അച്ചന്മാരേ വിവാഹം കഴിച്ച് ഭാര്യയേയും മക്കളെയും പോറ്റി വളർത്തി അദ്ധ്വാനിച്ച് ജീവിക്കുന്നതാണ് ശരി…അന്യന്റെ ഭാര്യയെ വലവീശി പിടിക്കുന്നതല്ല

1840

Joli Joli

മനുഷ്യന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വികാര പ്രകടനമാണ് ലൈംഗീക ബന്ധം.മാനസികവും ശാരീരികവുമായ സന്തോഷത്തിനും സംതൃപ്തിക്കും താൽപ്പര്യമുള്ളവർക്ക് ലൈംഗീക ബന്ധം കൂടിയേ തീരൂ.ലൈംഗീക വികാരം അടക്കി നിർത്തുന്നത് പല മാനസിക പ്രശ്നങ്ങൾക്കും കാരണമാകും.ആഗ്രഹമുണ്ടായിട്ടും ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കാത്ത, അല്ലങ്കിൽ ശരിയായ രീതിയിൽ ലൈംഗീക സംതൃപ്തി അനുഭവിക്കാത്ത മനുഷ്യർ സമൂഹത്തിന് തന്നെ ഭീക്ഷണിയാണ്.ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചിരിക്കുന്നത് കണ്ടാലോ, സന്തോഷിക്കുന്നത് കണ്ടാലോ, ചിരിക്കുന്നത് കണ്ടാലോ, ലൈഗീകബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടാലോ ഇത്തരക്കാർക്ക് സഹിക്കില്ല.ദേഷ്യപ്പെടുകയോ തടസപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യും.എന്നിട്ടതിന് സദാചാരത്തിന്റെ മേലങ്കി നൽകുകയും ചെയ്യും.സ്ത്രീകളോട് അസഭ്യം പറയുക..അശ്ലീലം പറയുക..തെറി വിളിക്കുക..അപവാദം പറയുക.. വിചാരണ ചെയ്യുക..സ്ത്രീകളുടെ അകൗണ്ടുകളിൽ ലൈംഗീക അവയവം പ്രദർശിപ്പിക്കുക..സദാചാരം പഠിപ്പിക്കാൻ ചെല്ലുക.. അന്യന്റെ ലൈംഗീകബന്ധങ്ങളെ പാടി നടക്കുക.. തുടങ്ങിയവ ഇത്തരം രോഗികളുടെ രോഗ ലക്ഷണങ്ങളിലും വിനോദങ്ങളിലും ചിലത് മാത്രമാണ്… തനിക്ക് കിട്ടാത്തത് മറ്റുള്ളവർ അനുഭവിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരുതരം കലിപ്പ്..

ലൈംഗീക ശേഷി ഇല്ലാത്തവരും ഇണയെ തൃപ്തിപ്പെടുത്താൻ കഴിയാത്തവരും ഈ രോഗികളുടെ ഗണത്തിൽ പെടുന്നുണ്ട്.. കേരളം ഇത്തരം ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്നവരുടെയും രോഗികളുടെയും എണ്ണത്തിൽ വളരെ മുന്നിലാണ് . പ്രായ പൂർത്തിയായവർ തമ്മിൽ പരസ്പ്പര സമ്മതത്തോടെയുള്ള ലൈംഗീകബന്ധം ഇന്ത്യൻ സുപ്രിം കോടതി നിയമത്തിലൂടെ തന്നെ അംഗീകരിച്ചിട്ടുണ്ട്..പര സ്ത്രീ പുരുഷ ബന്ധം അവിഹിത ബന്ധം എന്നിങ്ങനെ അതിനോടനുബന്ധിച്ചുള്ള എല്ലാ പ്രയോഗങ്ങളും ഈ വിധിയോട്കൂടി റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണ്… നിങ്ങൾ വിവാഹിതനാണോ വിവാഹിതയാണോ വിവാഹം കഴിച്ചിട്ടില്ലാത്തവരാണോ എന്നത് പ്രശ്നമല്ല…പ്രായപൂർത്തിയായ നിങ്ങൾക്ക് പരസ്പ്പരം സമ്മതമാണോ എങ്കിൽ നിങ്ങൾക്ക് പരസ്പ്പരം ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിന് ഇന്ത്യയിൽ വിലക്കില്ല…ഏതെങ്കിലും ഭർത്താവിനോ ഒരു ഭാര്യക്കോ അത് തടയാൻ അധികാരമില്ല…പക്ഷെ ഒരു കാര്യമുണ്ട്…തുടർന്നുവരുന്ന എല്ലാ ദുരന്തങ്ങൾക്കും നിങ്ങൾ മാത്രമാകും ഉത്തരവാദി..ഭർത്താവോ ഭാര്യയോ മക്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ നിങ്ങളുടെ പ്രവർത്തിയിൽ നിങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയോ ഉപേക്ഷിച്ച് പോകുകയോ ചെയ്യാം…അത് അവരുടെ സ്വാതന്ത്ര്യമാണ്…അവിടെ ഒരു പരമോന്നത നീതിപീഠമൊന്നും നിങ്ങളുടെ രക്ഷക്കെത്തില്ല…ലൈംഗീക സ്വാതന്ത്ര്യം ഉയർത്തിപിടിക്കേണ്ടതും അനുവദിച്ച് കൊടുക്കേണ്ടതുമാണെന്നാണ് വിധി അവസാനിപ്പിച്ചുകൊണ്ട് ഇന്ത്യൻ നീതി ന്യായ നിയമം പറഞ്ഞവസാനിപ്പിച്ചത്…പിന്നെയെല്ലാം വ്യക്തികളുടെ യുക്തിയാണ്…കുഞ്ഞാടിന്റെ ഭാര്യയെ പ്രാപിച്ച കട്ടപ്പന അച്ഛനെ പുരോഗമന വാദികൾ പോലും വിമർശിക്കുന്നു എന്നാണ് ചില ചിതലരിച്ച മത ജന്മങ്ങളുടെ ആക്ഷേപം…അവരോട് ഒരു കാര്യം..

നിങ്ങളുടെ വിശ്വാസം അനുസരിച്ച് പള്ളിയോ ആരാധനാലങ്ങളോ ലൈംഗീക ബന്ധത്തിലേർപ്പെടാനുള്ള മണിയറകളല്ല…ചില സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ ചില പ്രവർത്തികൾ ചെയ്യരുത് എന്നത് ആധുനിക മനുഷ്യന്റെ ലിഖിതവും അലിഖിതവുമായ കാഴ്ചപ്പാടുകളാണ്..അതുകൊണ്ടാണ് വിമർശനങ്ങൾ ഉയർന്നതും…”അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. അങ്ങനെ ആദം അവന് തുണയായി ” ( ഉൽപ്പത്തി 2 : 18 :20 )വിവാഹം കഴിച്ച് ഭാര്യയേയും മക്കളെയും പോറ്റി വളർത്തി അദ്ധ്വാനിച്ച് ജീവിക്കുന്നതാണ് ശരി…അല്ലാതെ വിവാഹം കഴിക്കാതെ അന്യന്റെ ഭാര്യമാരെ വലവീശി പിടിച്ച് ഉത്തരവാദിത്വമോ ടെൻഷനോ ഇല്ലാതെ സുഗിച്ച് ജീവിക്കുന്നതാണ് തെറ്റെന്ന് ബൈബിൾ തുറക്കുമ്പോൾ ആദ്യ അധ്യായത്തിൽ തന്നെ ദൈവം പറഞ്ഞു വെക്കുന്നുണ്ട്..

Advertisements