നരേന്ദ്രമോദിയെ കാണ്മാനില്ല, പൊത്തിൽ കേറി ഒളിച്ചു

98

Joli Joli

നരേന്ദ്രമോദിയെ കാണ്മാനില്ല.. പൊത്തിൽ കേറി ഒളിച്ചു…ലോക് ഡൗൺ അസ്ഥാനത്തായി പോയി എന്നും, പരാജയമായി പോയി എന്നുമാണ് ഇപ്പോൾ സർക്കാരിന്റെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്..നൂറു കണക്കിന് മനുഷ്യരുടെ മരണത്തിനും കോടികണക്കിന് മനുഷ്യർക്ക് ദുരന്തത്തിനും കാരണമായി തീർന്നു എന്നതല്ലാതെ ലോക് ഡൗൺ കൊണ്ട് രാജ്യത്ത് ഒരു പ്രയോജനവുമുണ്ടായില്ല.. ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മോദി പറഞ്ഞത് ഇത് കൊറോണക്കെതിരെയുള്ള മഹാഭാരത യുദ്ധമാണെന്നും ഇരുപത്തി രണ്ട് ദിവസം കൊണ്ട് ഭാരതം കോവിഡ് മുക്ത രാജ്യമായി തീരുമെന്നുമൊക്കെയാണ്..കൊറോണ എന്ന വൈറസിനെ ഇന്ത്യ നേരിട്ടത് നരേന്ദ്ര മോദി എന്ന വിഡ്ഢിയിലൂടെ ആയതാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന ദുരന്തം.ആരാണ് പെട്ടന്നുള്ള ലോക് ഡൗണിന് തീരുമാനമെടുത്തത്..? എന്ത് കൂടിയാലോചനയാണ് ലോക് ഡൗണിന് മുന്നോടിയായി മോദി വിളിച്ച് ചേർത്തത്..? ആരോടെല്ലാം ചോദിച്ചു…വിദഗ്ധ അഭിപ്രായങ്ങൾ തേടിയിരുന്നോ…? സംസ്ഥാനങ്ങളോട് കൂടിയാലോചിച്ചിരുന്നോ..?

പാണ്ടി പടങ്ങങ്ങളിലെ കഥാപാത്രങ്ങളുടെ എൻട്രി ആഗ്രഹിക്കുന്ന ഒരു മനസാണ് മോദിയുടേത്… ജനങ്ങളുടെ മേൽ ദുരന്തം വർഷിക്കുവാനും വിഡ്ഢിത്തരങ്ങൾ എഴുന്നുള്ളിക്കുവാനും മാത്രമാണ് മോദി ജനങ്ങളുടെ മുന്നിൽ വന്നിട്ടുള്ളത്…പതിനെട്ട് കോടിയോളം വരുന്ന രാജ്യത്തെ നാടോടി തൊഴിലാളികൾ…രാജ്യത്തിന്റെ പല ഭാഗങ്ങളിൽ പല ആവശ്യങ്ങൾക്കും ജോലികൾക്കും ആയി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന, പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോടിക്കണക്കിന് മനുഷ്യർ.വിദേശങ്ങളിൽ കുടിങ്ങി പോയിട്ടുള്ള കോടിക്കണക്കിന് ഇന്ത്യക്കാർ. ഇവരെയെല്ലാം കൂടണയാൻ അനുവദിച്ചുകൊടുത്തതിന് സെക്ഷമുള്ള ലോക് ഡൗൺ ആയിരുന്നു നടപ്പാക്കേണ്ടിയിരുന്നത് എന്ന് ഇപ്പോൾ മന്ത്രിസഭയിൽ തന്നെ മുറുമുറുപ്പ് ഉയർന്നു തുടങ്ങി… രാജ്യത്തെ ബോധമുള്ള മനുഷ്യർ എല്ലാവരും പറഞ്ഞു, ജനങ്ങൾക്ക് അവരുടെ വീടണയാൻ അവസരം കൊടുക്കൂ എന്ന്…എങ്കിൽ ഇത്രയധികം രോഗം വ്യാപിക്കില്ലായിരുന്നു…വിശ്രമമില്ലാതെ, അവസാനമില്ലാതെ, സംസ്ഥാനങ്ങൾക്കോ ആരോഗ്യപ്രവർത്തകർക്കോ ജോലി ചെയ്യേണ്ടി വരില്ലായിരുന്നു..

വൃത്തിയാക്കും തോറും വന്നുകൊണ്ടിരിക്കുന്ന ആളുകളുടെ പ്രവാഹമായിരുന്നു പല സംസ്ഥാനങ്ങളെയും വലച്ചത്…ഇപ്പോഴും സംസ്ഥാനങ്ങൾ നേരിടുന്ന പ്രധാന പ്രശനം ഇതാണ്…. ❗️മോദി രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ വെറും നാനൂറ് രോഗികളെ ഇന്ത്യയിൽ ഉണ്ടായിരുന്നൊള്ളു…ലോകത്ത് ഇത്രയധികം കോവിഡ് പടർന്നു പിടിച്ചിട്ടും ഉണ്ടായിരുന്നില്ല..പത്ത് ദിവസം കൊടുത്തിരുന്നെങ്കിൽ ഇവരെല്ലാവരും സുരക്ഷിതരായി കൂടണയുമായിരുന്നു…ഇന്ത്യക്ക് വേണ്ടത്ര സമയവും ഉണ്ടായിരുന്നു…പക്ഷെ മോദി എന്ന കഴിവ് കെട്ട ഭരണാധികാരിയിൽ നിന്ന് ദുരന്തമല്ലാതെ മറ്റൊന്നും രാജ്യത്തിനോ ജനങ്ങൾക്കോ ഉണ്ടാകില്ലല്ലോ…എന്നിട്ടും ജനങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾക്കും കണ്ണീരിനും മരണങ്ങൾക്കും ഫലമുണ്ടായോ എന്ന് ചോതിച്ചാൽ ഇല്ലാ എന്നാണ് ഉത്തരം…താമസിക്കാതെ തന്നെ ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് മോദിയുടെ ഭരണ നൈപുണ്യം ലോകത്തിന് വെളിവാകും…കഷ്ടപ്പാടും മരണവും വിതക്കാനല്ലാതെ മോദി ഇന്ത്യയിലെ ജനങ്ങളുടെ മുന്നിൽ വന്നിട്ടില്ല…അത് ഗുജ്‌റാത്ത് കലാപ സമയത്തായാലും, നോട്ട് നിരോധന സമയത്തായാലും…

ലോക് ഡൗൺ പ്രഖ്യാപിക്കാനായാലും…മനുഷ്യരെ കൂടണയാൻ അനുവദിക്കാതെ ഇടിത്തീ പോലെ ഒരു രാത്രി പ്രഖ്യാപിച്ച ലോക് ഡൗൺ കൊണ്ട് രാജ്യം എന്ത് നേടി എന്ന് മോദിയെകൊണ്ട് പറയിപ്പിക്കണം… മോദിയുടെ ഒറ്റയാൻ പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്യാനും.. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനമെന്ന് ചോദിക്കാനും.. ആരുമായിട്ടൊക്കെ നിങ്ങൾ കൂടിയാലോചിച്ചു എന്നുമൊക്കെ സംശയം പ്രകടിപ്പിക്കാനും രാജ്യത്ത് ആരും തയ്യാറാകുന്നില്ല എന്നതാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ദുരന്തങ്ങളൊക്കെ..