പകുതിയോളം പേരെങ്കിലും വിവാഹത്തിൽ നിന്ന് മാറി നിന്നാൽ നമ്മുടെ നാടിനും രാജ്യത്തിനും അതുകൊണ്ടുണ്ടാകുന്ന ഗുണം എന്താണെന്നറിയുമോ..?

0
104

Joli Joli

പ്രായപൂർത്തിയായാൽ എല്ലാവരും വിവാഹം കഴിക്കണമെന്ന് നിർബന്ധമുണ്ടോ..? എല്ലാവരും കുടുംബസ്ഥരാകണമെന്നുണ്ടോ..? എല്ലാവരും മക്കളെ ജനിപ്പിക്കണമെന്ന് നിർബന്ധമുണ്ടോ….?
എല്ലാവരും ബന്ധനസ്ഥരാകണമെന്ന് നിർബന്ധമുണ്ടോ..? പ്രായപൂർത്തിയായാൽ എല്ലാവരും കുടുംബം എന്ന പ്രാറാബ്ദം ഉണ്ടാക്കി മരണം വരെ അത് ചുമക്കണമെന്നുണ്ടോ…? വേണ്ട എന്നാണ് എന്റെ അഭിപ്രായം…

വിവാഹം കഴിക്കണം എന്ന് നിർബന്ധം ഉള്ളവർ മാത്രം ഇനി വിവാഹം കഴിച്ചാൽ മതി…മക്കൾ വേണമെന്ന് നിർബന്ധമുള്ളവർ മാത്രം മക്കളെ ജനിപ്പിച്ചാൽ മതി…കുടുംബം ഉണ്ടാക്കി കുടുംബത്തിനും മക്കൾക്കും വേണ്ടി ജീവിതാവസാനം വരെ ജീവിതം ഹോമിച്ചുകൊള്ളാം എന്ന് തീരുമാനിച്ചവർ മാത്രം വിവാഹം കഴിച്ചാൽ മതി…പകുതിയോളം പേരെങ്കിലും വിവാഹത്തിൽ നിന്ന് മാറി നിന്നാൽ നമ്മുടെ നാടിനും രാജ്യത്തിനും അതുകൊണ്ടുണ്ടാകുന്ന ഗുണം എന്താണെന്നറിയുമോ..? വളരെ പ്രധാനമായ ഒരു ഗുണം എന്ന് പറയുന്നത് ജനസംഖ്യ കൊണ്ട് പൊറുതി മുട്ടുന്ന നമ്മുടെ രാജ്യം ജനസംഖ്യ വർദ്ധനവിൽ നിന്ന് കുറെയൊക്കെ മോചിതമാകും…കൂടാതെ ജനസംഖ്യ കുറയുമ്പോൾ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ സംജാതമാകും..മറ്റനേകം ഗുണങ്ങളുണ്ട്..എല്ലാം ഇവിടെ എഴുതുന്നില്ല…വിവാഹം ഇന്നത്തെ കാലത്ത് ഒരു അനിവാര്യ ഘടകമാണോ…അല്ല…

വംശവും, പാരമ്പര്യവും, തലമുറയും നിലനിർത്താനും അവസാനകാലത്ത് ഇത്തിരി വെള്ളം തരാനും ആള് വേണ്ടേ എന്നതാണ് വിവാഹത്തെക്കുറിച്ച് നമ്മൾ കേട്ട് ശീലിച്ച പറമ്പരാഗത വായ്‌താരി..അതിലൊന്നും ഇന്നത്തെ കാലത്ത് ഒരു അർത്ഥവുമില്ല…ഒരു മക്കളുടെ കയ്യിൽ നിന്നും ചാവാൻ നേരത്ത് ഇത്തിരി വെള്ളം കിട്ടുമെന്ന് ഇന്നത്തെ കാലത്ത് വല്ല്യ ഉറപ്പ് ഒന്നും ആരും വച്ചുപുലർത്തണ്ട
നമ്മുക്ക് വെള്ളം തരാനായി നമ്മുടെ ജീവിതാവസാനം വരെ അവരെ നമ്മുടെയെടുത്ത് പിടിച്ച് നിർത്താനുമാകില്ല…അവർ പറക്കും..അവരുടെ ജീവിതം തേടി…ലോകം ഇന്ന് അത്ര വിശാലമാണ്…
നമ്മൾ മരിക്കാൻ നേരം അവർ ഒന്ന് അടുത്തുണ്ടായാൽ ഭാഗ്യമെന്ന് പറയാം…. അത്രേയൊള്ളൂ…
വീട്ടിലെ അവസാന പുത്രനോ, പുത്രിയോ, മാതാപിതാക്കളെ നോക്കേണ്ട ഉത്തരവാദിത്വം ഉള്ളവരോ ആയവർക്ക് വിവാഹം കഴിക്കാം…അതൊക്കെ നിങ്ങളുടെ ഇഷ്ട്ടത്തിനും സാഹചര്യത്തിനും അനുസരിച്ച് ചെയ്യുക…

ഒന്നുപറയാം…കഠിനവും..ദുരിതവും..സങ്കടകരവും..ക്ലേശവും..ഒരു മനുഷ്യന്റെ സർവ്വ സ്വാതന്ദ്ര്യവും ഹനിക്കുന്നതുമായ ഒന്നാണ് വിവാഹ ജീവിതം…ചുരുക്കി പറഞ്ഞാൽ വിവാഹം കഴിക്കുന്നതോടുകൂടി ഒരു മനുഷ്യൻ മരണം വരെ ബന്ധിക്കപ്പെട്ടവനാക്കുകയാണ്…അടിമയാകുകയാണ്…ഈ ജീവിതത്തിലും സന്തോഷം കണ്ടെത്തുന്നതുകൊണ്ടാണ് അകപ്പെട്ടുപോയവർ വീണ്ടും ജീവിക്കുന്നത്…ഇനി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലാത്തവരെ കാത്തിരിക്കുന്നതോ…ഒരു വെടിക്കെട്ട് ജീവിതവും ലോകവുമാണ്….
ഇരുപത്തഞ്ചോ മുപ്പതോ വയസിൽ പഠനം കഴിഞ്ഞ് ഒരു ജോലി തരപ്പെടുത്തിയാൽ പിന്നെ വിശാലമായ ഒരു സ്വാതന്ദ്ര്യത്തിന്റെ ലോകമാണ് നിങ്ങളെ കാത്തിരിക്കുന്നത്…

ഈ ലോകം കണ്ണ് നിറയെ നിങ്ങൾക്ക് കാണാം…എങ്ങോട്ടും പോകാം…പരസ്പ്പര സമ്മതത്തോടെ നിങ്ങളുടെ കൂട്ടുകാരിയുമായോ കൂട്ടുകാരനുമായോ ഒരുമിച്ച് താമസിക്കാം…ജീവിക്കാം..പ്രണയിക്കാം..ഒരുമിച്ച് യാത്രകൾ പോകാം…വിലക്കുകളോ ബന്ധനങ്ങളോ കെട്ടുപാടുകളോ ഇല്ലാതെ ഈ ലോകത്ത് പാറി നടന്ന് ഈ ലോകത്തെ കൺ കുളിർക്കേ കാണാം…കുടുംബം എന്ന കെട്ടുപാടില്ലാത്തതിനാൽ ജോലി ചെയ്യുന്ന പണത്തിൽ നിന്ന് ധാരാളമായി പണം നിങ്ങളുടെ കയ്യിൽ മിച്ചം വരും…സ്വസ്ഥമായ സമയവും മനഃസമാധാനവും കൂടുതലായി ഉണ്ടാകും..അത്യാവശ്യം എന്ന് തോന്നിയാൽ സ്വന്തമായി ഒരു വീട് നിർമിക്കാം…അത്രേ വരുന്നോള്ളൂ വിവാഹിതനല്ലാത്തവന്റെ ജീവിത ഘട്ടത്തിലെ ചിലവ്..

പിന്നെ..വിവാഹം കഴിച്ചവന്റെയും കഴിക്കാത്തവന്റെയും ഒക്കെ അവസാന കാലവും മരണവും എങ്ങനെയായിരിക്കുമെന്ന് ഇന്നത്തെ കാലത്ത് നമ്മക്ക് പ്രവചിക്കാൻ കഴിയില്ല…
അതിനെ അതിന്റെ പാട്ടിന് വിടുക…മനുഷ്യന്റെ ആയുസ് വളരെ ചെറുതാണ്…വളരെ വേഗം കടന്നുപോകും….കെട്ടുപാടുകളും വെട്ടിപിടിക്കലുകളും ജീവിതവസാനം വരെയുള്ള രാവും പകലുമില്ലാത്ത അലച്ചിലും അധ്വാനവും സമ്പാദ്യവും എല്ലാം കൊണ്ട് എങ്ങോട്ടാണ് നിങ്ങൾ പോകുന്നത്…ഈ സുന്ദര ലോകം കാണാതെ…ജീവിക്കാതെ…ജീവിച്ചില്ലല്ലോ എന്ന് തോന്നിത്തുടങ്ങുമ്പോഴേക്കും ആയുസ് തീർന്നിട്ടുണ്ടാകും…അല്ലേ…ഇനി കഴിക്കാനുള്ളവരോടാണ് ഇത്രേം പറഞ്ഞത്…
നിലവിൽ കഴിച്ചുപോയവർ നെടുവീർപ്പിടണ്ട എന്ന് ആശ്വസിപ്പിച്ചുകൊണ്ട് നിർത്തുന്നു…
നന്ദി..നല്ല നമസ്ക്കാരം…