നിങ്ങൾക്ക് അയ്യപ്പനോടെന്നല്ല ഒരു ദൈവത്തോടും ഒരു ഭക്തിയുമില്ലെന്ന് അന്നേ ബോധമുള്ളവർക്ക് മനസിലായതാണ്

391

ജോളി ജോളി എഴുതുന്നു

ഈ കൊല്ലം ശ്രീധരൻ പിള്ളക്ക് ശബരിമലയിൽ ഗോൾഡൻ ഒപ്പർച്ചുണിറ്റി ഉണ്ടാക്കണ്ട.കെ.സുരേന്ദ്രന് ഇരുമുടിക്കെട്ട് താഴത്തിട്ട് തട്ടിക്കളിക്കണ്ട. മല കേറാനുള്ള ഭക്തിയുമില്ല. ശശികലക്ക് ശബരിമലയോടുള്ള അടങ്ങാത്ത ഭക്തിയും ആചാരവും ഈ കൊല്ലം ഉണർന്നില്ല. ശോഭ സുരേന്ദ്രന് ഈ കൊല്ലം അയ്യപ്പന്റെ ആചാരം സംരക്ഷിക്കണ്ട. രാഹുൽ ഈശ്വറിന് ഈ കൊല്ലം മല ചവിട്ടുന്ന പെണ്ണുങ്ങൾക്ക് നെഞ്ചിൽ ചവിട്ടാനായി പതിനെട്ടാം പടിക്ക് താഴെ മലർന്ന് കിടന്നുകൊടുക്കണ്ട. എം ടി രമേശനും ഗോപാലനും ഇക്കൊല്ലം അയ്യപ്പനെ സംരക്ഷിക്കാൻ നിരാഹാരം കിടക്കണ്ട. കർണാടകയിലോ തമിഴ് നാട്ടിലോ ഉള്ള ഏതോ ഒരു കേന്ദ്ര മന്ത്രിക്ക് തിടുക്കപ്പെട്ട് ഭക്തി മൂത്ത് ഈ കൊല്ലം മല ചവിട്ടണ്ട.

നിങ്ങക്കൊന്നും അയ്യപ്പനോടെന്നല്ല ഒരു ദൈവത്തോടും ഒരു കോപ്പും ഭക്തിയില്ലെന്നും, ബോധം മറഞ്ഞ മത ജീവികളെ കയ്യിലെടുത്ത് സമൂഹത്തിൽ മതം കലക്കി നേട്ടം കൊയ്യാൻ ഇറങ്ങിപുറപ്പെട്ടതാണെന്നും അന്നേ ബോധമുള്ളവർക്ക് മനസിലായതാണ്.കേരളം ലോകത്തിന്റെ മുന്നിൽ തല കുനിച്ച ദിവസങ്ങളായിരുന്നു അത്. പ്രബുദ്ധരെന്ന് അഹങ്കരിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ മറ്റുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ അപമാനത്താൽ ചൂളിപ്പോഴ ദിവസങ്ങളായിരുന്നു അത്.

ആ ദിവസങ്ങളിൽ നിങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടാക്കി വെച്ച ദുരിതങ്ങളും ദുഃഖങ്ങളും സാമ്പത്തിക നഷ്ട്ടങ്ങളും ചില്ലറയല്ല.എന്തിനേറെ മതം കലക്കി ലാഭം കൊയ്യാനിറങ്ങിയ കുറുക്കന്മാരുടെ കെണിയിൽ പെട്ട് കോടതി വരാന്തകൾ കേറിയിറങ്ങി ജീവിതം നശിച്ചുപോയ ചെറുപ്പക്കാരുണ്ട്.ശ്രീധരൻ പിള്ളയുടെ വാക്ക് കേട്ട് അയ്യപ്പനെ രക്ഷിക്കാൻ ഇറങ്ങിതിരിച്ചവരിൽ ഒരു വർഷമായിട്ടും ഇന്നും കേസ് തീരാതെ കോടതികൾ കേറിയിറങ്ങുന്നവരുണ്ട്.മുപ്പത്താറോ നാൽപ്പതോ ബൈക്കുകളാണ് എടപ്പാൾ പോലീസ് സ്റ്റേഷനിൽ മാത്രമിരുന്ന് തുരുമ്പിച്ച് നശിച്ച് പോകുന്നത്.

ഈ വാഹനങ്ങളെല്ലാം സാധാരണക്കാരായ മനുഷ്യരുടെ കണ്ണീരും വിയർപ്പും അധ്വാനഫലവുമായിരുന്നില്ലേ…? അയ്യപ്പനെ രക്ഷിക്കാൻ ഇറങ്ങി തിരിച്ചവരിൽ നിന്ന് സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ ജീവൻ കയ്യിൽ പിടിച്ച് ഓടുന്ന ഒരു അമ്മയുടെ ഫോട്ടോയാണ് താഴെ ഒന്ന്.അയ്യപ്പന്റെ രക്ഷാകർത്താക്കളുടെ ആക്രണത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്ന പത്ര പ്രവർത്തകന്റെ ചിത്രമാണ് രണ്ടാമത്തേത്..എന്തിനായിരുന്നു…സ്ത്രീകളുടെ ആർത്തവ രക്തം ആശുദ്ധമാണത്രേ….!അത് കേരളീയരെല്ലാവരും അംഗീകരിക്കണമത്രേ…!സ്ത്രീയുടെ ആർത്തവ രക്തം പുരളാതെ ഒരു മനുഷ്യനും ഈ ഭൂമിയിലേക്ക് പിറന്നു വീഴുന്നില്ല എന്ന് ഇവർക്കൊന്നും അറിയാഞ്ഞിട്ടല്ല..എന്നാലും സ്വന്തം പെറ്റ തള്ളയുടെ യോനിയെയും ഗർഭ പാത്രത്തെയും പുച്ഛിക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ…അത് ഈ കെട്ട മനുഷ്യർ മാത്രമാഗ്രഹിക്കുന്ന ഒരു സുഖമാണ്.