COVID 19
ഇപ്പോൾ ദിവസവും അൻപത് അറുപത് എന്ന് കേൾക്കുമ്പോൾ ഞെട്ടുന്നു, രണ്ടാഴ്ച്ച കൂടി കഴിഞ്ഞാൽ അത് ഇരുനൂറ് മുന്നൂറ് എന്ന് കേൾക്കേണ്ടി വരും
ജൂൺ എട്ടാം തിയതിക്ക് ശേക്ഷം രാജ്യത്ത് ജനജീവിതം ഏറെ കുറെ സാധാരണ നിലയിലാകും. ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും സിനിമാ തിയറ്ററുകളും
127 total views

ജൂൺ എട്ടാം തിയതിക്ക് ശേക്ഷം രാജ്യത്ത് ജനജീവിതം ഏറെ കുറെ സാധാരണ നിലയിലാകും. ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും സിനിമാ തിയറ്ററുകളും ഒക്കെ തുറക്കാനുള്ള സാധ്യതകളാണ് കാണുന്നത്.പാസ് സിസ്റ്റം എടുത്ത് കളഞ്ഞതിനാൽ അന്യ സംസ്ഥാനത്ത് നിന്നും നിയന്ത്രണമില്ലാതെ ആളുകൾ വരും. സംസ്ഥാനത്തേക്ക് വരുന്ന മലയാളികളെ തടയാനാവില്ല. കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും പിടിച്ചുനില്പിന്റെയും അവസാന പിടിയും വിട്ടിട്ടാണ് അവർ സംസ്ഥാനത്തേക്ക് വരുന്നത്.ഹോട്ടലുകൾ തുറക്കുന്നതോടുകൂടി അന്യസംസ്ഥാന തൊഴിലാളികളും കുറച്ചെങ്കിലും തിരികെ വരും.സംസ്ഥാനങ്ങൾക്ക് ഏറെകുറേയൊക്കെ നിയന്ത്രണങ്ങൾ വരുത്താം എന്നാണ് കേന്ദ്രം പറഞ്ഞു വെക്കുന്നത്. അന്യസംസ്ഥാനത്ത് നിന്നും സ്വദേശത്തേക്ക് വരുന്നവരുടെ കാര്യത്തിൽ ഇനിയും കേരളത്തിന് നിയന്ത്രണങ്ങൾ വെക്കാൻ കഴിയില്ല. കാരണം, മറ്റുള്ള സംസ്ഥാനങ്ങൾ എല്ലാം തന്നെ അവരുടെ പൗരന്മാരിൽ ബഹുപൂരിപക്ഷം പേരെയും ഇപ്പോൾ തന്നെ സ്വീകരിച്ചുകഴിഞ്ഞു.
സംസ്ഥാനത്തെ സ്ഥിതി ഇനി ഗുരുതരമാകും. സംസ്ഥാനത്തെ മാത്രമല്ല. രാജ്യത്തെയും.. നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നതോട് കൂടി കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കും.രണ്ട് മൂന്ന് ആഴ്ച്ചകൾക്ക് മുന്നേ ഇത് പലപ്രാവശ്യം ഞാൻ എഴുതിയതാണ്. ഇപ്പോൾ ദിവസവും അൻപത് അറുപത് എന്ന് കേൾക്കുമ്പോൾ ഞെട്ടാൻ വരട്ടെ.രണ്ടാഴ്ച്ച കൂടി കഴിഞ്ഞാൽ അത് ഇരുനൂറ് മുന്നൂറ് എന്ന് കേൾക്കേണ്ടി വരും.സ്വാഭാവികമായിട്ടും രാജ്യത്തെ സ്ഥിതിഗതികൾ വെറുതെയൊന്ന് കണക്ക് കൂട്ടിയാൽ ആർക്കും മനസിലാകുന്നതാണിതെല്ലാം.തുറക്കുന്നതെല്ലാം തുറക്കട്ടെ.ജനങ്ങൾ കൂടുന്ന ഇടങ്ങളിലേക്ക് നിങ്ങൾ പോകുന്നില്ല എന്ന് തീരുമാനിച്ചാൽ ഒരു പരിധിവരെ നിങ്ങൾ സുരക്ഷിതനായി തുടരും.സിനിമയും ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും ഈ കോവിഡ് കാലം കഴിയുന്ന വരെയെങ്കിലും നിങ്ങൾക്ക് അത്ര അത്യാവശ്യമുള്ള കാര്യങ്ങളല്ല.സമ്പർക്കം പരമാവധി ഒഴിവാക്കുക.ലൈൻ ബസുകളിൽ കയറുമ്പോൾ കൃത്യമായ അകലം പാലിക്കുക.മുട്ടിനിൽക്കാൻ വരുന്നവനോട് മാറി നിൽക്കാൻ പറയണം.ഉച്ചത്തിൽ തന്നെ പറയണം.ജോലി സ്ഥലത്തും നല്ല ശ്രദ്ധ പുലർത്തണം.ജോലിക്ക് പോകുക.നേരെ വീട്ടിൽ തിരിച്ചെത്തുക.അതായിരിക്കണം കുറച്ച് കാലത്തേക്ക് നിങ്ങളുടെ റൂട്ട്.കുട്ടികളും വയസ്സായവരും വീട്ടിലുള്ളവർ വളരെ സൂക്ഷിക്കണം.ഓർക്കുക.നിലവിൽ പോലീസും ആരോഗ്യവകുപ്പും വളരെ ക്ഷീണിച്ചുകഴിഞ്ഞു.ഇനി വരാനിരിക്കുന്ന അധിക സമ്മർദ്ദത്തെ അവർക്ക് താങ്ങാൻ കഴിയുമോ എന്ന് നമുക്കറിയില്ല.നിങ്ങളെ നിങ്ങൾതന്നെ സംരക്ഷിക്കുക.നിരന്തരം ശ്രദ്ധയോടെ സ്വയം സംരക്ഷിക്കുക.നിങ്ങൾക്ക് കോവിഡ് ബാധിച്ചില്ലങ്കിൽ അത് ഈ സമൂഹത്തിനും ആരോഗ്യവകുപ്പിനും അത്രേം ആശ്വാസമാണ്…
128 total views, 1 views today