റോഡിൽ കുടുങ്ങിയ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സുപ്രീംകോടതി പറഞ്ഞതെന്തെന്നറിയാമോ ?

83

Joli Joli

കാല്‍നടയായി സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുകയും റോഡുകളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന അതിഥി തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാന്‍ ജില്ലാ മജിട്രേറ്റ് കോടതികള്‍ ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അലഖ് ആലോക് ശ്രീവാസ്തവ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.
അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കാല്‍നടയായി യാത്ര ചെയ്ത് അപകടങ്ങള്‍ ഉണ്ടാകുന്ന കാര്യത്തില്‍ ഇടപെടാനാകില്ല. ഇക്കാര്യത്തില്‍ അതത് സംസ്ഥാന സര്‍ക്കാറുകള്‍ ഉചിതമായ തീരുമാനമെടുക്കട്ടെ. ആരാണ് റോഡിലൂെടെ നടക്കുന്നതെന്നും നടക്കാതിരിക്കുന്നതെന്നും പരിശോധിക്കാന്‍ കോടതിക്ക് കഴിയില്ല. പരമോന്നത നീതിപീഠം പറഞ്ഞതാണിത്… !

മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാക്കിപത്രങ്ങളാണ് പരമോന്നത നീതിപീഠത്തിൽ ഉപവിഷ്ട്ടരായിരിക്കുന്നത് എന്ന് രാജ്യത്തെ ജനങ്ങൾക്ക് തോന്നിത്തുടങ്ങിയിട്ട് കാലം കുറച്ചായി. കേന്ദ്ര സർക്കാരിനെതിരെ മോദിക്ക് പരാതി കൊടുക്കുന്ന ഫലമേ മോദിക്കെതിരെ സുപ്രിം കോടതിയിൽ ഹർജി കൊടുത്താൽ ഉണ്ടാകൂ എന്ന് ഇനിയും മനസിലാകാത്ത ജനങ്ങളുണ്ടോ ഇന്ത്യയിൽ എന്നത് അത്ഭുതപ്പെടുത്തേണ്ട വിഷയമാണ്. മനുഷ്യാവകാശവും പൗര സ്വാതന്ത്ര്യവും പൗരാവകാശവും ചവിട്ടിമെതിക്കപ്പെടുന്നത് ഇത്രത്തോളം പുച്ഛത്തോടെ നോക്കിനിന്നിട്ടില്ല ഇന്നേവരെ ഇന്ത്യയുടെ ചരിത്രത്തിൽ ഒരു കോടതികളും.രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ ഇത്രമാത്രം അധം:പതിച്ചിട്ടില്ല പരമോന്നത നീതിപീഠം.

അശരണരായ, നിലവിളിക്കുന്ന മനുഷ്യന്റെ അവസാന ആശ്രയമാണ് കോടതികൾ എന്നത് പഴംകഥകളാണ്.മനുഷ്യത്വവും സ്നേഹവും കരുതലും എന്തെന്ന് മോദിയും സുപ്രിം കോടതിയും ഈ ചിത്രത്തിൽ കാണുന്ന ഉന്തുവണ്ടി വലിക്കുന്ന മനുഷ്യനെ കണ്ട് പഠിക്കണം.നിങ്ങളെപ്പോലുള്ള ഇരുളടഞ്ഞ അധികാര വർഗത്തിന് ഏറെ പഠിക്കാനുണ്ട് ആ മനുഷ്യനിൽ നിന്ന്.തന്നെ വിശ്വസിച്ച് തന്റെ ഭാര്യയായ ആ സ്ത്രീയെ ആ മനുഷ്യൻ കരുതുന്നതും സംരക്ഷിക്കുന്നതും കണ്ണ് തുറന്ന് കാണണം നിങ്ങൾ.ഗർഭിണിയായ ഭാര്യയേയും മൂന്ന് വയസായ കുഞ്ഞിനേയും കാൽനയായി ഉന്തുവണ്ടിയിൽ ഇരുത്തി എഴുനൂറ് കിലോമീറ്റെർ വലിച്ചുകൊണ്ട് പോകുന്നത് ഒരു മനുഷ്യന്റെ നിശ്ചയദാർദ്ദ്യമാണ്. അയാളെ ആശ്രയിച്ച് കഴിയുന്നവർക്ക് അയാൾ കൊടുക്കുന്ന സംരക്ഷണമാണത്.അയാളുടെ വാക്കാണ്..അയാളുടെ ബലമാണ്..പ്രതികൂല സാഹചര്യത്തെയും വെല്ലുവിളിച്ച് അയാൾ നടത്തിയത് അയാളുടെ കടമയും ഉത്തരവാദിത്വമാണ്. മനുഷ്യൻ എങ്ങനെയായിരിക്കണം എന്ന പൂർണതയാണ് അയാൾ ഇവിടെ നടത്തി കാണിച്ചത്.നിങ്ങൾക്ക് ഇല്ലാതെ പോയതും അതാണ്.

കൂടും കുടുംബവുമില്ലാതെ ഭാര്യയേയും മക്കളെയും ഒഴിവാക്കി രാഷ്ട്രീയ നാടകം കളിച്ച് അധികാരത്തിൽ അഭിരമിക്കുന്നവന് എന്ത് മനുഷ്യത്വം അല്ലേ.എന്ത് പട്ടിണി അല്ലേ.എന്ത് ആവലാതി അല്ലേ. എന്ത് സാധാരണക്കാരന്റെ പ്രശ്നങ്ങൾ അല്ലേ. നിങ്ങളെക്കാളുമൊക്കെ നൂറ് മടങ് ഉന്നതനായ മനുഷ്യനാണ് ഇയാൾ.സുപ്രിം കോടതിക്കോ മോദിക്കോ ഇയാളുടെ ചെരുപ്പിന്റെ വാറ് നക്കാൻ പോലുമില്ല യോഗ്യതയില്ല.അയാൾ നടന്ന് തീർത്ത ദൂരമത്രെയും അയാൾ നിങ്ങളുടെ മുഖമടച്ച് തന്ന അടിയാണ്, സങ്കടമുണ്ട്.എങ്കിലും സല്യൂട്ട് മാൻ.

Advertisements