Connect with us

ശമ്പളവും പെൻഷനും സർക്കാരിന്റെ മുന്നോട്ടുപോക്കും അല്ലാതെ സംസ്ഥാനത്ത് മറ്റൊന്നും കാര്യമായി നടക്കുന്നില്ല

അഞ്ചര ലക്ഷം സർക്കാർ ഉദ്യോഗസ്ഥരെ തീറ്റിപോറ്റാൻ വേണ്ടി വർഷാവർഷം കേരളം ഭീമമായ രീതിയിൽ കടക്കെണിയിലേക്ക് പോകുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായി.ഈ സർക്കാരിനോടും

 16 total views

Published

on

Joli Joli

അഞ്ചര ലക്ഷം സർക്കാർ ഉദ്യോഗസ്ഥരെ തീറ്റിപോറ്റാൻ വേണ്ടി വർഷാവർഷം കേരളം ഭീമമായ രീതിയിൽ കടക്കെണിയിലേക്ക് പോകുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായി.ഈ സർക്കാരിനോടും വരാനിരിക്കുന്ന സർക്കാരിനോടും പൊതു സമൂഹത്തോടും ഒക്കെകൂടിയാണ് ചോദിക്കുന്നത്.കേരളത്തിന്റെ പൊതുകടം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇരട്ടിയായി മൂന്ന് ലക്ഷം കോടിക്കടുത്തായി. ശമ്പളവും പെൻഷനും സർക്കാരിന്റെ മുന്നോട്ടുപോക്കും അല്ലാതെ സംസ്ഥാനത്ത് മറ്റൊന്നും കാര്യമായി നടന്നില്ല എന്ന് തന്നെ പറയേണ്ടി വരും.എന്താണ് കേരളത്തിന്റെ വരുമാനം എന്ന് ചോദിച്ചാൽ അൽപ്പസ്വൽപ്പം ടുറിസവും ഗൾഫ് പണവുമായിരുന്നു.അത് ഏതാണ്ട് നിലച്ച മട്ടാണ്.വരുമാനമില്ലാതെ ഇങ്ങനെ കടം വാങ്ങി എത്രകാലം മുന്നോട്ട് പോകും.

റവന്യു വരുമാനം ശമ്പളവും പെൻഷനും കൊടുക്കാൻ പോലും തികയുന്നില്ല എന്നത് സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്…പെൻഷൻ നിർത്തലാക്കണം.പത്ത് വർഷത്തെയോ പതിനഞ്ചു വർഷത്തെയോ സർവീസുള്ളവർക്ക് പോലും മരണം വരെ പെൻഷൻ എന്നത് പുണരാലോചിക്കേണ്ട ബാധ്യതയാണ്.പിരിഞ്ഞുപോകുമ്പോൾ കൊടുക്കുന്ന കനപ്പെട്ട തുകയും പുണരാലോജിക്കണം.കേന്ദ്ര സ്കെയിലിൽ അല്ലാത്ത സംസ്ഥാന സർക്കാരിന്റെ മുഴുവൻ ജീവനക്കാർക്കും കൂടിയ ശമ്പളം എഴുപത്തയ്യായിരം രൂപയും കുറഞ്ഞ ശമ്പളം ഇരുപതിനായിരം രൂപയുമായി നിജപ്പെടുത്തണം.അത്യാവശ്യമല്ലാത്ത നിയമനങ്ങൾ നടത്തരുത്.പരമ്പരാഗത ഫയൽ സിസ്റ്റത്തിൽ നിന്നും കമ്പ്യൂട്ടർ വൽക്കരണത്തിലേക്കും മൊബൈൽ സേവനങ്ങളിലേക്കും കടക്കണം.മന്ത്രിമാരുടെ സ്റ്റാഫുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തണം.സ്റ്റാഫുകളുടെ പെൻഷൻ നിർത്തലാക്കണം.

മന്ത്രിമാരുടെ ശമ്പളവും എഴുപത്തയായിരമായി നിജപ്പെടുത്തണം.ഇന്റർനെറ്റിന്റെ അലവൻസ് സർക്കാർ പണമായി നൽകാതെ സേവന ദാത്താക്കളുമായി പാക്കേജ് കരാറിൽ ഏർപ്പെടണം.കഴിഞ്ഞ തവണ നാട്ടിൽ ചെന്നപ്പോൾ ഒരു ഓഫീസിൽ കേറി ചെന്നപ്പോൾ അവിടെ ഒരു റൂം നിറയെ കേടായ ഇലക്രോണിക്ക് സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു.അഞ്ചോ പത്തോ മാസം മാത്രം പഴക്കമുള്ളത്.മറ്റൊരു റൂമിൽ പുതിയ, പൊട്ടിക്കാത്ത പ്രിന്ററുകൾ കവറുകൾ ചിതലരിച്ച നിലയിൽ കൂട്ടിയിട്ടിരിക്കുന്നു. കേടായാൽ കൃത്യമായ സർവീസ് ഇല്ലാത്തതും കമ്മീഷന് വേണ്ടി വേണ്ടങ്കിലും സാധനങ്ങൾ കൊണ്ടുവന്ന് തട്ടുന്നതുമാണ് ലക്ഷങ്ങൾ ഇങ്ങനെ പോലിയാൻ കാരണമെന്ന് ജീവനക്കാരനായ സുഹൃത്ത് പറഞ്ഞു.കേരളത്തിലെ ആയിരകണക്കിന് സർക്കാർ ഓഫീസുകളിൽ ഒരു ഓഫീസിൽ കണ്ട കാര്യമാണ് ഞാനീ പറഞ്ഞത്.ഇത്തരം കാര്യങ്ങളിലും നിയന്ത്രണം ഉണ്ടാവണം.

കേരളത്തിൽ അഞ്ചു ലക്ഷത്തോളം പേർ സർക്കാർ ജോലി പ്രതീക്ഷിച്ച് പി എസ് സി പട്ടികയിൽ ഉണ്ടെന്ന് പറയുന്നു.മുപ്പത് ലക്ഷത്തോളം അഭ്യസ്തവിദ്യർ തൊഴിലില്ലാതെയും ഉണ്ടെന്ന് പറയുന്നു.ഇവർക്കൊക്കെ ഇനി സർക്കാർ ജോലി കിട്ടുമെന്ന് ഒട്ടും പ്രതീക്ഷ വേണ്ട.ഉള്ള സർക്കാർ ജീവനക്കാർക്ക് തന്നെ ഇനി മുന്നോട്ടുള്ള മാസങ്ങളിൽ ശമ്പളം കിട്ടുന്ന കാര്യം തന്നെ പരുങ്ങലിലാണ്.തൊഴിലില്ലായ്മ എന്ന വലിയ വിപത്താണ് ഇനി കേരളത്തെ കാത്തിരിക്കുന്നത്.ആയതിനാൽ നിലവിൽ സംസ്ഥാനത്തുള്ള എല്ലാ തൊഴിലുകളിലേക്കും ചെറുപ്പക്കാർക്ക് ഇറങ്ങാനുള്ള പ്രോസാഹനമാണ് ഇനി നൽകേണ്ടത്.അന്യസംസ്ഥാന തൊഴിലാളികൾ ഇപ്പോൾ ചെയ്യുന്ന ജോലിയും നമ്മുടെ ചെറുപ്പക്കാർ ഏറ്റെടുത്ത് ചെയ്യാൻ മടികാണിക്കണ്ട.സർക്കാർ പുതിയ സംരംഭങ്ങൾ തുടങ്ങണം.ചെറുപ്പക്കാരുടെ കൂട്ടായ്മകളെകൊണ്ട് കൃഷിയും ഫാമിങ്ങും നടത്തണം.പാൽ മുട്ട മാംസം പച്ചക്കറി എന്നിവയിൽ ചെറുപ്പക്കാരെ ഉപയോഗിച്ച് സംസ്ഥാനം സ്വയം പര്യപ്തതയിൽ എത്താൻ ശ്രമിക്കണം.

പ്രധാനമായും കാലി വളർത്തൽ ( ഫാമിങ് ) പ്രോത്സാഹിപ്പിക്കണം സർക്കാർ മിച്ചഭൂമി ഇത്തരം കാര്യങ്ങൾക്ക് വിട്ടുകൊടുക്കണം.സമൂഹവും സർക്കാരും നമ്മുടെ യുവജനങ്ങൾക്ക് പ്രോസാഹനം നൽകണം.ഹോട്ടൽ പണികളും വ്യാപാര സ്ഥാപനങ്ങളിലെ ജോലികളും എല്ലാം ചെയ്യാൻ ചെറുപ്പക്കാർ മുന്നിട്ടിറങ്ങണം.പത്തും പന്തീരായിരവും രൂപക്ക് സ്വർണ കടകളിലും തുണികടകളിലും രാവരെ നിങ്ങൾ ജോലി ചെയ്യുന്നില്ലേ.അറുനൂറ് രൂപയെങ്കിലും സർക്കാർ മിനിമം കൂലി ഉറപ്പാക്കി കൊടുത്താൽ ചെറുപ്പക്കാരെ ഈ തൊഴിലുകളിലേക്കെല്ലാം ഇറക്കാൻ സാധിക്കും.സമൂഹത്തിന്റെയും സർക്കാരിന്റെയും പൂർണ പിന്തുണയും പ്രോത്സാഹനവും ഉണ്ടായാൽ കുറെയൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.ഹോട്ടലുകളിലും കടകളിലും പണിയെടുക്കുന്നത് നമ്മുടെ മക്കളാണെന്ന വാത്സല്യം ഭക്ഷണം കഴിക്കാനും സാധനങ്ങൾ വാങ്ങാനും ചെല്ലുന്ന സമൂഹത്തിനും ഉണ്ടായാൽ നാണക്കേട് എന്ന അപകർഷതാ ബോധം അവരെയും അലട്ടില്ല.തൊഴിലില്ലാതെ മറ്റുള്ളവരുടെ ആശ്രയത്തിൽ അവരുടെ മുന്നിൽ കൈ നീട്ടി ജീവിക്കുന്നതാണ് നാണക്കേട്.അൽപ്പം ചെളി പറ്റിയാലും അന്തസായി ജോലി ചെയ്ത് ജീവിക്കുന്നതിന് ഒരു നാണക്കേടും വിചാരിക്കണ്ട.

 17 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment13 hours ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment20 hours ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment2 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment2 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment3 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment3 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Entertainment4 days ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Entertainment4 days ago

അയാളുടെ അനുവാദമില്ലാതെ അയാളെ ‘അവൻ’ പിന്തുടരുകയാണ്

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment5 days ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment6 days ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment6 days ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Literature4 weeks ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement