ദീപം തെളിക്കാൻ പറഞ്ഞാൽ പന്തംകത്തിച്ചു നാട് കത്തിക്കുന്ന ബോധമില്ലാത്ത അണികളുള്ള മോദിജി കോവിഡ് കാലം കഴിയുന്നത് വരെ വായിൽ പ്ലാസ്റ്റർ ഒട്ടിക്കുക

0
222

Joli Joli

ബോധക്കുറവുള്ള ലക്ഷകണക്കിന് മനുഷ്യർ ആരാധകരായുള്ള ഒരു ഉടായിപ്പ് കാരനാണ് മോദി.സാധാരണക്കാർ മുതൽ ഡോക്റ്റർമാരും എൻജിയർമാരും ശാസ്ത്രജ്ഞരും വരെ ഈ ബോധമില്ലാ പടയിലെ കണ്ണികളാണ്.വികാര പ്രകടനങ്ങൾ നടത്തി ആരാധകരെ പുളകം കൊള്ളിക്കലാണ് മോഡിയുടെ പ്രധാന നമ്പർ.അഞ്ചു മിനിറ്റ് നേരം ഇരിക്കുന്ന ഇടങ്ങളിൽ ഇരുന്നുകൊണ്ട് ചെറു പാത്രങ്ങൾ കൊട്ടി ശബ്ദമുണ്ടാക്കി ആരോഗ്യ പ്രവർത്തകരെ അനുമോദിക്കണം എന്ന് മോദി പറഞ്ഞപ്പോൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി പെരുമ്പറ കൊട്ടി കൂട്ടമായി തെരുവുകളിൽ മണിക്കൂറുകളോളം ആഘോഷ നൃത്തം ചവിട്ടിയവരാണ് മോഡിയുടെ ആരാധകർ.പാത്രം കൊട്ടിയാൽ അതിന്റെ ശബ്ദവീചിയിൽ കൊറോണ വൈറസുകൾ ചത്തുപോകുമെന്ന് ധരിച്ച് വെച്ചവരും ആരാധക കൂട്ടത്തിലുണ്ടായിരുന്നു.പാത്രം കൊട്ടി തീരുന്നതോടുകൂടി ഇന്ത്യയിൽ നിന്നും കൊറോണ വൈറസുകൾ കെട്ടുകെട്ടിക്കോളും എന്ന് പ്രചരിപ്പിച്ചവരും ഏറെയായിരുന്നു.പറഞ്ഞു വന്നത് ഇതാണ്.മോദി എന്ന ബോധമില്ലാത്ത രാജാവ് പറയുന്നതെല്ലാം അദ്ദേഹത്തിന്റെ വിവരമില്ലാത്ത ആരാധകർ ഏതെല്ലാം രീതിയിൽ മനസിലാക്കും എന്നതും പ്രതികരിക്കും എന്നതും നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ സംബന്ധിക്കുന്ന ഒരു ആശങ്കയാണ്. മെഴുകുതിരി കത്തിക്കാൻ പറഞ്ഞാൽ ചിലപ്പോൾ രാജ്യം കത്തിക്കും. അല്ലങ്കിൽ അന്നേ ദിവസം പന്തം കൊളുത്തി ജാഥ നടത്തും, ചിലപ്പോൾ രണ്ടും ചെയ്യും.അതുകൊണ്ട്. കോവിഡ് കാലം കഴിയുന്നത് വരെ മോദിയുടെ വായിൽ പ്ലാസ്റ്റർ ഒട്ടിക്കുക എന്നതാണ് ഏക പോംവഴി.