അവശ്യസാധനങ്ങൾ സൗജന്യമായി എത്തിക്കുന്ന സമ്പദ്രായം നിലവിൽവന്നു, ആളുകൾ വിളിച്ചു ആവശ്യപ്പെട്ടത് കുഴിമന്തിയും ഷവർമയും ഒക്കെ, ഇതൊക്കെ എന്ത് മനുഷ്യരാണ് ?

154
Joli Joli
പതിനാല് ദിവസം വീടുകളിൽ തന്നെ നിരീക്ഷണത്തിലായിരിക്കാൻ നിർദേശിക്കപ്പെട്ടിട്ടുള്ള ആളുകൾക്ക് സൗജന്യമായി അവശ്യ സാധനങ്ങൾ വിളിച്ച് പറഞ്ഞാൽ വീട്ടിൽ എത്തിച്ചു കൊടുക്കുന്ന സേവനം തിരുവനന്തപുരത്ത് നിലവിൽ വന്നു. എന്നാൽ ചിലർ കുഴിമന്തിയും ഷവർമയുമൊക്കെയാണത്രെ വിളിച്ച് പറഞ്ഞത്.ചിലർ കിലോ കണക്കിന് പാൽപ്പൊടിയും ചായപ്പൊടിയും.ചിലർക്ക് കിലോ കണക്കിന് പലവ്യഞ്ജനങ്ങൾ.ചിലർക്ക് ചില ബ്രാന്റ് പൊടികൾ തന്നെ വേണമത്രേ. ഇത് സൗജന്യമാണ്, നിങ്ങൾ അവശ്യ സാധങ്ങൾ മാത്രം പറയൂ എന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞപ്പോൾ നിങ്ങൾ ആവശ്യപ്പെടുന്ന സാധനങ്ങൾ വീട്ടിൽ എത്തിച്ച് തരാം എന്ന് പറഞ്ഞതല്ലേ എന്നാണ് മറുചോദ്യം.എന്തായാലും വിളിച്ച് പറഞ്ഞ ലിസ്റ്റിൽ നിന്ന് നിന്ന് അത്യാവശ്യ സാധനങ്ങളുമായി ആവശ്യക്കാരന്റെ വീട്ടിലെത്തിയ കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കണ്ടത് രണ്ട് നില വീടും പോർച്ചിൽ ഒരു ഇന്നോവ കാറും.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചിലരെങ്കിലും ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ടുകകൾ വരുന്നുണ്ട്.അതിനാല്‍, സാബത്തിക സ്ഥിതി മോശമായവര്‍ക്കു മാത്രം സൗജന്യമായി സാധനങ്ങള്‍ എത്തിക്കാനും അല്ലാത്തവരില്‍ നിന്നു സാധനത്തിന്റെ വില ഈടാക്കാനും ആരോഗ്യ വിഭാഗം ജീവനക്കാര്‍ക്ക് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പണ്ട് വെള്ളപ്പൊക്ക കാലത്ത് വീട്ടിൽ നിന്ന് ഇറങ്ങാതെ മസില് പിടിച്ച് വല്ല്യ തമ്പ്രാൻ കളിച്ച കുറെ ആളുകളെ നമ്മൾ കണ്ടതാണ്.ഇപ്പോൾ പൊരിച്ച കോഴിയും ചപ്പാത്തിയും കൊണ്ടുവാടാ എന്ന് പറയുന്ന തംബ്രാക്കന്മാരാണ്.എല്ലാ ദുരന്തങ്ങളെയും നമ്മുക്ക് അതിജീവിക്കേണ്ടതുണ്ട്.