കോവിഡിന് കയറാൻ ഇനി സ്ഥലമില്ല

0
108

Joli Joli.

കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇന്നലെയുണ്ടായ തിരക്ക്.തിങ്കളും വെള്ളിയുമാണ് തിരക്ക് കൂടുതൽ.കൊല്ലം ജില്ലാ ആശുപത്രിയിൽ അടുത്ത ദിവസങ്ങളിലെത്തിയ ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍ ആകെ കുഴയും എന്ന കാര്യത്തിൽ സംശയമില്ല. സബര്‍ക്ക പട്ടിക പോലും തകയ്യാറാക്കാനാകില്ല. അത്രത്തോളം രൂക്ഷമാണ് ഇവിടുത്തെ അവസ്ഥ. സാമൂഹിക അകലം പോയിട്ട് സൂചി കുത്താന്‍ പോലും ഇടമില്ല.ജില്ലാ ആശുപത്രിയുടെ മുക്കിലും മൂലയിലും തിരക്കാണ്. രാവിലെ എട്ടിന് ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ ക്യൂ തുടങ്ങും. പിന്നാലെ രോഗികളും ഒപ്പമെത്തുന്നവരും ഒ.പികള്‍ക്ക് മുന്നില്‍ തടിച്ചുകൂടും. പിന്നെ മരുന്നിന്റെ കുറിപ്പടിയുമായി ഫാര്‍മസിക്ക് മുന്നിലെത്തുന്നവരുടെ പൂരത്തിരക്കാണ്.

വേഗം കാര്യം സാധിച്ച്‌ മടങ്ങാനുള്ള തത്രപ്പാടില്‍ എല്ലാവരും സാമൂഹിക അകലം മറക്കുകയാണ്.ആശുപത്രിയുടെ മുക്കിലും മൂലയിലും സുരക്ഷാ ജീവനക്കാരുണ്ട്. അവരെല്ലാം സാമൂഹിക അകലം പാലിച്ച്‌ ദൂരെ മാറിയിരിപ്പാണ്.ആശുപത്രിയുടെ നിയന്ത്രണ ചുമലതയുള്ളവരെല്ലാം കൊവിഡ് പേടിയിലാണ്.സ്വന്തം കാബിന്‍ വിട്ട് പുറത്തിറങ്ങാന്‍ പോലും ഇവര്‍ തയ്യാറാകുന്നില്ല.
പ്രായമുള്ളവരും കുട്ടികളും രോഗബാധിതരും ഒരുപോലെ എത്തുന്നിടമാണ്. സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ട സ്ഥലം.
പക്ഷെ അതുറപ്പാക്കാന്‍ ആശുപത്രി അധിതൃതരും ശ്രമിക്കുന്നില്ല. കൊവിഡ് ഭീതി പടര്‍ന്ന സമയത്ത് ജില്ലാ ആശുപത്രി ഒ.പിയിലെത്തുന്നവരുടെ എണ്ണം ഇരുന്നൂറില്‍ താഴെയായിരുന്നു. ഇപ്പോഴത് ഉയര്‍ന്ന് ദിവസവും ശരാശരി 1500 വരെയെത്തി.

കൊച്ചിയിൽ ശനിയാഴ്ച്ചയുണ്ടായ ബസുകളിലെ തിരക്ക്..

ഒരു കാര്യം പറയാം.കൊറോണ വ്യാപനം തടയാൻ സർക്കാർ നടത്തുന്ന കഠിന പ്രയത്നം.ഡോക്റ്റർമാർ രാപകലില്ലാതെ നടത്തുന്ന ബോധവൽക്കരണം.ആരോഗ്യപ്രവർത്തകരുടെ രക്തം വിയർപ്പാക്കിയുള്ള അദ്ധ്വാനം.പോലീസിന്റെ രാപകലില്ലാതെ സേവനവും ജാഗ്രതയും.ഇതെല്ലാം മറികടന്ന് കൊറോണ വൈറസ് കേരളത്തിൽ പടരുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്…
ഈ ഉത്തരവാദിത്വമില്ലായ്മയുടെ പഴിയും പ്രവാസികളുടെ തലയിൽ വെച്ചുകെട്ടരുത്.. 🙏കൊറോണ കൊണ്ടുവരുന്നത് പ്രവാസികളാണ് എന്ന് വിശ്വസിച്ച് അവരെ കല്ലെറിഞ്ഞ് ഓടിക്കുന്നതിൽ മാത്രം ശ്രദ്ധ പുലർത്തി ജീവിക്കുന്ന കേരളക്കാരോട് വിഷമത്തോടുകൂടി ഒരുവാക്ക്.അതീവ ശ്രദ്ധ പുലർത്തിയില്ലങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും.പിന്നെ കണ്ടറിയണം എന്താ സംഭവിക്കാൻ പോകുന്നതെന്ന്.