ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ് ക്രൂഡോയിൽ വില ഇപ്പോൾ, അതിന്റെ അനൂകൂല്യം കോർപ്പറേറ്റുകൾ അല്ലാതെ ഇന്ത്യയിലെ ജനങ്ങൾ അനുഭവിക്കരുത് എന്ന വാശിയിലാണ് മോദി എന്ന കൊള്ളക്കാരൻ

159

Joli Joli.

നാല്‌ ദിവസം മുൻപ് ഞാൻ എഴുതിയിരുന്നു ക്രൂഡോയിൽ ഒരു ഡോളറിന് നാല് ബാരൽ എന്ന നിലയിലേക്ക് വില താഴ്ന്നാൽ പോലും മോദി എന്ന കൊള്ളക്കാരൻ അതിന്റെ പ്രയോജനം ഇന്ത്യക്കാർക്ക് നൽകില്ല എന്ന് .ഈ രാജ്യത്തെ കൊള്ളയടിക്കാൻ അധികാരത്തിൽ കയറിയ ജനദ്രോഹിയും രാജ്യ ദ്രോഹിയും വർഗീയ വാദിയുമായ മോദി എന്ന ഭരണാധികാരിയിൽ നിന്ന് കഴിഞ്ഞ ആറ് വർഷകാലത്തിനിടക്ക് ക്രൂഡോയിൽ വിലക്കുറവിന്റെ ഏതെങ്കിലും രീതിയിലുള്ള ഒരു ആനൂകൂല്യം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ…?  ഇല്ല.

എന്നാൽ കെട്ടൊള്ളൂ.മോദിയുടെ ഭരണകാലത്താണ് കഴിഞ്ഞ ഇരുപത് വർഷത്തെ ക്രൂഡോയിൽ വിലയുടെ ചരിത്രമെടുത്ത് പരിശോധിച്ചാൽ തുടർച്ചയായി ഏറ്റവും കുറഞ്ഞ റേറ്റുകൾ രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ് ക്രൂഡോയിൽ വില ഇപ്പോൾ.എന്നാലും അതിന്റെ അനൂകൂല്യം കോർപ്പറേറ്റുകൾ അല്ലാതെ ഇന്ത്യയിലെ ജനങ്ങൾ അനുഭവിക്കരുത് എന്ന വാശിയിലാണ് മോദി എന്ന കൊള്ളക്കാരൻ.കോർപ്പറേറ്റുകൾക്ക് കൊടുത്ത നികുതിയിളവാണ് ഇപ്പോൾ അധിക ഭാരമായി സാധാരണക്കാരുടെ മേൽ മോദി ചാർത്തി തന്നിരിക്കുന്നത്.ആഗോള ചാഞ്ചാട്ടങ്ങളുടെയും കിടമത്സരങ്ങളുടെയും ഫലമായി ഉണ്ടാകുന്ന വിലക്കുറവിന്റെ ആനുകൂല്യം പോലും ഇന്ത്യയിലെ ജനങ്ങൾക്ക് അനുഭവിക്കാൻ തരില്ല എന്ന ജാഗ്രതയിലാണ് മോദി എന്ന തട്ടിപ്പ്കാരൻ.

ക്രൂഡോയിൽ വിലക്കുറവിന്റെ ആനുകൂല്യം ഒരു കാരണവശാലും ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ വെറും തൊണ്ണൂറ് മണിക്കൂറിനുള്ളിൽ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ വർധിപ്പിച്ചു മോദി എന്ന കോർപ്പറേറ്റ് പിമ്പ്.അൻപത് രൂപക്ക് പെട്രോളും നാൽപ്പത് രൂപക്ക് ഡീസലും ലഭിക്കുന്ന ഇന്ത്യയാണ് ഞാൻ മുന്നോട്ട് വെക്കുന്ന ഇന്ത്യ എന്ന് ആറ് വർഷം മുൻപ് ഇന്ത്യയിലെ ജനങ്ങളെ പറഞ്ഞ് കബളിപ്പിച്ച് വിഡ്ഢികളാക്കി മോദി എന്ന സൂത്രശാലി.ഒരു ബാരൽ ക്രൂഡോയിലിന് നൂറ്റി നാല്പത്തി അഞ്ചു രൂപയായിരുന്നപ്പോഴും എഴുപത്തി രണ്ട് രൂപക്ക് രാജ്യത്ത് പെട്രോൾ വിതരണം ചെയ്ത മൻമോഹൻ സിങ്ങിന്റെ തന്തക്കും തള്ളക്കും വിളിച്ച അതെ മോദി.പെട്രോൾ വില വർദ്ധവിനെതിരെ ആറുവർഷം മുൻപ് യൂ പി എ സർക്കാരിനെതിരെ കാളവണ്ടി സമരം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ജനങ്ങൾക്ക് വേണ്ടി കണ്ണീർ വാർത്ത അതെ ഫ്രോഡ്. ഈ രാജ്യത്തോടോ ജനങ്ങളോടോ യാതൊരു ദയയോ ദാക്ഷിണ്യംമോ ഇല്ലാത്ത ഒരു മനുഷ്യൻ.അധികാരം പിടിച്ചെടുത്ത് ഇന്ത്യ എന്ന രാജ്യത്തെ കൊള്ളയടിക്കാൻ മോദി എന്ന ക്രിമിനൽ പറഞ്ഞത്രയും കള്ളത്തരങ്ങളും തെറ്റ് ധരിപ്പിക്കലും ലോകത്ത് ഇന്നേവരെ ഒരു മനുഷ്യനും ചെയ്തിട്ടുണ്ടാകില്ല…