വിവരം കെട്ട ഈ വർഗം മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾ അടക്കമുള്ള ഈ രാജ്യത്തെ സർവ്വ ചരാചാരങ്ങൾക്കും ഭീക്ഷണിയാണ്

287

Joli Joli

ആസാമിൽ മൃഗങ്ങൾക്ക് മാംസം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭവും മൃഗശാലയിലേക്ക് മാംസം കയറ്റി വന്ന വണ്ടി തടയലും കണ്ടു.ബി ജെ പി, അർ എസ് എസ്, സംഘപരിവാർ ജീവികളാണ് ഇതിന് പിന്നിൽ എന്ന് പ്രത്യേകം പറയണ്ടല്ലോ .അവർ ബദൽ നിർദ്ദേശിക്കുന്ന മാർഗമാണ് അതിലും രസം.മൃഗങ്ങൾ പരസ്പ്പരം കടിച്ച് കീറി തിന്നട്ടെയെന്ന്.മാനുകൾ ഇഷ്ട്ടം പോലെ ഉണ്ടല്ലോ എന്ന്.ഇത്രയും വിവരം കെട്ട…ശല്ല്യക്കാരായ…തലച്ചോറില്ലാത്ത…ക്രൂരരായ മനുഷ്യർ ലോകത്ത് വേറെയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് നിസംശയം പറയാം…പശുവും കാളയും മൂരിയും പോത്തും എരുമയും എല്ലാം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഒരു വിഭാഗം ജനതയുടെ അമ്മയയും, അമ്മായിയപ്പനും മരുമോളും ആങ്ങളയുമൊക്കെയായി മാറിയപ്പോൾ നൂറ്റാണ്ടുകളായി കാലിവളർത്തലിലൂടെയും, അതിന്റെ ഉപോൽപ്പന്ന മാർഗത്തിലൂടെയും ജീവിതം നയിച്ച് പോന്ന കോടികണക്കിന് മനുഷ്യർ ഇന്ത്യയിൽ പെട്ടന്ന് വഴിയാധാരമായിപ്പോയി.

കാലികളെ വാങ്ങുവാനോ വളർത്തുവാനോ..വിൽക്കുവാനോ കൈമാറ്റം ചെയ്യുവാനോ..പുറത്തിറക്കുവാനോ പോലും കർഷകർ ഭയപ്പെട്ടു….എൺപത്തി ഏഴായിരം കോടി രൂപയുടെ ഇടിവാണ് കഴിഞ്ഞ ആറ് വർഷം കൊണ്ട് ഇന്ത്യയുടെ കാലിവളർത്തൽ കൃഷിയിൽ ഉണ്ടായത്…നരേന്ദ്രമോദിയുടെ ഭരണത്തിൽ കർഷക ആത്മഹത്യകൾ എങ്ങനെ ഇത്രയധികം വർദ്ധിച്ചു എന്നതിന് ഉത്തരം തേടി മറ്റെങ്ങും പോകണ്ട…പതിനാല് ലക്ഷത്തോളം ചെറുകിട വൻകിട തുകൽ വ്യവസായ ശാലകൾ പൂട്ടിപ്പോയി..ഒമ്പതര കോടി മനുഷ്യരാണ് തന്മൂലം രാജ്യത്ത് തൊഴിൽ രഹിതരായത്..പശു ചിലർക്ക് അമ്മയായപ്പോൾ ജീവൻ നഷ്ട്ടപ്പെട്ട കർഷകരുടെയും മറ്റ് മനുഷ്യരുടെയും കണക്ക് വേറെ കിടക്കുന്നു….അത്ഭുതം തോന്നുന്നുണ്ടോ നിങ്ങൾക്ക്..?കണക്കുകളിലേക്ക് ഇറങ്ങിചെല്ലുമ്പോഴാണ് പശുവാദം ഇന്ത്യയിൽ എത്രമാത്രം ഭീകരതയും, മുറിവും, തകർച്ചയും വരുത്തിവെച്ചു എന്ന് മനസിലാകുക…വിവരം കെട്ട ഈ വർഗം ഈ രാജ്യത്തിനും ഈ രാജ്യത്തെ ജനങ്ങൾക്കും മാത്രമല്ല…മൃഗങ്ങൾ അടക്കമുള്ള ഈ രാജ്യത്തെ സർവ്വ ചരാചാരങ്ങൾക്കും ഭീക്ഷണിയാണെന്ന് ഇപ്പോൾ മനസിലായില്ലേ…?