കുട്ടികളെ, നിങ്ങൾ പഠന സഹായികളോ പുസ്തകങ്ങളോ ഇല്ലാത്തതിനാൽ അവിവേകമൊന്നും കാണിക്കരുത്

33

Joli Joli.

ഓൺലൈൻ/വിക്ടേഴ്സ് ചാനൽ വഴിയുള്ള പഠനത്തിന് സൗകര്യമില്ലാത്തതിനാലുണ്ടായ മാനസിക വിഷമത്താൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ഒരു ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്തതായി വാർത്ത കണ്ടു, സങ്കടകരം. വിഷമത്തോട് കൂടി ഒരു കാര്യം പറയട്ടെ.പെട്ടന്ന് തോന്നിയ അവിവേകം എന്നെ ഇതിനെ കാണാൻ കഴിയൂ.രണ്ട് ദിവസം മുൻപ് ഈ കുട്ടിയുടെ അനുജത്തിയെ സ്കൂളിൽ ചേർക്കാൻ ചെന്നപ്പോൾ രക്ഷിതാവ് ഓൺലൈൻ പഠന സൗകര്യത്തിൽ തന്റെ കുടുംബത്തിനുള്ള അപര്യാപ്തത സ്കൂളിൽ പറയുകയും സ്കൂൾ അധികൃതർ രണ്ട് ദിവസത്തിനുള്ളിൽ എല്ലാ സൗകര്യങ്ങളും ചെയ്ത് തരാമെന്ന് രക്ഷിതാവിനോട് പറഞ്ഞതായിട്ടാണ് വാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞത്. കുട്ടികളെ, നിങ്ങൾ പഠന സഹായികളോ പുസ്തകങ്ങളോ ഇല്ലാത്തതിനാൽ അവിവേകമൊന്നും കാണിക്കരുത്.ഇല്ല എന്നത് ശ്രദ്ധയിൽ പെട്ടാൽ രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് വേണ്ട പഠനസഹായികൾ നിങ്ങളുടെ കയ്യിൽ എത്തിച്ച് തരാൻ സർക്കാരിനോ ഈ നാട്ടിലെ നന്മയുള്ള മനുഷ്യർക്കോ കഴിയും.രണ്ടോ നാലോ ദിവസം നഷ്ട്ടപ്പെട്ടെന്ന് കരുതി നിങ്ങൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല…❗️ഈ കൊറോണക്കാലത്തെ അതിജീവിച്ച് ജീവിച്ചിരിക്കുക എന്നത് തന്നെയാണ് നിങ്ങളടക്കമുള്ള നമ്മളുടെ പ്രധാന ലക്ഷ്യം… ‼️അല്ലാതെ ഓൺലൈൻ പഠനമോ മണ്ണാംകട്ടയോ അല്ല…….‼️ഇതൊരു അസാധാരണ കാലമാണ്.ഇന്ന് ജീവിച്ചിരിക്കുന്ന ആരും അഭിമുഖീകരിചിട്ടില്ലാത്ത ഒരു കാലം.എല്ലാം പുതുതായി പരീക്ഷിക്കുന്നതാണ്.അതിന്റേതായ പോരായ്മകളുണ്ടാകും.ഓൺലൈൻ ക്ളാസുകൾ പ്രയോജനപ്പെടുത്താൻ സാമ്പത്തികവും സാമൂഹികപരവുമായ കാരണങ്ങളാൽ കഴിയാത്ത രണ്ട് ലക്ഷത്തി അറുപത്തൊരായിരത്തി എഴുനൂറ്റി നാല്പത്തൊന്ന് വിദ്യാർത്ഥികൾ (ഔദ്യോഗിക കണക്ക്) കേരളത്തിൽ ഉണ്ടെന്നാണ് മൂന്ന് മാസം മുൻപ് സർക്കാർ പുറപ്പെടുവിച്ച കണക്ക്.ഇത്രയും ദിവസം വിദ്യാഭ്യാസ വകുപ്പിന് സമയം കിട്ടിയിട്ടും മുന്നൊരുക്കം നടത്താൻ കഴിഞ്ഞില്ല എന്നത് ഒരു വീഴ്ച്ചയായി തോന്നുന്നുവെങ്കിൽ എത്രയും വേഗന്ന് അത് തിരുത്തണം.ഇത്തരം കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന പുറന്തള്ളലുകളെക്കുറിച്ചും മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും സർക്കാർ ഗൗരവമായി തന്നെ ചിന്തിക്കണം.വിദ്യാഭ്യാസത്തിനുള്ള ആക്സസ് എന്നത് ഓരോ വിദ്യാർത്ഥിയുടേയും ഭരണഘടനാപരമായ അവകാശമാണ്.കുഞ്ഞുങ്ങളോടും എല്ലാവരോടും കൂടി ഒരു കാര്യം കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം.ഈ മഹാമാരിയെ അതിജീവിച്ച് നിങ്ങൾ ജീവിച്ചിരിക്കുക എന്നത് തന്നെയാണ് പ്രധാനം.ബാക്കിയെല്ലാം പിന്നീട് നമ്മുക്ക് നേടാവുന്നതാണ്. സുരേന്ദ്രന്റെ കൂടെ കൂടി പ്രതിപക്ഷ നേതാക്കളും ഈ കുട്ടിയുടെ മരണം സർക്കാരിന്റെ വൻ വീഴ്ച്ച എന്ന് പറഞ്ഞ് കൊടി പിടിക്കുന്നത് കണ്ടു. ഏത് സർക്കാരിന്റെ കാലത്താണാവോ ഇതിന് മുൻപ് ഓൺലൈൻ വിദ്യാഭ്യാസം വീഴ്ച്ചയില്ലാതെ നടത്തികാണിച്ചത്…. ⁉️ 🤔