സുരക്ഷിതത്വത്തിന്റെ പട്ട് മെത്തയിലിരുന്നായാലും കൊറോണയെക്കാൾ വലിയ ദുരന്തമാണ് മോദി ചെയ്തത് എന്നേ മനഃസാക്ഷിയുള്ളവർ പറയൂ

95

Joli Joli

“ആജ് രാത്ത് ബാരാ ബജെ സേ സമ്പൂർണ്ണ ദേശ് മേ സമ്പൂർണ്ണ ലോക് ഡൗൺ ഹോനേ ജാ രഹാ ഹെ. ഘർമ്മേ രഹെ ഘർമ്മേ രഹെ ഓർ ഏക് കി കാം കരേ കി അപ്നേ ഘർമ്മേ ഹി ലെഗ്ഗേ “”മോദി എന്ന ഉണ്ടിരുന്നവന് ഉൾവിളിയുണ്ടായതാണ് മുകളിൽ പറഞ്ഞ ഹിന്ദി വാചകങ്ങൾ.രാജ്യം അടച്ചിടാൻ പോകുന്നു.ഈ നിമിഷം മുതൽ നിങ്ങൾ വീട്ടിലിരിക്കൂ എന്നാണ് പറഞ്ഞത്.വീടുള്ളവന് മാത്രം പറഞ്ഞിട്ടുള്ള പ്രധിരോധ പ്രവർത്തനങ്ങളുമായാണ് മോദി കോവിഡിനെ പിടിക്കാൻ ഇറങ്ങിയത്.വീട് പറ്റാൻ വെറും നാല് മണിക്കൂർ മാത്രം നൽകിക്കൊണ്ട് വീടുകൾ ഉള്ളവന് വേണ്ടി മാത്രം പ്രഖ്യാപിച്ച സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപനത്തിൽ വീടില്ലാത്തവനും, ഉള്ള ഒരു കുടുസ് മുറി രാത്രിയിൽ തല ചായ്ക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നവനും എവിടെ പോകുമെന്നോ എന്ത് ചെയ്യണമെന്നോ മോദി പറഞ്ഞില്ല.ഇങ്ങനെയൊരു കൂട്ടർ ഈ രാജ്യത്ത് ഉണ്ടെന്ന് തന്നെ മോദി അറിഞ്ഞത് അറുപത് ദിവസമായി തുടരുന്ന, ചോര ചീന്തിയ ഈ കൂട്ട പാലായനം നടന്നപ്പോഴാണ്.

ആരുമായും കൂടിയാലോചിക്കാതെ മോദി ഒറ്റക്കെടുത്ത തീരുമാനമാണിതെന്ന് മനസിലാക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം.മോദി രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കാൻ ആരുമായും കൂടിയാലോചിച്ചില്ല എന്നതിന്റെ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്.തൊഴിൽ വകുപ്പിനോടോ മാനവ ശേഷി വകുപ്പിനോടോ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനങ്ങളോടോ മുൻ ഭരണാധികാരികളോടോ കൂടിയാലോചിച്ചിരുന്നുവെങ്കിൽ അവർ ആരെങ്കിലും രാജ്യത്തെ പതിനെട്ട് കോടിയോളം വരുന്ന ഈ നാടോടി തൊഴിലാളികളെക്കുറിച്ച് ആശങ്കയറിയിച്ചേനെ.തീരെ താഴെ തട്ടിലുള്ള ജനങ്ങൾക്ക് നായ്ക്കളുടെ വിലപോലും നൽകാത്ത നോർത്തിന്ത്യൻ സംസ്ഥാന ഭരണാധികാരികൾ ഇവരെ സംരക്ഷിക്കുമെന്ന് മോദി കരുതിയോ…? പതിറ്റാണ്ടുകളായി ദളിതനോടും ആദിവാസികളോടും ന്യൂനപക്ഷങ്ങളോടും അടിസ്ഥാന വർഗ തൊഴിലാളികളോടും നോർത്തിന്ത്യൻ ഭരണകൂടങ്ങൾ കാണിക്കുന്ന അവഗണന ലോകം മുഴുവൻ പാട്ടാണ്.

ഇന്നും അവരുടെ എണ്ണവും ദുരിതവും ദാരിദ്ര്യവും വർധിച്ചതല്ലാതെ അവർക്ക് വേണ്ടിയല്ല നിങ്ങൾ ഭരിക്കുന്നത് എന്ന് വ്യക്തമാണ്.രാത്രിയിൽ, അപ്രതീക്ഷിതമായി വന്ന് ജനങ്ങളെ ദുരിതത്തിലാക്കുന്ന മോദിയുടെ ആ സാഡിസ്റ്റ് സൈക്കോമൈന്റ് തന്നെയാണ് ഇവിടെയും പ്രവർത്തിച്ചത്. അപ്രതീക്ഷിതവും രഹസ്യവുമായി ഒരു നിമിഷം പോലും കൊടുക്കാതെ രാജ്യം അടച്ചിടാൻ പാകത്തിന് എന്ത് അടിയന്തിര സാഹചര്യമാണ് അപ്പോൾ രാജ്യത്ത് ഉണ്ടായിരുന്നത്..? എന്ത് രഹസ്യമാണ് മോദി ഈ പ്രഖ്യാപനത്തിൽ കാത്ത് സൂക്ഷിക്കാൻ ശ്രമിച്ചത്.ഏറ്റവും കുറഞ്ഞത് സംസ്ഥാനങ്ങളോടെങ്കിലും കൂടിയാലോചിക്കേണ്ടിയിരുന്നില്ലേ…?

ഒരു സൂചനയെങ്കിലും നൽകിയിരുന്നെങ്കിൽ.രണ്ട് ദിവസമെങ്കിലും നൽകിയിരുന്നെങ്കിൽ ഈ പാവങ്ങളിൽ മുക്കാൽ പങ്കും കൂടഞ്ഞേനെ.എത്ര സുരക്ഷിതത്വത്തിന്റെ പട്ട് മെത്തയിലിരുന്നായാലും കൊറോണയെക്കാൾ വലിയ ദുരന്തമാണ് മോദി ചെയ്തത് എന്നേ മനഃസാക്ഷിയുള്ളവർ പറയൂ.നാലാം ഘട്ട ലോക് ഡൗണും കൂടി കഴിയുമ്പോൾ സിനിമാ സ്റ്റൈലിൽ ഏകപക്ഷീയമായി പ്രഖ്യാപിച്ച ഈ അടച്ചിടൽ പ്രക്രിയയിലൂടെ രാജ്യത്തിന് എന്ത് പ്രയോജനമാണ് ഉണ്ടായെതെന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.രോഗികളുടെ എണ്ണത്തിൽ ലോകത്തെ മൂന്നാമത്തെ രാജ്യമായി മാറി ഇന്ത്യ.ദിവസവും അയ്യായിരത്തിൽ പരം രോഗികളുടെ വർധനവാണ് ഇപ്പോൾ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത് കൊട്ടിഘോഷിച്ച് നടത്തിയിരുന്ന കേന്ദ്രത്തിന്റെ വാർത്താ സമ്മേളനങ്ങൾ ഇപ്പോൾ കാണാറില്ല.

മെഡിക്കൽ അസോസിയേഷന്റെ വാർത്താ സമ്മേളനവും അവർ പൂട്ടിക്കെട്ടി പോയി.മെയ് 16 ആകുമ്പോഴേക്കും ഒറ്റ കോവിഡ് രോഗി പോലും പുതുതായി രാജ്യത്ത് ഉണ്ടാകില്ല എന്നായിരുന്നു മോദിയുടെ വാദം.കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് അംഗവും എമ്പവേർ കമ്മറ്റി ഓൺ മെഡിക്കൽ മാനേജ്‌മെന്റ് തലവനുമായ വി കെ പോൾ ആണ് ഈ പ്രഖ്യാപനം നടത്തിയത്.വെറും ഇരുപത്തി രണ്ട് ദിവസം മുൻപ്.അതിന്റെയൊരു ഗംഭീര ഗ്രാഫും അദ്ദേഹം പ്രദർശിപ്പിച്ചിരുന്നു.മെയ് പതിനാറ് കഴിയുമ്പോൾ വി കെ പോളിന്റെ പൊടിപോലുമില്ല.പകരം രോഗം കുതിച്ച് കയറുന്ന ഗ്രാഫുകൾ മാത്രമാണ് എല്ലായിടത്തും.ലോക് ഡൗൺ പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വീട് പറ്റാൻ വേണ്ടി രാജ്യത്ത് തലങ്ങും വിലങ്ങും നിറഞ്ഞൊഴുകുന്ന സാധാരണ മനുഷ്യരുടെ കരളലിയിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു എങ്ങും.അവർക്ക് എന്ത് സാമൂഹ്യ അകലം, എന്ത് കൈകഴുകൽ… ! പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ പാലായനക്കാരിൽ ഭൂരിപക്ഷം പേരും ഇപ്പോൾ രോഗികളായിക്കഴിഞ്ഞു എന്നാണ്..പെരക്കകത്തിരിക്കാൻ സമയം നൽകിക്കൊണ്ടായിരുന്നു ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിയിരുന്നത് എന്ന് ഇപ്പോൾ രാജ്യം മൊത്തം കുറ്റപ്പെടുത്തുന്നുണ്ട്..
രാജ്യത്തെക്കുറിച്ച് ഒന്നുമറിയാത്ത വിഡ്ഢിയും സൈക്കോയുമായ ഒരു ഭരണാധികാരി എന്ത് ഇപ്പോൾ ചെയ്യുമെന്ന് ആർക്കാണ് പറയാൻ കഴിയുക അല്ലേ…?

Advertisements