കേരളത്തിൽ ഒരു ആത്മഹത്യാമുനമ്പുണ്ട്, വിദേശങ്ങളിൽ നിന്ന് വരെ ആളുകൾ വന്ന് ആത്മഹത്യ ചെയ്യുന്ന പരിപാവനമായ കോട്ട

114

Joli Joli

കേരളത്തിൽ ഒരു ആത്മഹത്യാമുനമ്പുണ്ട്.വിദേശങ്ങളിൽ നിന്ന് വരെ ആളുകൾ വന്ന് ആത്മഹത്യ ചെയ്യുന്ന പരിപാവനമായ കോട്ട. അമൃതാനന്ദമയീ മഠം എന്തിനാണ് സ്വദേശികളും വിദേശികളുമായിട്ടുള്ള ആളുകൾ ആത്മഹത്യചെയ്യാൻ അമൃതാനന്ദമയി മഠം തന്നെ തിരഞ്ഞെടുക്കുന്നതെന്നോ അല്ലങ്കിൽ അമൃതാനന്ദമയി മാടത്തിലുള്ളവർ എന്തിനാണ് ഇങ്ങനെ ആത്മഹത്യ ചെയ്യുന്നതെന്നോ ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരമില്ല. ഉത്തരം തരേണ്ടത് കേരള സർക്കാരും ആ സർക്കാരിന് കീഴിലുള്ള പോലീസ് സംവിധാനവുമാണ്.എന്നാൽ അവർ എന്തുകൊണ്ടോ ഇവിടെ നടക്കുന്ന ആത്മഹത്യകളിൽ ശ്രദ്ധാലുക്കലല്ല.അതുകൊണ്ടാണ് പറയുന്നത് ഭക്തി വ്യവസായം നടത്തുന്ന ഈ മഠം ദുരൂഹതകളുടെ ഒരു കോട്ടയാണ് എന്ന്.കേരളീയർ വിദ്യാസമ്പന്നർ ആണെന്നാണ് പുറംനാടുകളിൽ കേൾവി എങ്കിലും അവർ അത്രതന്നെ ബുദ്ധിഹീനരും അന്ധവിശ്വാസികളുമാണ്.

സുധാമണി എന്നൊരു സാധാരണ സ്ത്രീ അമൃതാനന്ദമയി എന്ന ആൾദൈവമായി പരിണമിക്കുകയും വിശാലമായ ഭക്തി സാമ്ബ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തത് ഈ വിദ്യാസമ്പന്നർ എന്ന് പുകൾപെറ്റ കേരളത്തിലാണെന്നോർക്കണം.2012ല്‍ മഠത്തിൽ നടന്ന ബിഹാറിലെ ഗയ സ്വദേശിയായ സത്നാം സിങ്ഹിന്റെ മരണം ( മരണം നടന്ന് എട്ട് വര്‍ഷങ്ങളാവുമ്പോഴും സ്തനാമിന്റെ അച്ഛന്‍ ഹരീന്ദ്രകുമാര്‍ സിങ് നല്‍കിയ കേസില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. സത്നാമിന്റെ അച്ഛനും അമ്മയും കേരള ഹൈക്കോടതിക്ക് മുന്നില്‍ സത്യഗ്രഹമിരുന്നിട്ട് പോലും കേസ് മുന്നോട്ട് പോയില്ല.)

2014 ജപ്പാന്‍ സ്വദേശി ഓഷി ഇജി (ആശ്രമത്തിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇജിയുടെ തൂങ്ങിമരണത്തിൽ മഠവും പോലിസും അന്ന് വിശദീകരിച്ചത് സമാധാനം തേടി അമൃതാനന്ദമയീ മഠത്തിലെത്തിയ ഓഷി ഇജി മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു എന്നായിരുന്നു.അതായത് ദുരൂഹ മരണങ്ങളുടെ പട്ടികയിലേക്ക് ഓഷി ഇജിയുടെ മരണവും കൂട്ടിച്ചേർക്കപ്പെട്ടു. അന്ന് വള്ളിക്കാവിലെ ആശ്രമത്തിൽ മരണപ്പെട്ട ഓഷി ഇജിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയില്ല.അതുകൊണ്ടു തന്നെ ദുരൂഹതകൾ അദ്ദേഹത്തിനൊപ്പം മണ്ണടിഞ്ഞു.)തേവന്നൂര്‍ സ്വദേശി രാധാകൃഷ്ണന്‍
(മഠത്തിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് എഴുതിയായിരുന്നു രാധാകൃഷ്ണന്റെ ആത്മഹത്യ. ആത്മഹത്യാ കുറിപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും തപാല്‍ മാര്‍ഗം അയച്ച ശേഷമാണ് അദ്ദേഹം മരിച്ചത്.

തിരുവനന്തപുരം വെള്ളാണി അമൃതശില്‍പകലാ ക്ഷേത്രത്തിലെ ബ്രഹമചാരിയായിരുന്നു രാധാകൃഷ്ണന്‍. രാധകൃഷ്ണന്റെ മരണത്തിലും കാര്യമായ അന്വേഷണമോ നടപടികളോ ഉണ്ടായില്ല.)അമൃതാനന്ദമയിയുടെ ബന്ധുവിന്റെ മരണം.വര്‍ഷങ്ങള്‍ക്കു മുന്നേ മഠത്തിലെ ആളുകളാല്‍ കൊലചെയ്യപ്പെട്ട കൊടുങ്ങല്ലൂരിലെ നാരായണന്‍കുട്ടി.(ഇദ്ദേഹത്തിന്റെ കേസിലെ ക്രൈം ബ്രാഞ്ച് അന്വേഷണവും പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു)അവസാനമായി ഈ ജൂണ്‍ 24 നായിരുന്നു യുകെ സ്വദേശിയായ സിയോന സ്റ്റെഫേഡ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നത്. 45 വയസായിരുന്നു. 24 ന് രാത്രി 8-30 ഓടെയാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാനസിക അസാസ്ഥ്യം ഉണ്ടായിരുന്നു എന്ന പതിവ് കാരണം തന്നെയാണ് പുറത്ത് വരുന്നത്.കാര്യമായ അന്വേക്ഷണം നടക്കാതെ ഈ കേസും കുഴിച്ച് മൂടപ്പെടും.ഇതെല്ലാം പുറത്ത് വന്ന മരണങ്ങളിൽ ചിലത് മാത്രമാണ്.കൂടാതെ വന്‍ തോതിലുള്ള നികുതിവെട്ടിപ്പ്, സാമ്പത്തിക ക്രമക്കേടുകള്‍, ഭൂമി കയ്യേറ്റം, മലിനീകരണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ മഠവുമായി ബന്ധപ്പെട്ട് വേറെയുമുണ്ട്.
ഇതിലും ഭീകരവും അത്ഭുതപ്പെടുത്തുന്നതുമാണ് കേരളത്തിലെ ക്രിസ്തീയ സഭകളുടെ കാര്യം ഏകദേശം ഇരുപതിൽ പരം കന്യാസ്ത്രീകൾ ദുരൂഹ സാഹചര്യത്തിൽ സഭയുടെ കിണറുകളിൽ ശവമായി പൊന്തി.ഒന്നിൽ പോലും കാര്യമായ അന്വേക്ഷണമോ ശിക്ഷയോ ഉണ്ടായില്ല.ഏത് ഭരണകൂടം വന്നാലും അവയുടെയെല്ലാം തലക്ക് മുകളിൽ പത്തി വിടർത്തി നിന്നാടാൻ കഴിവുള്ളവരാണ് ഭക്തി വ്യവസായങ്ങൾ നടത്തുന്ന മത മാഫിയകൾ എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.അതായത് ഏത് സർക്കാർ ഭരിച്ചാലും കേരളത്തിൽ മത വ്യാപാരികൾ നിയമത്തിന് അധീതരാണ് എന്ന്.
Joli Joli

Advertisements