ഇരുപത്തൊന്നാം ദിവസവും ഞാൻ ജനങ്ങളെ കൊള്ളയടിച്ചു, എതിർക്കാൻ ആരുണ്ടെടാ ?
സന്ധ്യയായി ഉഷസായി ഇരുപത്തൊന്നാം ദിവസം. ലോകം കണ്ട ഏറ്റവും വലിയ കൊള്ളക്കാരൻ പതിവുപോലെ തന്റെ ജനങ്ങളെ കൊള്ളയടിച്ചു.എതിർക്കാൻ ആരുണ്ടെടാ എന്നാണ് ആ തസ്ക്കരന്റെ ചോദ്യം.ഒരു മഹാമാരിയിൽ മുച്ചൂടും
സന്ധ്യയായി ഉഷസായി ഇരുപത്തൊന്നാം ദിവസം. ലോകം കണ്ട ഏറ്റവും വലിയ കൊള്ളക്കാരൻ പതിവുപോലെ തന്റെ ജനങ്ങളെ കൊള്ളയടിച്ചു.എതിർക്കാൻ ആരുണ്ടെടാ എന്നാണ് ആ തസ്ക്കരന്റെ ചോദ്യം.ഒരു മഹാമാരിയിൽ മുച്ചൂടും മുടിഞ്ഞ് തകർന്നുപോയ ഒരു ജനത്തിനെയാണ് അയാൾ ദിവസവും കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്.മനഃസാക്ഷിയില്ലാത്ത കള്ളൻ.ലോകം കണ്ട ഏറ്റവും വലിയ കൊള്ളക്കാരൻ.വിശ്വസിച്ച ജനങ്ങളെ കൊള്ളയടിക്കുന്നവൻ.അൻപത് രൂപക്ക് പെട്രോൾ തരാമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് അധികാരത്തിൽ കയറിയവൻ നൂറു രൂപക്ക് പെട്രോൾ വിൽക്കുന്നു.അതും ക്രൂഡോയിൽ വെറുതെ കിട്ടുന്ന ഈ കാലത്ത്…
രാജ്യത്തിന്റെ കാവൽക്കാരൻ കൊള്ളക്കാരനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് എത്രയോ ശരിയെന്ന് ചാണകം തലയിൽ പേറുന്ന മോദിയുടെ അനുയായികൾ വരെ തിരിച്ചറിഞ്ഞിരിക്കുന്നു. എതിർപ്പുകളില്ലാത്ത തീവെട്ടി കൊള്ള.എല്ലാ രാഷ്ട്രീയപാർട്ടികളും മൗനത്തിലാണ്.എല്ലാ നേതാക്കളും വാ പൂട്ടി സമ്മതം കൊടുക്കുകയാണ്.മാധ്യമങ്ങൾ പാദസേവയിലാണ്.അവർക്ക് വാരിയൻ കുന്നനും, ബോഡി ആർട്ടും, പാവാട പൊങ്ങിയ വാർത്തയും, ഏതോ ഒരു സിനിമാ നടിക്ക് സ്കലിച്ച വാർത്തയും കേന്ദ്രം സംസ്ഥാനത്തിനയച്ച കത്തിലെ അർത്ഥ വ്യത്യാസങ്ങളും മതി രതിമൂർച്ഛ ആസ്വദിക്കാൻ.ക്രൂരമായ മുഖഭാവത്തോടെ അയാൾ ഒരു ജനതയെ കൊള്ളയടിക്കുന്നത് തുടരുകയാണ്.ലോക ചരിത്രത്തിൽ പോലും സമാനതകളില്ലാത്ത തീവെട്ടി കൊള്ള.പണ്ട് എന്തിന് വില കൂട്ടുന്നു എന്നെങ്കിലും പറയുമായിരുന്നു.ഇപ്പോൾ അതുമില്ല.ഈ ആധുനിക ലോകത്ത് സ്വന്തം ജനതയോട് ഒരു മൃഗത്തിന്റെ മനസുള്ള മനുഷ്യൻ പോലും ചെയ്യില്ല ഇത്രയും വലിയ ക്രൂരത.
ജനങ്ങൾ തെരുവിലിറങ്ങിയേ പ്രശ്നം തീരൂ.പെട്രോൾ വില വൻദ്ധനവിൽ പ്രതിഷേധിച്ച് ജനങ്ങൾ പെട്രോൾ പമ്പ് അടിച്ചു തകർക്കുന്നതായുള്ള വീഡിയോ പ്രചരിക്കുന്നതായി ഒരു വാർത്ത രാവിലെ ചാനലിൽ കേട്ടു. ആ സംഭവം ഫേക്ക് ആണെന്നും രണ്ടു വർഷം മുൻപ് പ്രചരിച്ചിരുന്ന വീഡിയോ ആണെന്നും കൂടി വാർത്തയിൽ കണ്ടു. എങ്കിലും ആ വീഡിയോ ഇപ്പോൾ പ്രചരിപ്പിക്കുന്നതിനു പിന്നിൽ ഒരു സന്ദേശുണ്ട്.
ഒരു ഔചിത്യവുമില്ലാതെയാണ് 21 -ആം ദിവസവും വില വർദ്ധിപ്പിച്ചിരിക്കുന്നത്. സിപിഎം ആളുകളെ കബളിപ്പിക്കാൻ ഇടയ്ക്കിടെ ചില പ്രസ്താവനകൾ ഇറക്കുമെങ്കിലും ഈ വില വർദ്ധനവിൽ ഇരു സർക്കാരുകൾക്കും ഒരേ മനസ്സാണ്. അല്ലെങ്കിൽ വർദ്ധിച്ച വിലയുടെ നികുതി വിഹിതം വേണ്ടെന്നു വയ്ക്കാനെങ്കിലും സംസ്ഥാന ഗവണ്മെന്റിൻറ് തീരുമാനിക്കണമായിരുന്നു. ഉമ്മൻചാണ്ടി അതു ചെയ്തു മാതൃക കാട്ടിയിട്ടുണ്ട്. ഇവിടെയിപ്പോൾ അങ്ങനെ നികുതി കുറയ്ക്കില്ലെന്ന് സംസ്ഥാന ഗവണ്മെന്റിൻറെ ധനകാര്യ മന്ത്രിയുടെ ജാഡ പ്രസ്താവനയാണുള്ളത്. ഈ വിധത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വില വർദ്ധിപ്പിക്കുമ്പോൾ ജനങ്ങൾക്ക് എന്താണ് ചെയ്യാനാവുക എന്ന സന്ദേശമാണ് മേൽ പറഞ്ഞ വീഡിയോ നല്കുന്നത്. ആ വിധത്തിൽ ജനങ്ങൾ ഉണർന്നു തെരുവിലിറങ്ങാതെ ഈ പ്രശ്നത്തിനു പരിഹാരമില്ലെന്നാണ് തോന്നുന്നത്.