രണ്ട് മാസത്തോളമായി നമ്മൊളൊക്കെ വീട്ടിലിരിക്കുന്നു, ഒരു കാ‍ന്താരി മുളകെങ്കിലും പാകാൻ നമ്മൾക്ക് കഴിഞ്ഞോ ?

45

Joli Joli

രണ്ട് മാസത്തോളമായി നമ്മൊളൊക്കെ വീട്ടിലിരിക്കുന്നു.ഒരു കാ‍ന്താരി മുളകെങ്കിലും കുഴിച്ച് വെക്കാൻ നമ്മൾക്ക് കഴിഞ്ഞോ.ഫ്രീയായി കുറച്ച് സമയം കിട്ടിയിരുന്നെങ്കിൽ ഞാൻ മലമറിക്കുമായിരുന്നു എന്ന് പറഞ്ഞവരൊക്കെ എന്ത്യേ..? സ്ഥലമില്ലായിരുന്നു എന്ന് പറയരുത്.ഒഴിഞ്ഞ പ്ലാസ്റ്റിക് ടിന്നിലോ ചാക്കിലോ രണ്ട് തക്കാളി തെയ് നടാൻ പ്രത്യേകിച്ച് സ്ഥലം വേണമെന്നില്ല.ടെറസിന്റെ മുകളിൽ വെക്കാം, മുറ്റത്ത് വെക്കാം. കടയിൽ നിന്ന് കിട്ടുന്ന പഴുത്ത തക്കാളി ഒരു ചാക്കിലെ മണ്ണിലേക്ക് പിഴിഞ്ഞ് ഇട്ടാലും പത്താം ദിവസം കിളിർത്ത് വരുമായിരുന്നു.മുപ്പതാം ദിവസം കാ പറിക്കാമായിരുന്നു.നിങ്ങൾ ചെയ്തോ ?

വെള്ളത്തിന്‌ ക്ഷാമമായിരുന്നു എന്ന് പറയരുത്.പല്ല് തേക്കുന്ന വെള്ളം മതി.അതായത് അതിന്റെ ചുവട്ടിൽ പോയി പല്ല് തേച്ചാൽ മതിയെന്ന്.ഇല്ലങ്കിൽ കയ്യും മുഖവും കഴുകുന്ന വെള്ളം മതി.സോപ്പ് കലരാത്ത വേസ്റ്റ് വെള്ളം മതി രണ്ട് നേരം.നിങ്ങൾ ചെയ്തോ, ഇല്ല. മലയാളികളെ ജീവിപ്പിക്കേണ്ടത് മറ്റുള്ളവരുടെ ബാധ്യതയാണല്ലോ അല്ലേ.മലയാളിക്ക് ഒന്നിനും കഴില്ല.ഞങ്ങൾ എല്ലാം കാശ് കൊടുത്ത് വാങ്ങിക്കോളാം എന്ന അഹങ്കാരമാണ്.തിരിച്ചടി വരാൻ പോകുകയാണ്.കാശുണ്ടെങ്കിലും ഭക്ഷ്യസാധനങ്ങൾ കിട്ടാനില്ലാത്ത കാലമാണ് വരാൻ പോകുന്നത്.ലോകമാകമാനമുള്ള ഉൽപ്പാദനവും വിത്ത് വിതക്കലും വളരെ പുറകോട്ട് പോയി.റാബി വിളകളുടെ വിതക്കൽ ഈ വർഷം രാജ്യത്ത് നടന്നിട്ടില്ല.കൃഷിയിടങ്ങൾ ഒരുക്കിയിട്ടില്ല.കർഷകരുടെ കയ്യിൽ പണമില്ല.കർഷകർക്ക് കഴിഞ്ഞ വർഷത്തെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിച്ചിട്ടില്ല.എന്തും മറ്റുള്ളവർ ഉൽപ്പാദിപ്പിച്ച് തീന്മേശയിൽ എത്തിച്ച് തന്ന് തിന്ന് ശീലിച്ച മലയാളി ഇനി ഉറക്കമുണർന്നെ മതിയാകൂ.പത്രാസും പൊങ്ങച്ചവും മാറ്റിവെച്ച് മേലനങ്ങി പണിയെടുത്തെ പറ്റൂ.

Mumbai residents convert terrace into garden, grow 15 kinds of ...ഓരോ വീടും ഒരു ചെറിയ പച്ചക്കറി തോട്ടങ്ങളായി മാറണം.ചട്ടികളിലും ചാക്കുകളിലും ഒക്കെ വിത്തുകൾ പാകണം.രണ്ട് മൂട് വീതം വാളരി പയറും കോവലും ഉണ്ടങ്കിൽ മൂന്ന് വർഷം തുടർച്ചയായി കാ പറിക്കാം.അതുപോലെ പെട്ടന്ന് വിളവെടുക്കാൻ കഴിയുന്ന.വെണ്ട, പയർ, തക്കാളി, വഴുതനങ്ങ, പച്ചമുളക്, മത്ത, കുമ്പളം, വെള്ളരി, പാവൽ, പടവലം, അമര.. തുടങ്ങിയവയെല്ലാം കഴിയുന്നത്ര ആളുകൾ നട്ട് നനച്ച് ഉണ്ടാക്കണം.ഇനി മഴക്കാലമാണ് വരാൻ പോകുന്നത്.ഇപ്പോൾ വിത്തുകൾ മേടിച്ച് നട്ടാൽ അടമഴ തുടങ്ങുന്നതിനു മുൻപ് കിളിർത്ത് പൊങ്ങും.തുടർന്ന് വെള്ളമൊഴിക്കണ്ട എന്ന ലാഭവും കിട്ടും.അതുപോലെ നാലായിരമോ അയ്യായിരമോ രൂപ കൊടുത്താൽ ഇരുപത് കോഴികളെ വരെ വളർത്താൻ കഴിയുന്ന ഒരു കോഴിക്കൂട് കിട്ടും.ആറ് മാസം കഴിഞ്ഞാൽ ഇറച്ചിക്കും മൊട്ടക്കും വേറെങ്ങും പോകണ്ട.അദ്ധ്വാനിക്കാനും പരിപാലിക്കാനും തയ്യാറാകണം.കഴിയുന്നത്ര കാര്യങ്ങളിൽ നിങ്ങൾ സ്വയംപര്യാപ്തത നേടണം. നേടിയേപറ്റൂ.

Vegetable Garden in Pots in Your House at Roof Topകൂടുതൽ സ്ഥലമുള്ള കർഷകരെ സർക്കാർ പ്രോത്സാഹിപ്പിക്കണം.എപ്പോഴും അവരുടെ കൂടെയുണ്ടെന്ന് തോന്നിപ്പിക്കണം.പശു വളർത്തും ആട് വളർത്തും പ്രോത്സാഹിപ്പിക്കണം.അത്തരം ഫാമുകൾ നടത്താനുള്ള നൂലാമാലകൾ എല്ലാം എടുത്തുകളയണം.ഹെക്റ്റർ കണക്കിന് തരിശ് ഭൂമികൾ സ്വകാര്യ വ്യക്തികളുടെ കൈകളിൽ കിടപ്പുണ്ട്.പാട്ട വ്യവസ്ഥയുടെ നൂലാമാലകളും പേടിയും കാരണമാണ് അവർ അത് കർഷകർക്ക് പാട്ടത്തിന് കൊടുക്കാത്തത്.അത് പഞ്ചായത്തുകൾ ഏറ്റെടുക്കണം.പഞ്ചായത്ത് കർഷകരെയും കൃഷി ചെയ്യാൻ താല്പര്യമുള്ളവരെയും കണ്ടെത്തി ഇത്ര വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ കർഷകർക്ക് നൽകണം. അങ്ങനെവരുമ്പോൾ സ്ഥലത്തിന്റെ ഉടമസ്ഥനും പേടിക്കാനില്ല.അതുപോലെതന്നെ സർക്കാരിന്റെ മിച്ചഭൂമി കൃഷിക്കായി കർഷകർക്ക് വിട്ടുകൊടുക്കണം.എവിടെയെല്ലാം സർക്കാരിന് മിച്ചഭൂമിയുണ്ടോ അതെല്ലാം വിട്ടുകൊടുക്കണം.

Terrace gardens with organic farming a fad - Times of Indiaകൃഷിയിൽ താല്പര്യമുള്ള അഞ്ചോ പത്തോ ചെറുപ്പക്കാരുടെ സംഘങ്ങൾക്ക് ഭൂമി വിട്ടുകൊടുക്കണം. കൃഷിവകുപ്പ് അവരുടെ ഒപ്പം നിൽക്കണം.ഏറ്റവും കൂടുതൽ മാംസാഹാരം കഴിക്കുന്നവരാണ് മലയാളികൾ.കഴിയുന്നത്ര സ്ഥലങ്ങളിൽ പോത്ത് ഫാമുകൾ പ്രോത്സാഹിപ്പിക്കണം. അത്യാവശ്യമാണത്.അസുഖം ബാധിച്ചതും നിർജീവമായതുമായ കാലികളാണ് അന്യ സംസ്ഥാനത്ത് നിന്നും നമ്മുക്ക് ആഹാരത്തിനായി എത്തിക്കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയണം.സർക്കാരിന്റെ മിച്ചഭൂമിയിനത്തിൽ രണ്ടോ മൂന്നോ ഹെക്റ്റർ സ്ഥലമുണ്ടെങ്കിൽ അത് രണ്ടോ മൂന്നോ ചെറുപ്പക്കാർക്ക് പോത്ത് ഫാമിനായി വിട്ടുനൽകണം.കൂടെ കുറച്ച് പശുക്കളെയും വളർത്തണം.കാരണം പോത്ത് കൃഷിയിൽ നിന്ന് രണ്ട് വർഷം കഴിയാതെ വരുമാനം വന്ന് തുടങ്ങില്ല.അതുവരെ അവർക്ക് പിടിച്ച് നിൽക്കണം.അതിന് സർക്കാർ അവരുടെ കൂടെയുണ്ടാകണം.ഒരു കാര്യം പറയാം.ഈ കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകരുടെ വല വിരിച്ചത് പോലുള്ള അത്ഭുതപെടുത്തുന്ന പ്രകടനവും ജോലിയും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ് അല്ലേ.അതുപോലെ കൃഷിവകുപ്പും പടയാളികളുടെ വേഷത്തിലേക്ക് മാറണം.കഴിയുന്നത്ര ഭക്ഷ്യ വസ്തുക്കളിൽ സ്വയം പര്യാപ്തത നേടാനുള്ള യുദ്ധം നയിക്കണം.കേരളം മൊത്തം നിങ്ങൾ ഉണർന്ന് വല വിരിക്കണം.വിജയിക്കും ഉറപ്പ്.

Planning for vegetable gardening ? Check these terrace vegetable ...ഇത്രയും കാലം ജീവിച്ചത് പോലെയല്ല നമ്മൾ ഇനി ജീവിക്കാൻ പോകുന്നത്.കോവിഡിന് ശേക്ഷമുള്ള ജീവിതം വ്യത്യസ്തമാണ്. കോവിഡ് മുക്തമായ ഒരു ലോകം അടുത്തൊന്നും പ്രതീക്ഷിക്കുകയും വേണ്ട.ഈ കഴിഞ്ഞ മാസങ്ങളിൽ ആഹാരം മാത്രം മതി ജീവിക്കാൻ എന്ന് മനസിലാക്കി മനുഷ്യർ.അത് തെളിയിച്ചു ലോകം.നമ്മളത് ഏതാനും മാസങ്ങളായി കാണുന്നു.ബാക്കിയെല്ലാം അതിന് ശേഷം പരിഗണയിൽ വരുന്ന കാര്യങ്ങളാണ്.പക്ഷെ ആഹാരം വേണം.അത് കൃഷി ചെയ്ത് ഉണ്ടാക്കുക തന്നെവേണം.മലയാളികളോട് ഒരു വാക്ക് കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം.നിങ്ങൾ ഇനി ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.നിങ്ങൾ ഇനി മുന്നോട്ട് ജീവിക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്.ഏറ്റവും കുറഞ്ഞത് അന്നം കണ്ടെത്തുകയെങ്കിലും ചെയ്യേണ്ടത് നിങ്ങളാണ്.ചുരുക്കി പറഞ്ഞാൽ ആർക്കും സൗകര്യപ്പെടില്ല നിങ്ങളെ ജീവിപ്പിക്കാൻ എന്ന്.
നിലവിൽ മുന്നോട്ടുള്ള ലോകത്തിന്റെ സ്ഥിതി വിവരിക്കാൻ കഴിയാത്തത് കൊണ്ടാണ് അങ്ങനെ പറയേണ്ടിവന്നത്..

Bangalore, Grow Your Own Terrace Garden With The Help Of This NGO ...
**