അഞ്ചെട്ട് ദിവസം മുൻപ് ഞാൻ എഴുതിയിരുന്നു ജൂൺ ആദ്യവാരമാകുമ്പോഴേക്കും ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കവിയുമെന്ന്. ഇന്ന് തിയതി ഇരുപത്തിയാറായപ്പോഴേക്കും ഒന്നര ലക്ഷ്യത്തോട് അടുക്കുന്നു.ഒരു കഴുത ഇന്ത്യ ഭരിക്കുന്നു. ചുറ്റും കുറെ മരക്കഴുതകൾ ഏറാൻ മൂളുന്നു എന്നതല്ലാതെ സാധാരണ ജനങ്ങൾക്കുള്ള ദീർഘ ദൃഷ്ടിയോ ചിന്താ ബോധമോ ഈ കഴുത സംഘികൾക്കില്ല.എനിക്ക് തോന്നുന്നു ഇന്ത്യയിലെ തലച്ചോറില്ലാത്ത ഏറ്റവും വിവരം കെട്ട കഴുതകൾ ഈ സംഘികൾ ആണെന്ന്.സത്യത്തിൽ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി വെക്കുന്നതും ഇവരാണ്.ഞാൻ പറഞ്ഞത് ശരിയായില്ലേ എന്നതല്ല ഇവിടെ പറഞ്ഞു വരുന്നത്.കോവിഡ് രോഗികളുടെ എണ്ണം കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് വർദ്ധിക്കുന്നതിൽ ആശങ്കയുമുണ്ട്.കാരണം എന്റെ മാതാപിതാക്കൾ, ഭാര്യ, മക്കൾ, ബന്ധുജനങ്ങൾ, സുഹൃത്തുക്കൾ, അങ്ങനെ എല്ലാവരും ഇന്ത്യയിലാണ്.
കേരളത്തിലായത് കൊണ്ട് സമാധാനവുമുണ്ട്.സങ്കടത്തോട് കൂടി ഒരു കാര്യം പറയാനാണ് ഇത്രയും എഴുതിയത്.ഇതുവരെ ഗൾഫിൽ മാത്രം കോവിഡ് മൂലം മരിച്ചത് നൂറ്റി ഇരുപതാറ് കേരളീയരാണ്.മൊത്തം ഇരുനൂറ്റി എൺപത് ഇന്ത്യക്കാർക്ക് ജീവൻ നഷ്ട്ടപ്പെട്ടു.
ഇവർ നമ്മുടെ നാട്ടിലായിരുന്നെങ്കിൽ രക്ഷപെട്ടേനെ അല്ലേ…? ഏറ്റവും കുറഞ്ഞത് ഈ നൂറ്റി ഇരുപത്താറ് മലയാളികൾ കേരളത്തിലായിരുന്നെങ്കിൽ മരിക്കില്ലായിരുന്നു എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഔദ്യോഗിക കണക്കനുസരിച്ച് നാനൂറ്റി എൺപത്തി ഏഴ് നാടോടി തൊഴിലാളികളും പാലായനത്തിനിടയിൽ ഇന്ത്യയിൽ മരിച്ചുവീണു.കോവിഡ് ബാധിച്ചു മരിച്ച മനുഷ്യരേക്കാൾ കഠിനമായ രക്തം മരവിപ്പിക്കുന്ന അനേകം മരണങ്ങളും കാഴ്ച്ചകളുമാണ് ഇന്ത്യ ഈ ലോക് ഡൗൺ കാലത്ത് കണ്ടത്.ഒഴിവാക്കാവുന്ന അനേകം മരങ്ങളും സംഭവിച്ചു.
കൂടണയാൻ അൽപ്പ ദിവസം അനുവദിച്ചുകൊടുത്തിട്ട് ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് കോവിഡിനെ നിയന്ത്രിക്കാൻ കഴിയുമായിരുന്നു എന്നാണ് ഇപ്പോൾ രാജ്യം മൊത്തം പറയുന്നത്.ഇന്ത്യയിൽ കോവിഡ് ബാധിച്ചപ്പോൾ തന്നെ മോദി എന്ന വിഡ്ഢിയിൽ നിന്ന് രാജ്യത്തിന്റെ ഭരണം വിവരമുള്ള ആരെങ്കിലുമോ ഒരു കമ്മറ്റിയോ ഏറ്റെടുക്കണമായിരുന്നു.വിശന്നിട്ട് റോഡരുകിൽ ചത്ത് കിടന്ന പട്ടിയുടെ ഇറച്ചി പച്ചക്ക് തിന്നുന്ന പാലായനക്കാരനെ ചൂണ്ടി കാട്ടി നിറഞ്ഞ കണ്ണുകളോടെ ഇന്ന് രാഹുൽ ഗാന്ധി ചോദിച്ചു ലോക് ഡൗൺ കൊണ്ട് നിങ്ങൾ എന്ത് നേടി എന്ന്.ഇത്രയും ദിവസം വായിൽ പഴം തള്ളിയിരുന്ന മോദിയുടെ ആസനം താങ്ങികളായ സുപ്രിം കോടതി ഇന്ന് പറഞ്ഞിരിരുന്നു പാലായനക്കാർക്ക് അതാത് സംസ്ഥാനങ്ങൾ സംരക്ഷണവും ഭക്ഷണവും വാഹനവും നൽകണമെന്ന്.പകുതിയോളം മനുഷ്യൻ ചത്ത് നാല്പതാം ചാവും കഴിഞ്ഞെന്നോർക്കണം.കോവിഡ് എന്ന ദുരന്തത്തെയും മോദി എന്ന ദുരന്തത്തെയും ഒരുമിച്ചാണ് ഇപ്പോൾ ഇന്ത്യ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ നാല്പത്തെട്ട്‍ മണിക്കൂറിനുള്ളിൽ പതിനേഴ് മലയാളികളാണ് ഗൾഫിൽ മരിച്ചത്.അതും ചെറുപ്പക്കാർ.സങ്കടകരം