രണ്ടായിരത്തി പതിമൂന്ന് ഏപ്രിൽ പത്തിന് പെട്രോൾ വില വർധനവിൽ പ്രതിക്ഷേധിച്ച് അന്നത്തെ യൂ പി എ സർക്കാരിനെതിരെ വാഹനം തള്ളി പ്രതിക്ഷേധിക്കുന്ന വി മുരളീധരന്റെയും കൂട്ടരുടെയും ചിത്രമാണ് താഴെ.അന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് നൂറ്റി നാല്പത്തി അഞ്ചു ഡോളർ… !ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് എഴുപത്തി ആറ് രൂപ.. !ഇന്ന് ഈ വണ്ടി തള്ളുന്ന മഹാൻ കേന്ദ്ര മന്ത്രിയാണ്.ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് മുപ്പത്തി നാല് ഡോളർ.ഇന്ത്യയിൽ പെട്രോൾ വില എഴുപത്തി ആറ് രൂപ അൻപത് പൈസ ( മുംബേ )…. !കഴിഞ്ഞ ആറ് വർഷമായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ശരാശരിയിൽ നോക്കിയാൽ അൻപത് രൂപയായിരുന്നു.എന്നാൽ കഴിഞ്ഞ ആറ് വർഷമായി ഇന്ത്യയിൽ പെട്രോൾ വില ശരാശരിയിൽ നോക്കിയാൽ എഴുപത്തി അഞ്ചിൽ നിന്ന് കുറഞ്ഞിട്ടില്ല.മുരളീധരന് ഇപ്പോൾ വണ്ടി തള്ളണ്ട.സമരം വേണ്ട.പരാതിയില്ല.യാതൊരു വിശ്വാസ്യതയോ വാക്കിന് വിലയോ നട്ടെല്ലോ ഇല്ലാത്ത മുരളീധരനെപ്പോലുള്ള രാഷ്ട്രീയ തൊഴിലാളികൾക്ക് ഈ മലക്കം മറിച്ചിലുകളൊക്കെ കച്ചവട രാഷ്ട്രീയത്തിന്റെ ഭാഗമാണ്.അൽപ്പമെങ്കിലും ഉളുപ്പ് തോന്നണമെങ്കിൽ നല്ല മാതാപിതാക്കൾക്ക് ജനിക്കണം.മനുഷ്യനായി ജനിക്കണം.മനുഷ്യനായി തന്നെ ജനിക്കണം.മനുഷ്യർക്ക് ജനിക്കണം.അപ്പോൾ ജനങ്ങളുടെ മുന്നിൽ വന്ന് നിന്ന് ഇങ്ങനെ ന്യായീകരിക്കാൻ ലജ്ജ തൊന്നും.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുറഞ്ഞാൽ അതിന്റെ ലാഭം ജനങ്ങൾക്ക് നൽകാതെ ആനുപാതികമായി ഇന്ത്യാ ഗവർമെന്റ് നികുതിയും തീരുവയും വർധിപ്പിക്കും എന്നാണ് ഇന്ന് മുരളീധരൻ പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വ്യക്തമാക്കിയത്.കഴിഞ്ഞ ആറ് വർഷമായി ഇന്ത്യയിലെ ജനങ്ങളെ മോദി സർക്കാർ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെയാണ് എന്നാണ് മുരളീധരൻ പറഞ്ഞത്.അത് രാജ്യത്തെ ബോധമുള്ള ജനങ്ങൾക്കെല്ലാം നേരത്തെ തന്നെ മനസിലായ ഒരു സത്യമാണ്.അതല്ലാതെ മുരളീധരന്റെ വാക്കുകളിൽ പ്രത്യേകിച്ച് ഒന്നുമില്ല.അദ്ദേഹം പറഞ്ഞതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനും ഒന്നുമില്ല.പിന്നെ എന്താണ് ഉണ്ടായത് എന്ന് വെച്ചാൽ..
പറഞ്ഞ രീതി അദ്ദേഹം ഒന്ന് വളച്ചു കെട്ടി എന്ന് മാത്രം.വില കുറഞ്ഞാലും അതിന്റെ പ്രയോജനം നിങ്ങൾക്ക് തരില്ലെടാ പുല്ലുകളെ എന്ന് പച്ച മലയാളത്തിൽ പറഞ്ഞാൽ സംഘികൾ അദ്ദേഹത്തെ പഞ്ഞിക്കിടും.അദ്ദേഹത്തിന് സംഘികളെ മാത്രം പേടിച്ചാൽ മതി.ബോധമുള്ളവരോട് എങ്ങനെ ന്യായീകരിച്ചാലും കാര്യമില്ലെന്നും അദ്ദേഹത്തിനറിയാം.അതുകൊണ്ടാണ് അവർക്ക് പെട്ടന്ന് മനസിലാകാത്ത രീതിയിൽ പെട്രോളിന് വില വർധിപ്പിച്ചിട്ടില്ല എന്നും നൂറ് രൂപക്ക് പെട്രോൾ അടിച്ചാൽ ഇപ്പോഴും നൂറ് രൂപക്കുള്ള പെട്രോൾ തന്നെ കിട്ടും എന്നും അദ്ദേഹം പറഞ്ഞത്.അതായത് റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല എന്ന്.ഇപ്പൊ മനസിലായോ…, !