കേരളം മാത്രമാണ് ഇപ്പോൾ അന്യ സംസ്ഥാനത്ത് നിന്നും തങ്ങളുടെ ആളുകളെ കൊണ്ടുവരാത്തതും ട്രെയിനുകൾക്ക് അനുമതി കൊടുക്കാത്തതും

58
Joli Joli
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ കേരളത്തിലേക്ക് നടക്കാൻ തുനിഞ്ഞിറങ്ങിയിട്ടില്ലാത്തതു കൊണ്ടാണ് നമ്മുക്ക് നടക്കുന്നവരെ നോക്കി സങ്കടപ്പെടാനും കേന്ദ്രത്തെയും മറ്റു സംസ്ഥാനങ്ങളെയും വിമർശിക്കാനും കഴിയുന്നത്.ലക്ഷകണക്കിന് മലയാളികൾ കഴിഞ്ഞ അമ്പത്താറ് ദിവസമായി വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുകയാണെന്നോർക്കണം.വളരെ ദയനീയമായ അവസ്ഥയിലേക്കെത്തി അവരുടെ കാര്യങ്ങൾ.സഹായത്തിനായി കേരള സർക്കാരിനോടുള്ള നിലവിളികളാണ് എങ്ങും.വിവിധ സംസ്ഥാനങ്ങളിലുള്ള മലയാളികൾ സഹികെട്ട് കേരളത്തിലേക്ക് നടക്കാൻ തുടങ്ങിയാൽ അതിന്റെ നാണക്കേട് ചെങ്കൊടി ഉപയോഗിച്ച് തുടച്ചാലും മാറില്ല..
പറഞ്ഞില്ലാന്നു വേണ്ട. കേരളം മാത്രമാണ് ഇപ്പോൾ അന്യ സംസ്ഥാനത്ത് നിന്നും തങ്ങളുടെ ആളുകളെ കൊണ്ടുവരാത്തതും ട്രെയിനുകൾക്ക് അനുമതി കൊടുക്കാത്തതും. പല സംസ്ഥാനങ്ങളും ട്രെയിൻ അയക്കാം എന്ന് പറഞ്ഞിട്ടും കേരളം മറുപടി കൊടുത്തില്ല എന്നത് പച്ചയായ സത്യമാണ്.നിങ്ങൾ ജനങ്ങളെ തെറ്റ് ധരിപ്പിക്കാൻ നോക്കണ്ട.ലോകമാകമാനം ചിതറിക്കിടക്കുന്ന എല്ലാ മലയാളികളുടെയും സ്വന്തം വീടാണ് കേരളം. അല്ലാതെ കേരളത്തിന്റെ സുരക്ഷയിൽ മതിമറന്ന് ഇനിയിങ്ങോട്ട് ആരും വരണ്ട എന്ന് പറഞ്ഞ് കാലുമേൽ കാലും കേറ്റിവെച്ചിരിക്കുന്ന കുറച്ച് തംബ്രാക്കന്മാരുടെ മാത്രം മണ്ണല്ല അത്.
മരിക്കുകയാണെങ്കിൽ അത് സ്വന്തം മണ്ണിൽ കിടന്ന് മരിക്കണമെന്ന് അവസാനമായി ആരും ആഗ്രഹിച്ച് പോകും.കേരള സർക്കാർ മനുഷ്യത്വപരമായി പെരുമാറണം.വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണം. നടന്ന് പോകുന്ന തൊഴിലാളികളുടെ വേദനയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളുടെ അവസ്ഥയും എന്നുകൂടി ഓർമിപ്പിക്കട്ടെ.

.

Advertisements