രാഷ്ട്രീയം തൊഴിലാക്കി നൂറുകണക്കിന് കോടി കൊള്ളനടത്തിയ മാണിയുടെ മകൻ തെരുവിലൂടെ അലയുകയാണ്

224

Joli Joli

രാഷ്ട്രീയം തൊഴിലാക്കി അതിലൂടെ കേരളത്തിലെ ജനങ്ങളെ കൊള്ളയടിച്ച് കഴിഞ്ഞ അൻപത് വർഷംകൊണ്ട് കെ എം മാണി ഉണ്ടാക്കിയത് നൂറുകണക്കിന് കോടികളാണ്.രാഷ്ട്രീയം തൊഴിലാക്കിയ ഏതൊരു വ്യക്തിയും ഉണ്ടാക്കുന്ന കൊള്ളമുതൽ എവിടെയാണ് ഒളിപ്പിക്കുന്നത് എന്ന് ദൈവം തമ്പുരാന് പോലും കണ്ടുപിടിക്കാൻ കഴിയില്ല. ജനങ്ങളെ പറ്റിക്കാൻ ജനങ്ങളുടെ മുന്നിൽ വേളാനും വേളാത്തിയും കളിക്കുമെങ്കിലും രാഷ്ട്രീയതൊഴിലാളികളെല്ലാം ഒരു സംഘടിത ശക്തിയാണ്. ഇവർ ഒറ്റകെട്ടായ പരസ്പ്പര സഹകരണ കൂട്ടായ്മയായത് കൊണ്ട് അനധികൃത സമ്പാദ്യത്തിന്റെ പേരിലോ ഖജനാവ് കൊള്ളയടിച്ചതിന്റെ പേരിലോ ഒരുത്തൻ പോലും ജയിലിന്റെ പടികാണുമെന്ന് പൊതുജനങ്ങൾ സ്വപ്നേപി നിരുവിക്കണ്ട.

പറഞ്ഞുവന്നത് മാണിയെ കുറിച്ചാണ്. കർഷകരുടെ പടത്തലവനും പാവങ്ങളുടെ ആശ്വാസവുമെന്നാണ് മാണിയെ കുറിച്ച് കൂട്ടുകൃഷിക്കാരിൽ നിന്നും അണികളിൽ നിന്നും ഇടയ്ക്കിടെ മാണി പുകൾപ്പെടാറുള്ളത്.പടത്തലവൻ ഒടുക്കത്തെ നയിപ്പ് നയിച്ച് നയിച്ച് കർഷകർ കേരളത്തിൽ ഏതാണ്ട് ഇല്ലാതായി.ആശ്വസിപ്പിച്ച് ആശ്വസിപ്പിച്ച് കേരളത്തിലെ പാവങ്ങളെല്ലാം നല്ലനിലയിലായോ എന്നും അറിയില്ല .എന്നാൽ വർഷാവർഷം ചീർത്ത് വീർത്ത് മരണത്തിന് മുൻപ് തന്നെ മാണി പണത്താൽ ഭീമാകാര രൂപം പൂണ്ടതായി അറിയാം.നോട്ടെണ്ണുന്ന മിഷ്യൻ വരെ കൈവശമുള്ള പെരും കള്ളൻ എന്നാണ് മാണിയെ ഇടത് പക്ഷം വിശേഷിപ്പിച്ചിരുന്നത്.മാണിക്കെതിരെ മൂന്ന് ദിവസം നീണ്ടുനിന്ന സമരമാണ് ഇടത് പക്ഷത്തെ വൻ ഭൂരിപക്ഷത്തോടെ കേരളത്തിൽ അധികാരത്തിലെത്തിച്ചതെന്നും വേണമെങ്കിൽ പറയാം.

മാണിയൊക്കെ അകത്താകുമെന്ന് സ്വപ്നം കണ്ട കേരള ജനതയെ ഇളിഭ്യരാക്കിക്കൊണ്ട് ഇടത് പക്ഷം അധികാരത്തിൽ ഇരിക്കെ തന്നെ മാണി ഒരു പോറൽ പോലും ഏൽക്കാതെ ഇഹലോക വാസം വെടിഞ്ഞു.മാണി വിശുദ്ധനാകുന്ന അത്ഭുത പ്രതിഭാസമാണ് പിന്നീട് കേരള ജനത വായ്ത്താരിയായി കേട്ടത്. അധികാരത്തിലേറാൻ സഹായിച്ച പുന്ന്യാത്മാവ് എന്ന നിലക്കായിരിക്കണം ഇടത് സർക്കാർക്കാർ മാണിക്ക് വായ്ക്കരിയിടാൻ അഞ്ചു കോടി രൂപ ഖജനാവിൽ നിന്നും ജോസ് മോനെ ഏൽപ്പിച്ചത്.ആ പുന്ന്യാത്മാവിന്റെ മകനായ ജോസ് മോൻ ഇന്ന് കോൺഗ്രസ്സ് കുടുംബത്തിൽ നിന്ന് അടിച്ചിറക്കപ്പെട്ട നിലയിൽ തെരുവിലൂടെ അലയുകയാണ്. ആര് വന്നാലും പോയാലും അപ്പാ എന്ന് മാത്രം വിളിച്ച് ശീലമുള്ള അണികളുള്ളത് കൊണ്ട് വിളിച്ച് വീട്ടിൽ കേറ്റാൻ മടിക്കണ്ട. ചുവന്ന തെരുവും ഒരുനേരത്തെ ആഹാരത്തിന് വേണ്ടി അവിടെ ശരീരം വിൽക്കുന്നവരും നമ്മുടെ രാഷ്ട്രീയക്കാരെ വെച്ച് നോക്കുമ്പോൾ എത്രയോ മടങ് നെറിയുള്ളവരാണല്ലേ.

Advertisements