പിന്നേ അഭിമാനിക്കാൻ കൊട്ടക്കണക്കിനു കിടക്കുന്നു

82

പിന്നേ അഭിമാനിക്കാൻ കൊട്ടക്കണക്കിനു കിടക്കുന്നു… ഇന്ത്യക്കാർ ചൊവ്വയിൽ പോയി , ഇന്ത്യ ലോകത്തു ഏറ്റവും സാക്ഷരത കൂടിയ രാജ്യമായി, ഇന്ത്യയിൽ പട്ടിണി ഇല്ലാതായി, ഇന്ത്യയിൽ നിന്നും രോഗങ്ങൾ പോയ്മറഞ്ഞു, ഇന്ത്യ വികസിത രാജ്യമായി , ഇന്ത്യക്കാർ മതം കളഞ്ഞിട്ടു മാനവികത വരിച്ചു, ഇന്ത്യക്കാരിൽ നിന്നും വൃത്തികെട്ട ജാതീയത ഇല്ലാതായി , ഇന്ത്യക്കാരിൽ ശാസ്ത്രീയബോധം നിറഞ്ഞു, ഇന്ത്യയിൽ ചേരികൾ അപ്രത്യക്ഷമായി, പകരം എല്ലാര്ക്കും നല്ല വീടുകൾ ലഭിച്ചു, കർഷകർ ഏറ്റവുമധികം സന്തോഷിക്കുന്ന രാജ്യമായി…. അതുകൊണ്ടു അഭിമാനിക്കാൻ കൊട്ടക്കണക്കിനു കിടക്കുന്നു.

Joli Joli എഴുതുന്നു 

മോദിയെ മാത്രം എന്തിന് കുറ്റം പറയണം..? നോർത്തിന്ത്യയിലെ മുക്കാൽ പങ്കോളം ജനങ്ങൾ വീണ്ടെടുക്കാനാവാത്ത രീതിയിൽ മതത്തിന് അടിമകളാണ്. തിരുത്താനാവാത്ത രീതിയിൽ ജാതി വ്യവസ്ഥയുടെ വക്താക്കളാണ്. ഭീകരമായ അളവിൽ വർഗീയത തലക്ക് പിടിച്ചവരാണ്. പരസ്പ്പരം തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വെറുപ്പും മനസ്സിൽ സൂക്ഷിക്കുന്നവരാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ സാധാരണക്കാരാണെന്നോ വിത്യാസമില്ലാതെ വർഗീയത പേറുന്നവരാണ്.അതിൽ ഒരു സംശയവും വേണ്ട.

ദളിതനെ കണ്മുന്നിൽ കാണുന്നത് പോലും അരോചകമുള്ളവരാണ് അവർ.അധഃകൃതനെ പുച്ഛത്തോടെ ആട്ടിയോടിക്കുന്നവരാണ് അവർ. ശൂദ്രന്റെ ഒപ്പം യാത്ര ചെയ്യാൻ പോലും അറപ്പുള്ളവരാണ് അവർ.മുസ്ലിമിനെ പകയോടെ നോക്കുന്നവരാണ് അവർ.മുസ്‌ലിമിന് വീടുകൾ വാടകക്ക് പോലും കൊടുക്കാൻ തയ്യാറാകാത്തവരാണ് അവർ.പേര് ചോദിച്ച് ജാതി തിരിച്ചറിയാൻ വെമ്പൽ കൊള്ളുന്നവരാണ് അവർ.മുസ്ലിം നാമം ജീവൻ തന്നെ അപകടത്തിലാകാൻ കാരണമാകുന്ന പ്രദേശങ്ങളുണ്ട്.ദളിതനും അവർണനും ശൂദ്രനും ചെമ്മാനും ചെരുപ്പുകുത്തിക്കും വഴിനടക്കാൻ പോലും കഴിയാത്ത പ്രദേശങ്ങളുണ്ട് ഈ സുന്ദര ഭാരതത്തിൽ.നോർത്തിന്ത്യയിലെ മിക്ക പ്രദേശങ്ങളിലേയും സാധാരണക്കാർക്ക് ( ഹിന്ദുക്കൾക്ക് ) ഇവിടുത്തെ സംഘികളേക്കാൾ സങ്കുചിത നിലപാടുകളാണ്…
1990 വരെ ഇത്രേം ഭീകരമായിരുന്നില്ല ഭാരതം.90 ന് ശേക്ഷം വേരോട്ടം വ്യാപിപ്പിച്ച ഹൈന്ദവ തീവ്രവാദികൾ മതം ഭക്ഷിച്ച് ജീവിച്ചുകൊണ്ടിരുന്ന ഒരു ജനതയിൽ വർഗീയതയും കൂടി കുത്തി വെച്ചപ്പോൾ സംഭവിച്ചതാണ് ഇതെല്ലാം.

റോഡുകൾക്കോ.. പാലങ്ങൾക്കോ .. പള്ളിക്കൂടങ്ങൾക്കോ .. ആശുപത്രികൾക്കോ..പാർപ്പിടങ്ങൾക്കോ.. ആഹാരത്തിനോ.. കുടിവെള്ളത്തിനോ പ്രാധാന്യം നൽകാതെ രാമരാജ്യം നിർമിച്ച് ശിലായുഗത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാൻ മോദിയുടെ കൈകളിലേക്ക് ഈ രാജ്യത്തെ ഏൽപ്പിച്ച് കൊടുത്തത് ചെറുതല്ലാത്ത ഈ കൂട്ടങ്ങളാണ്… മോദിയും കൂട്ടരും കപട ഭക്തരാണ്… ഈ രാജ്യത്തെ കൊള്ളയടിക്കാനാണ് മോദി രാമനെ കൂട്ടുപിടിച്ചിരിക്കുന്നത്… ജനങ്ങളുടെ മനസിലെ ജാതി മത വർഗീയ ചിന്തകളെ ആളിക്കത്തിക്കുന്നത് അധികാരം നിലനിർത്താനാണ്… രാജ്യത്തെ കോർപ്പറേറ്റുകൾക്ക് വീതം വെച്ചുകൊടുക്കാനാണ് … എന്നാൽ ജാതി മത വർഗീയ ചിന്തകൾ മാരകമായ രീതിയിൽ തലയിൽ പേറി നടക്കുന്ന ഈ വലിയ വിഭാഗം ജനങ്ങൾ അത് മനസിലാക്കുന്നില്ല… ലോകത്തുള്ള മറ്റു മനുഷ്യർ അന്തസായി ജീവിക്കുന്നത് പോലെ തങ്ങൾക്കും ജീവിക്കാനാവശ്യമായ ഭൗദിക സാഹചര്യമാണെന്ന് വേണ്ടതെന്ന് ഇവർ മനസിലാക്കുന്നില്ല.

മതവും ആരാധനാലയങ്ങളും വർഗീയതയുമല്ല പാർപ്പിടവും ഭക്ഷണവും വിദ്യാഭ്യാസവും ആരോഗ്യവുമാണ് ഞങ്ങൾക്ക് വേണ്ടതെന്ന് ഇവർ വാദിക്കുന്നില്ല… ഇന്ത്യയുടെ തകർച്ചക്ക് ഇത്തരം ജനങ്ങളും കൂടിയാണ് ഉത്തരവാദികൾ…. ഇന്ത്യയെ അടുത്തറിഞ്ഞാൽ അത്ര മനോഹരമല്ല ജനങ്ങളുടെ മനസ്… സുരക്ഷിത അകലത്തിലിരുന്ന് വിപ്ലവം പറയുന്നത്ര എളുപ്പമല്ല ഇന്ത്യയോട് സംവദിക്കൽ.