പോലീസിലെ ക്രിമിനലുകൾ ഒരു മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന ദുരന്തത്തിന്റെ നേർകാഴ്ചയാണ് ഈ കേസ്
പതിനേഴ് വയസുള്ള ഒരു പെൺകുട്ടി ഗർഭിണിയാകുന്നു.പതിനേട്ട് വയസുള്ള ഒരാൻകുട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകുന്നു
178 total views

JOLI JOLI
പതിനേഴ് വയസുള്ള ഒരു പെൺകുട്ടി ഗർഭിണിയാകുന്നു.പതിനേട്ട് വയസുള്ള ഒരാൻകുട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകുന്നു.പെൺകുട്ടിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ പതിനെട്ടു വയസുള്ള ആൺകുട്ടിയെ പോലീസ് പോസ്ക്കോ കേസ് ചുമത്തി കസ്റ്റഡിയിൽ എടുക്കുന്നു.ക്രൂര പീഡനത്തിന് വിധേയമാക്കുന്നു…കോടതിയിൽ ഹാജറാക്കുന്നു…കോടതി ഈ പതിനെട്ടു കാരനെ 36 ദിവസം ജയിലിൽ അടക്കുന്നു…ഒരു ജയിലിലല്ല…മൂന്ന് ജയിലുകളിലായി മാറ്റി മാറ്റി പാർപ്പിക്കുന്നു…
സദാസമയവും വിലങ്ങണിയിച്ച്…ജയിലുകളിലേക്ക് മാറ്റിപാർപ്പിക്കാൻ കൊണ്ടുപോകുമ്പോൾ പോലീസിന്റെ വക അടിനാഭിക്ക് ചവിട്ടും തെറിവിളിയും..പോലീസ് വണ്ടിയില്‍ കയറിയാല്‍ റേഡിയോ ഓണ്‍ ചെയ്ത പോലെയാണ് തെറി….തെളിവ്ടുപ്പിന് കൊണ്ടുപോയത് വലിയ കുറ്റവാളിയെപ്പോലെ വിലങ്ങണിയിച്ച്…മാധ്യമങ്ങളുടെ മുന്നിലും ജനങ്ങളുടെ മുന്നിലും ഒരു വലിയ കുറ്റവാളിയെപ്പോലെ അവതരിപ്പിച്ചു….ചെവിക്കല്ല് അടിച്ച് പൊട്ടിച്ച് ചെവി കേൾക്കാൻ വയ്യാതായി…പോലീസുകാരുടെ മൂത്രം കുടിപ്പിച്ചു…കൊടിയ പീഡനങ്ങളുടെ മുപ്പത്താറു ദിവസങ്ങൾ….
അവസാനം പെൺകുട്ടിയുടെ ഭ്രൂണത്തിന്റെ ഡി എൻ എ പരിശോധിക്കാൻ കോടതി ഉത്തരവിട്ടു….ഡി എൻ എ ഫലം നെഗറ്റീവ്…ഈ ആൺകുട്ടി ആ പെൺകുട്ടിയെ തൊട്ടിട്ടുപോലുമില്ല….ഇവർ രണ്ട് പേരും ഒരു സ്കൂളിലാണ് പഠിക്കുന്നത് എന്ന് മാത്രം….കുട്ടിയെ ജ്യാമ്യം നൽകി വിട്ടയച്ചു….പതിനെട്ടു വയസായ ഒരു ആൺകുട്ടിക്ക് കഴിഞ്ഞ മുപ്പത്താറ് ദിവസം നേരിടേണ്ടി വന്ന കൊടിയ പീഡനത്തിന്റെ കഥയാണ് മേൽ വിവരിച്ചത്….എവിടെയെന്നല്ലേ…നമ്മുടെ കേരളത്തിൽ മലപ്പുറത്ത്….
പെണ്‍കുട്ടിയുടെ കുടുംബവും പോലീസും മറ്റാരെയോ രക്ഷിക്കാന്‍ നടത്തിയ തിരകഥയിലെ ബലിയാടാണ് ഈ പതിനെട്ടുകാരൻ…മാനനഷ്ടത്തിന് കേസുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ആൺകുട്ടിയുടെ കുടുംബം….വിവരവും വിദ്യാഭ്യാസവും വിവേചന ബുദ്ധിയും കാര്യപ്രാപ്തിയും പക്വതയും ഇല്ലാത്ത പോലീസിലെ ക്രിമിനലുകൾ ഒരു മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന ദുരന്തത്തിന്റെ നേർകാഴ്ചയാണ് ഈ കേസ്….
ഈ ക്രിമിനലുകൾ വരുത്തിവെക്കുന്ന നഷ്ടപരിഹാരം കൂടി ഇനി ജനങ്ങൾ കൊടുക്കണം എന്നതാണ് ഏറ്റവും വലിയ ദുരന്തം…ചോദിക്കുന്ന നഷ്ടപരിഹാംരം കൊടുക്കണം…അത് എത്രതന്നെയായാലും….അത് ഈ പോലീസ് ക്രിമിനലുകളിൽ നിന്ന് തന്നെ ഈടാക്കുകയും വേണം….എത്ര കൊടുത്താലും ഈ 36 ദിവസം ആ പതിനെട്ടു വയസുള്ള കുട്ടി അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് പകരമാവില്ല….
179 total views, 1 views today
