രമേഷേട്ടാ ഏത് പൊതുജനങ്ങളാണ് ആരാധനാലയങ്ങൾ തുറക്കാത്തതിൽ നിങ്ങളോട് പരാതി പറഞ്ഞത് ?

63

Joli Joli

ബീവറേജുകൾ തുറക്കാമെങ്കിൽ പിന്നെ എന്തുകൊണ്ട് ആരാധനാലയങ്ങൾ തുറന്നുകൂടാ എന്നാണ് കുറച്ച് രാഷ്ട്രീയ നേതാക്കൾ ചോദിക്കുന്നത്.ഇന്ന് പ്രതിപക്ഷം ഒറ്റകെട്ടായി അത് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏത് പൊതുജനങ്ങളാണ് ആരാധനാലയങ്ങൾ തുറക്കാത്തതിൽ പ്രതിപക്ഷത്തോട് പരാതി പറഞ്ഞത്.രമേശനും കൂട്ടരും അതുകൂടി വ്യക്തമാക്കണം.ആരും പറഞ്ഞിട്ടുണ്ടാകില്ല.മത മാഫിയകൾക്ക് വേണ്ടിയാണ് ഈ രാഷ്ട്രീയ കോമരങ്ങൾ കുരക്കുന്നത്.മത വ്യാപാരികൾക്ക് വേണ്ടിയാണ് ഈ രാഷ്ട്രീയ നപുംസകങ്ങൾ നാക്കിട്ടലക്കുന്നത്.ജനങ്ങളുടെ സുരക്ഷയല്ല ഇവരുടെ ലക്ഷ്യം.ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുന്നതിൽ വല്ലാത്ത വേദനയുണ്ടല്ലേ രമേശന്…?

നാട്ടിൽ ജനങ്ങൾ സ്വൈര്യമായി ചെവിതല കേട്ട് ഇരിക്കുന്നതിൽ വല്ലാതെ നീറുന്നുണ്ടല്ലേ രമേശൻ..? നല്ല നട്ടുച്ച വെയിലത്ത് തുണി അഴിച്ചിട്ടിട്ട് നല്ല പരുപരുത്ത പാറപ്പുറത്തിരുന്ന് നിരങ്ങിയാൽ മതി.ആരാധനാലയം തുറക്കാത്തതിലുള്ള തന്റെ വേദന കുറെ മാറിക്കിട്ടും.മതവും ജാതിയും ആരാധനാലയങ്ങളും മത പുരോഹിത ജന്മങ്ങളെയും ഒക്കെ കത്തിച്ച് നിർത്തിയില്ലെങ്കിൽ തങ്ങളുടെ രാഷ്ട്രീയ കച്ചവടത്തിന്റെയും ഭാവി ഇരുളടയുമെന്ന് ഈ രാഷ്ട്രീയ കച്ചവടക്കാർക്കും അറിയാം.മതം എന്ന ഭ്രാന്തിനെ ജനങ്ങൾ മറന്നു പോയാലോ എന്നുള്ള പേടിയാണ്.ഇനിയും തുറക്കാൻ വൈകിയാൽ വിശ്വാസം നഷ്ട്ടപ്പെട്ടാലോ എന്ന ആശങ്കയാണ്.ജനങ്ങൾക്ക് ബോധം വെച്ചാൽ കച്ചവടം പൂട്ടിപോകും.അല്ലേ രമേശാ…?

അല്ലാതെ എന്ത് ബിരിയാണിയാണ് വിശ്വാസികൾ അങ്ങോട്ട് വരുമ്പോൾ നിങ്ങൾ കൊടുക്കാൻ വെച്ചിരിക്കുന്നത്…? അവരുടെ കാശ് അടിച്ച് മാറ്റാനല്ലേ അവരോട് വരാൻ പറയുന്നത്…? പകരം കൊറോണ എന്ന മരണത്തെ കൊടുക്കാനും.ഈ രണ്ട് മൂന്ന് മാസം വിശ്വാസികൾ വീട്ടിലിരുന്ന് പ്രാർത്ഥിച്ചിട്ട് അവർക്കെന്തെങ്കിലും കുറവ് സംഭവിച്ചോ ? നിങ്ങൾക്ക് കുറച്ച് പുരോഹിതന്മാർക്ക് പ്രാർത്ഥിച്ച് ഈ കൊറോണയെ അങ്ങ് മാറ്റായിരുന്നില്ലേ.എങ്കിൽ ഈ ആരാധനാലയങ്ങൾ അടച്ചിടേണ്ടിയും വരുമായിരുന്നില്ല വിശ്വാസികൾക്ക് ധൈര്യമായി ആരാധനാലയത്തിൽ വരുകയും ചെയ്യാമായിരുന്നു.എന്തിനാടോ ഇങ്ങനെ മനുഷ്യരെ പറ്റിച്ച് ജീവിക്കുന്നത്.അദ്ധ്വാനിച്ച് ജീവിക്കേടോ മത മാഫിയകളെ.ഇത്തരം മരജന്മങ്ങളുടെ വാക്കുകൾ പൊതുജനങ്ങളായ നമ്മൾ കേൾക്കാതിരിക്കുക എന്നത് തന്നെയാണ് ഈ കോവിഡ് കാലത്ത് മരിക്കാതിരിക്കാനുള്ള ആദ്യ പടി.നിങ്ങൾക്ക് അത്യാവശ്യമില്ലാത്ത ഒരു സ്ഥലത്തും പോകാതിരിക്കുക.സാമൂഹ്യ അകലം പാലിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ മദ്യം മേടിച്ച് പോരാൻ കഴിയുമെങ്കിൽ മാത്രം ബീവറേജിലും പോയാൽ മതി.കേരളത്തിൽ വെറും അഞ്ചു ലക്ഷം പേർക്ക് കോവിഡ് ബാധിച്ചാൽ മതി .പിന്നെ നിങ്ങൾക്കൊന്നും ആരുടെ ഭാഗത്തുനിന്നും യാതൊരു പരിചരണവും കിട്ടിഎന്ന് വരില്ല..ഓർത്തോ…ഇനിയങ്ങോട്ട് നന്നായി പേടിക്കണം.

Advertisements