ഈ താടകത്തിന്റെ 35 കിലോമീറ്റർ ഇന്ത്യയിലായിരുന്നു, ഇപ്പോൾ ഇന്ത്യയുടെ കയ്യിലാണോ ? ️ചോദ്യം മോദിയോടാണ്

163

Joli Joli

ലഡാക്കിലെ പാങ്കോങ് തടാകം.

‌ഹിമാലയത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയിലായാണ് പാൻഗോങ് തടാകം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 13,900 അ‌‌ടി ഉയരത്തിലായാണ് തടാകമുള്ളത്. അതായത് 4350 മീറ്റര്‍ ഉയരത്തിലെ തടാകം.ലോകത്തിലെ ഏറ്റവും മനോഹരമായ ഉപ്പ് വെള്ള തടാകമാണ് പാങ്കോങ് തടാകം.പാങ്കോങ് തടാകത്തിന്റെ താപനില -5 ° C മുതൽ 10 ° C വരെയാണ്.

അതിന്റെ ഫലമായി ഉപ്പുവെള്ളമുണ്ടായിട്ടും ശൈത്യകാലത്ത് ഇത് പൂർണ്ണമായും മരവിക്കും.ഇ‌ടയ്ക്കിടെ നിറം മാറുന്ന തടാകം കൂടിയാണിത്. പച്ചയും നീലയും മാത്രമല്ല, ചില സമയങ്ങളില്‍ തടാകത്തിന്‍റെ നിറം ചുവപ്പുമാകും.സമുദ്രനിരപ്പില്‍ നിന്നും 4000 മീറ്ററിലധികം ഉയരത്തിലാണ് പാങ്കോങ് തടാകം എന്നിട്ടും ഇവിടെയുള്ളത് ഉപ്പുവെള്ളമാണ്.ഉപ്പുവെള്ള തടാകങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തടാകം കൂടിയാണ് പാന്‍ഗോങ് സോ തടാകം.ഈ തടാകത്തിൽ പേരിനു പോലുമൊരു മീനില്ല.ഉപ്പുവെള്ളമായതിനാൽ ഇവിടെ മത്സ്യങ്ങള്‍ വളരില്ല.മീനുകള്‍ മാത്രമല്ല, മറ്റു ജലജീവികളേയോ സസ്യങ്ങളേയൊ ഇവി‌‌ടെ കാണുവാന്‍ സാധിക്കില്ല.കടലിലേക്കോ പുഴയിലേക്കോ ഒഴുക്കില്ലാത്ത തടാകം കൂടിയാണിത്. വെള്ളത്തിന് ഒഴുക്കില്ലാതെ ഇവിടെ സ്ഥിരമായി നിലകൊള്ളുകയാണ് ചെയ്യുന്നത്.ഈ തടാകം ഇന്ത്യയുടേയും ചൈനയുടെയും അതിർത്തി പ്രദേശത്താണ് നിലകൊള്ളുന്നത്.

134 കിലോമീറ്റെർ നീളമുള്ള ഈ തടാകത്തിന്റെ 60 ശതമാനം ഭാഗവും ചൈനയിലാണുള്ളത്. അതായത് 35 കിലോമീറ്റര്‍ ഇന്ത്യയിലും ബാക്കി വരുന്ന 90 കിലോമീറ്റര്‍ ദൂരം ചൈനയിലുമാണ് എന്ന് സാരം.ഇന്ത്യയും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തടാകമായതിനാല്‍ മിക്കപ്പോഴും ഇവിടെ അതിര്‍ത്തി സംബന്ധമായ സംഘർഷങ്ങളും തർക്കങ്ങളും കടന്നുകയറ്റങ്ങളും ഉണ്ടാകാറുണ്ട്.അനേകം സിനിമാ ഷൂട്ടിങ്ങുകൾ നടക്കുന്ന, സഞ്ചാരികൾ വന്നുകൊണ്ടിരുന്ന മനോഹരമായ സ്ഥലമാണ് ഈ തടാകം.പറഞ്ഞുവന്നത് ഇതാണ്. ട്രൗസർ ഇട്ട് നടക്കുന്ന അയൽ രാജ്യങ്ങളുടെ മുന്നിൽ പോയി നെഞ്ച് വിരിച്ച് അട്ടഹസിക്കുന്ന മോദിക്ക് ചൈനയുമായി അതിർത്തിയിൽ എന്താണ് സംഭവിച്ചത് എന്ന് ചോതിച്ചാൽ മൗനമാണ്. ഒറ്റ ചോദ്യം ചോദിച്ചോട്ടെ.ഇന്ത്യയുടെ കയ്യിൽ ആകെയുള്ള ഈ മുപ്പത്തഞ്ചു കിലോമീറ്റെർ തടാകം ഇപ്പോൾ ഇന്ത്യയുടെ കയ്യിലാണോ… ❓️ചോദ്യം മോദിയോടാണ്….അല്ല.. ❗️അതും പോയി… ‼️