സ്വീകരിക്കാൻ നിലവിലുള്ള പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ട് മുനിർത്തിക്കൊണ്ട് തന്നെ സ്വീകരിക്കാൻ എന്താണ് തടസം…?
13 പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയെ മറന്ന് പുതിയ ട്രസ്റ്റിലേക്ക് പണം നിക്ഷേപിക്കാൻ എന്തിന് ആളുകളെ പ്രേരിപ്പിക്കുന്നു..?
14 ഈ ട്രസ്റ്റിലേക്ക് സംഭാവനകൾ നൽകുന്നവർക്ക് രസീതുകൾ നൽകാറുണ്ടോ…?
15 ഈ ഫണ്ട് സ്വകാര്യ ഫണ്ടല്ലേ…..???
16 ഈ ഫണ്ടിനെ സി എ ജി ക്ക് ഓഡിറ്റ് ചെയ്യാൻ കഴിമോ….? ഇല്ല… !!
17 വിവരാവകാശത്തിന്റെ പരിധിയിലും ഈ ട്രസ്റ്റിന്റെ ഫണ്ടിങ് കണക്കുകൾ വരുമോ…?.. ഇല്ല… !!
18 ഈ ഫണ്ട് സ്വകാര്യമായതിനാൽ വിവരാവകാശത്തിന്റെ പരിധിയിൽ വരില്ല…
വിവരാവകാശത്തിന്റെ പരിധിയിൽ വരാത്തതിനാൽ സി എ ജി ക്ക് ഈ ട്രസ്റ്റിനെ ഓഡിറ്റ് ചെയ്യാനും കഴിയില്ല… ശരിയല്ലേ…?
19 ഈ ട്രസ്റ്റിലെ അംഗങ്ങളായ പ്രധാനമന്ത്രിയും ബാക്കി മൂന്ന് ബി ജെ പി നേതാക്കളും നിയോഗിക്കുന്ന ഒഡിറ്റർമാർ അതായത് സ്വകാര്യ ഓഡിറ്റർമാർ ആണ് ഈ ട്രസ്റ്റിന്റെ ഓഡിറ്റ് നിർവഹിക്കുന്നത്… അല്ലേ..??
അത് എത്രമാത്രം പൊതുജനം വിശ്വസിക്കണം..?
20…വിദേശത്ത് നിന്നും ഈ ഫണ്ടിലേക്ക് വരുന്ന പണത്തിന്റെ കണക്ക് രാജ്യത്തെ ആർക്കെങ്കിലും ചോദ്യം ചെയ്യാൻ കഴിയുമോ…?
21 കോവിഡ് എന്ന മഹാമാരിയുടെ മറവിൽ മോദിയും ബി ജെ പി യും തട്ടിക്കൂട്ടുന്ന മഹാ കൊള്ളയാണ് ഇതെന്ന് പറഞ്ഞാൽ നിങ്ങൾക്ക് നിഷേധിക്കാൻ കഴിയുമോ…

ദുരന്തത്തെ കൈകാര്യം ചെയ്യാനാണ് ഈ ഫണ്ടെങ്കിൽ ഈ ഫണ്ടിൽ നിന്ന് ഇതുവരെ രാജ്യത്തെ ഏതെങ്കിലും പാവപ്പെട്ടവർക്ക് പണമായി എത്രയെങ്കിലും വിതരണം ചെയ്തിട്ടുണ്ടോ ?ലോക് ഡൗണിൽ നിലംപരിശായിപ്പോയ രാജ്യത്തെ പാവപ്പെട്ടവർക്ക് ആർക്കെങ്കിലും ഈ ഫണ്ടിൽ നിന്ന് ആഹാരം കൊടുത്തിട്ടുണ്ടോ ? മാസങ്ങളായി പണിയില്ലാതെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ പെട്ടുപോയ തൊഴിലാളികളുടെ യാത്രാകൂലിയെങ്കിലും ഈ ഫണ്ടിൽ നിന്ന് കൊടുത്തോ…? തൊഴിൽ നഷ്ട്ടപ്പെട്ട വിദേശ ഇന്ത്യക്കാരെ ഈ പണത്തിൽ നിന്നാണോ നാട്ടിൽ എത്തിക്കുന്നത്…? കോവിഡ് പ്രധിരോധ ചികിത്സക്കായി എങ്കിലും നിങ്ങൾ ഈ പണം ചിലവഴിക്കുന്നുണ്ടോ…? സംസ്ഥാനങ്ങൾക്ക് വീതിച്ച് കൊടുക്കുന്നുണ്ടോ…?

ഇല്ല… ഇല്ല… ഇല്ല എന്നാണ് മേൽ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം..കാരണം നരേന്ദ്ര മോദി എന്ന കോവിഡിനെ പ്രതിരോധിക്കുക എന്നത് ശ്രമകരമാണ്..രാജ്യത്തിന് പണം നൽകണം.എല്ലാവരും കയ്യയച്ച് സഹായിക്കണം.അത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മുഖ്യമന്ത്രിമാരുടെ ദുരിധാശ്വാസ നിധിയിലേക്കോ മാത്രം അയക്കുക.ഭയം വേണ്ട..ജാഗ്രത മതി…ഇതും നമ്മൾ അതിജീവിക്കും… 🙏