മഠത്തിലെ സിസ്റ്റർമാരെല്ലാം ഈ കിണറ്റിൽ മാത്രം പൊങ്ങുന്നത് എങ്ങനെ

72

Joli Joli

ആത്മഹത്യ ചെയ്തതാണത്രേ…ദുരൂഹതയില്ലത്രേ…

അപ്പോൾ ആത്മഹത്യ എന്നത് വളരെ സന്തോഷത്തോട് കൂടി ആളുകകൾ ചെയ്യുന്ന ഒരു പ്രവർത്തിയാണോ..? അതിൽ ദുരൂഹിക്കാനും സംശയിക്കാനും ഒന്നുമില്ലല്ലേ…? മഠത്തിലെ സിസ്റ്റർമാരെല്ലാം ഈ കിണറ്റിൽ മാത്രം പൊങ്ങുന്നത് എങ്ങനെയാണ് എന്ന് സംശയിക്കാമോ…? തൊട്ടടുത്ത് താലൂക്ക് ആശുപത്രി ഉണ്ടായിട്ടും മൃതദേഹം അങ്ങോട്ട് കൊണ്ടുപോകാതെ നാല് കിലോമീറ്റെർ ദൂരെയുള്ള സഭയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത് എന്തിനാണാവോ…?

വെള്ളയടിച്ച കുഴിമാടങ്ങളായ ളോഹയിട്ട സാത്താന്മാരെ നമ്മുക്ക് മാറ്റിനിർത്താം.വളർത്താൻ കഴിയില്ലെങ്കിൽ പിള്ളേരെ ഉണ്ടാക്കരുത് എന്ന സാമാന്യ നീതി പോലും പാലിക്കാതെ ളോഹയിട്ട ചെകുത്താൻമാർക്ക് പ്രാന്ത് തീർക്കാൻ മക്കളെ ഇട്ടുകൊടുക്കുന്ന ജനിപ്പിച്ചവരെ നമ്മുക്ക് മുക്കാലിൽ കെട്ടി അടിക്കാം.സർപ്പ സന്തതികളെ…ബൈബിളിൽ പഴയ നിയമത്തിലോ പുതിയ നിയമത്തിലോ ഒരിടത്ത് പോലും കന്യാസ്ത്രീ എന്ന വാക്കോ അങ്ങനെയൊരു വിഭാഗത്തെകുറിച്ചോ നിങ്ങളുടെ ദൈവം പറഞ്ഞിട്ടില്ല…ഓർമയിരിക്കട്ടെ…

പെൺകുട്ടികളെ യേശുവിനെ കൊണ്ട് കല്ലാണം കഴിപ്പിക്കാൻ മഠത്തിലയക്കുന്ന രക്ഷിതാക്കൾ എന്ന ശവങ്ങൾക്ക് സമർപ്പിക്കുന്നു ഇന്ന് നടന്ന കന്യാസ്ത്രീ മരണവും..!വളർത്താൻ കഴിയില്ലങ്കിൽ ജന്മം നൽകരുത് നായ്ക്കളെ..!കുഞ്ഞു പ്രായത്തിൽ പതിനഞ്ച് വയസിൽ താഴെ പ്രായത്തിൽ പ്രലോഭനങ്ങളും, സ്വർഗ്ഗതുല്യമായജീവിതവും വാഗ്ദാനം ചെയ്ത് , പറഞ്ഞ് ചതിയിൽ പെടുത്തി മഠം എന്ന കാരാഗ്രഹത്തിലാക്കുന്നു..അതിന് പൂർണ്ണ പിന്തുണ രക്ഷിതാക്കളും നൽകുന്നു. ജീവിക്കാൻ, ഒത്തു പോവാൻ ഒരു മാർഗ്ഗവും ഇല്ലതാകുമ്പോളാണ് അവസാന മാർഗ്ഗമായി മരിക്കാൻ തീരുമാനിക്കുന്നത്,,കുഞ്ഞു പ്രായത്തിൽ വീടും – നാടും നിങ്ങളെ വിശ്വസിച്ച് ഉപേക്ഷിച്ചവർ ആണന്നോർക്കണം – അവരെയാണ് സഭ നേതൃത്വം പീഢനങ്ങൾ ക്രമേണ വർധിപ്പിച്ച് നരകതുല്ലമാക്കുന്നതും – മരണത്തിലെക്ക് തള്ളിയിടുന്നതു.ഇന്ന് കൊല്ലപ്പെട്ട തിരുവല്ല മoത്തിലെ ദിവ്യാ പി ജോണിന് നീതി കിട്ടുമോ
ആദരാഞ്ജലികൾ.