ധാരാവി പിടിച്ച് കെട്ടാൻ കഴിഞ്ഞെങ്കിൽ കേരളത്തിനും ഈ മഹാമാരിയെ പിടിച്ച് കെട്ടാൻ കഴിയും

110

Joli Joli

ഒരു നേഴ്‌സ് സുഹൃത്ത് വിളിച്ചപ്പോൾ പറഞ്ഞതാണ്.ഇപ്പോൾ ആശുപത്രികളിൽ അഡ്മിറ്റ് ആയിരിക്കുന്നവരിൽ നാലിലൊന്നും അന്യ സംസ്ഥാന തൊഴിലാളികളാണ് എന്ന്.അവരുടെ എണ്ണം നാൾക്ക് നാൾ വർദ്ധിക്കുന്നുമുണ്ട് എന്നും പറഞ്ഞു.ഇവിടെ നിന്നും നാട്ടിലേക്ക് പോകണം എന്ന് പറഞ്ഞ് അവർ കാണിച്ച് കൂട്ടിയ പരാക്രമങ്ങൾ നമ്മൾ കണ്ടതാണ്.ഇപ്പോൾ രോഗവുമായിട്ടാണ് അവർ ഫൂട്ട് ബോൾ അടിച്ചത് പോലെ തിരിച്ച് വരുന്നത്.അവിടെ ചികിത്സയോ കഞ്ഞിയോ വെള്ളമോ കിട്ടുന്നില്ല. അതുകൊണ്ടാണ് അവർ തിരിച്ച് വരുന്നത്.അവരെ തടയണം.കേരളത്തിൽ കാര്യമായ തൊഴിൽ സാഹചര്യം ഉരുത്തിരിഞ്ഞ് വന്നിട്ടില്ലാത്ത ഈ സമയത്ത് അവരുടെ തിരിച്ച് വരവിനെ തടയേണ്ടതായിരുന്നു.സാമ്പത്തികമായി മോശം അവസ്ഥയിൽ നിൽക്കുന്ന സർക്കാർ അവരെയും കൂടി ചികിൽസിക്കുക എന്നത് അധിക ബാധ്യതയാണ്.

ഈ മാസം അതായത് ജൂലൈ മുപ്പതോട് കൂടി കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം അയ്യായിരമാകും. അടുത്തമാസം അതായത് ഓഗസ്റ്റ് ഇരുപത് കഴിയുന്നതോടു കൂടി പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനേഴായിരമാകും. സർക്കാർ പുറത്തുവിട്ട അവലോകന റിപ്പോർട്ടിലെ കണക്കാണ് ഇത്. വയസ്സായവരും മറ്റ് അസുഖങ്ങൾ ഉള്ളവരും മാത്രമേ മരിക്കൂ എന്നുള്ള ധാരണകളൊക്കെ ഈ രണ്ടാം ഘട്ട കോവിഡിന്റെ മുന്നിൽ മാറ്റിവെക്കണം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. രോഗികളുടെ എണ്ണം ക്രമാധീതമായി വർധിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുകയും അവർ തളരുകയും ചെയ്‌താൽ കാര്യങ്ങൾ ഭീകരമാം വിധം കൈവിട്ട് പോകും.ആശുപത്രികളും കിടക്കകളും തികയാതെ വരും.

ഇപ്പോൾ തന്നെ തൊട്ട് മുന്നിലെത്താൻ പോകുന്ന വിപത്തിനെക്കുറിച്ച് ചിന്തിക്കണം.കൂടുതൽ ബഡുകൾ ഒരുക്കണം.താൽക്കാലിക ഹോസ്പ്പിറ്റലുകൾ ഒരുക്കണം.സ്കൂളുകളും, കല്ല്യാണ മണ്ഡപങ്ങളും, പാരിഷ് ഹാളുകളും, മറ്റ് സ്വകാര്യ ഹാളുകളും, പള്ളികളും, ഹോസ്റ്റലുകളും താൽക്കാലിക ആശുപത്രികളാക്കി മാറ്റണം.ഇത്തരം ഹാളുകൾ ഉള്ള എല്ലാ ആളുകളോടും സഹായം അഭ്യർത്ഥിക്കുകയും കൂടിയാലോചനകൾ നടത്തുകയും വേണം.ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ ഇപ്പോഴേ തന്നെ ഒരുങ്ങേണ്ടിയിരിക്കുന്നു.സ്കൂളുകളിൽ രണ്ട് ബെഞ്ചുകൾ അടുപ്പിച്ചിട്ടാലും ഒരു ബെഡാക്കി മാറ്റാം.ആവശ്യത്തിന് ഈ ടോയിലറ്റുകൾ നിർമ്മിക്കണം.വെള്ളത്തിന്റെ സൗകര്യം ഉണ്ടാക്കണം.

ജനങ്ങളെ പൂട്ടിയിടുന്ന അവസ്ഥയുണ്ടായാൽ അവർക്ക് ഭക്ഷണം എത്തിക്കണം. ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യണം.ഇല്ലായ്മയുടെ നെല്ലിപ്പലക കണ്ട് നിൽക്കുകയാണ് ജനങ്ങൾ.ലോക് ഡൗൺ പ്രഖ്യാപിക്കലും പൂട്ടിയിടലും ഒക്കെ നടത്തുമ്പോൾ ആവശ്യത്തിന് ഭക്ഷണവും ഭക്ഷണ സാമഗ്രിഹികളും ഇനി ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇല്ലങ്കിൽ ജനങ്ങൾ പ്രകോപിതരാകും.ധാരാവി പിടിച്ച് കെട്ടാൻ കഴിഞ്ഞെങ്കിൽ കേരളത്തിനും ഈ മഹാമാരിയെ പിടിച്ച് കെട്ടാൻ കഴിയും.അവരെക്കാൾ അനുസരണയില്ലാത്തവരാണ് കേരളീയരെങ്കിൽ മാത്രമേ നമ്മൾ പരാജയപ്പെട്ടുപോകൂ…