രണ്ടായിരത്തി പത്തൊൻമ്പതിൽ മാത്രം ആറ് ലക്ഷം കോടി രൂപയാണത്രെ പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത്, നന്ദി വേണം മോദിജീ

0
204

Joli Joli

നാളെമുതൽ അമേരിക്കൻ പ്രവാസികളും രാജ്യത്തേക്ക് വന്ന് തുടങ്ങും.സാധാരണ നിലക്ക് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ വൺ വേ ടിക്കറ്റിന് അഞ്ഞൂറ് ഡോളറാണ് ചാർജ്.അതായത് മുപ്പത്തി എണ്ണായിരം ഇന്ത്യൻ രൂപ. എന്നാൽ നാളെ അമേരിക്കൻ പ്രവാസികളെ കൊണ്ടുവരാൻ പോകുന്ന മോദിയുടെ വന്ദേ ഭാരത് ഫ്‌ളൈറ്റിന് ആയിരത്തി മുന്നൂറ് ഡോളർ കൊടുക്കണമത്രേ… !
അതായത് ഒരു ലക്ഷം ഇന്ത്യൻ രൂപ.. !പുര കത്തുമ്പോൾ ബീഡി കത്തിക്കുക.കത്തുന്ന പുരയിൽ നിന്ന് കഴുക്കോൽ ഊരുക..പുര കത്തുമ്പോൾ വാഴ വെട്ടുക, തുടങ്ങിയ പ്രയോഗങ്ങളൊന്നും നരേന്ദ്ര മോദി എന്ന ജനദ്രോഹിയുടെ മുന്നിൽ ഒന്നുമല്ല. ജീവൻ കയ്യിലെടുത്ത് നാടണയാൻ പൊരിവെയിലത്ത് നടന്ന് തളർന്ന് വീണും, ട്രെയിനിടിച്ചും നൂറുകണക്കിന് മനുഷ്യരാണ് രാജ്യത്ത് ഇതിനോടകം കൊല്ലപ്പെട്ടത്. മോദി ചിരിക്കുകയാണ്.രണ്ടായിരത്തി പത്തൊൻമ്പതിൽ മാത്രം ആറ് ലക്ഷം കോടി രൂപയാണത്രെ പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത്… !

എന്നിട്ടും ആപത്ത് കാലത്ത് ഒരു ഒരു കൈ സഹായം ഉണ്ടായില്ല എന്ന് മാത്രമല്ല ഇരട്ടി പ്രഹരം കൂടി ഏൽപ്പിക്കുകയാണ് മോദി.രാജ്യത്തോടും ജനങ്ങളോടും കൂറും പ്രതിബദ്ധതയും ഉണ്ടായിരുന്ന അനേകം നല്ല വ്യക്തികൾ ഇരുന്ന കസേരയിലാണ് ഇന്ന് മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത ഒരു ഉഡായിപ്പുകാരൻ കയറിയിരിക്കുന്നത്.രാജ്യത്തിന് മോദി ചെയ്ത സംഭാവന എന്ത് എന്ന് ചോദിച്ചാൽ.മൂവായിരം കോടി രൂപ മുടക്കി കാക്കക്ക് തൂറാൻ പട്ടേലിന്റെ ഒരു കോണകം പണിതു എന്നായിരിക്കും ചരിത്രം രേഖപെടുത്തുക.വഴിയിൽ മരിച്ച് വീണില്ലെങ്കിൽ ജനങ്ങൾ ഈ ദൂരവും നടന്ന് തീർത്തേ പറ്റൂ…