നരേന്ദ്ര മോദിക്ക് പത്രക്കാരെ പേടിയാണ്, കാരണം നരേന്ദ്രമോദി ഒരു ബിനാമിയാണ്

142

Joli Joli

നരേന്ദ്ര മോദി ദേശീയ അന്തർദേശീയ മാധ്യമങ്ങളുടെ ഒരു സംഘത്തെ കാണാൻ തീരുമാനിച്ചിരിക്കുന്നു.ഏകദേശം അൻപതോളം വരുന്ന ലോകത്തുള്ള എല്ലാ പ്രധാനപ്പെട്ട മാധ്യമങ്ങളുടെയും സ്വതന്ത്രമായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ തീരുമാനിക്കുന്നു. ഒരു മണിക്കൂറോളം സമയം ചിലവഴിച്ച് ഈ കോവിഡ് കാലത്തെ കുറിച്ചും അതിനെ നേരിടാൻ രാജ്യം തയ്യാറാക്കിയതും ഇനി തയ്യാറാക്കികൊണ്ടിരിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. രാജ്യത്തെ സംബന്ധിക്കുന്ന ഏത് ചോദ്യങ്ങൾക്കും പ്രധാനമന്ത്രി വ്യക്തമായ ഉത്തരം നൽകുന്നതായിരിക്കും.

ഞെട്ടിയോ…? ഞെട്ടണ്ട. നരേന്ദ്രമോദി എന്ന ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്ന് അങ്ങനൊന്ന് ഉണ്ടാകില്ല. ഇനിയുള്ള കാലത്തും ഉണ്ടാകില്ല.കാരണം അദ്ദേഹത്തിന് അതിനുള്ള കഴിവില്ല. ചാട്ടുളി പോലുള്ള ചോദ്യങ്ങൾക്ക് വെടിയുണ്ട പോലുള്ള മറുപടികൾ കൊടുത്ത മഹാരഥന്മാർ ഇരുന്ന പ്രൗഢ ഗംഭീരമായ കസേരയിലാണ് ഒരു പഞ്ചായത്ത് മെമ്പർ പോലും ആയിരിക്കാൻ കഴിവില്ലാത്ത മോദി എന്ന മൂന്നാംകിട രാഷ്ട്രീയക്കാരൻ നാടകങ്ങൾകൊണ്ട് അമർന്നിരിക്കുന്നത്.

നരേന്ദ്ര മോദിക്ക് പത്രക്കാരെ പേടിയാണ്. കാരണം നരേന്ദ്രമോദി ഒരു ബിനാമിയാണ്. രാജ്യത്ത് ഇന്ന് വരെ നടന്നതോ നാളെ നടക്കാൻ പോകുന്നതോ ആയ കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്ത മനുഷ്യൻ. അങ്ങനെയൊരാൾ പത്രക്കാരുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടിയാണ് പറയുക…? ഇന്ന് വരെ അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങളുടെ മുന്നിൽ വന്ന് പെടാതിരിക്കാനും അവരുടെ ചോദ്യങ്ങളെ നേരിടാതിരിക്കാനും അവരുടെ മുന്നിൽ വാ തുറക്കാതിരിക്കാനും പരമാവധി ശ്രദ്ധിച്ചാണ് നരേന്ദ്ര മോദി മുന്നോട്ട് പോകുന്നത്.വാ തുറക്കരുതെന്നാണ് മോദിയെ അവിടെ ഇരുത്തിയവരുടെ കല്പ്പന. പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ രാജ്യത്തെക്കുറിച്ച് വ്യക്തമായ പ്ലാനും പ്ദ്ധതിയും ഉണ്ടായിരിക്കണം.ചോദ്യങ്ങളെ നേരിടാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും ഉണ്ടാകണം.ഓരോ വകുപ്പുകളിലും നടക്കുന്ന ഭരണത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കണം. ഏറ്റവും കുറഞ്ഞത് ചോദ്യങ്ങളെ മനസിലാക്കാനുള്ള ഭാക്ഷാ പരിഞ്ജാനം ഉണ്ടായിരിക്കണം.വിവരവും വിദ്യാഭ്യാസവും ഉണ്ടായിരിക്കണം.മോദിക്ക് ഇതൊന്നുമില്ല എന്ന് ഇപ്പോഴും മനസിലാകാത്തത് അദേഹത്തിന്റെ കടുത്ത ആരാധകർക്ക് മാത്രമാണ്.ലോകത്തുള്ള എല്ലാ ഭരണണാധികാരികളും നേരിട്ട് പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു.രാജ്യത്തിന്റെ തൽസ്ഥിതി വിവരിക്കുന്നു.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ മിക്കദിവസങ്ങളിലും മാധ്യമങ്ങളെ കാണുന്നു. സംസ്ഥാനത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു.

പിണറായി വിജയന്റെയും കെജ്രിവാളിന്റെയും ജഹ്‌മോഹൻ റെഡ്ഢിയുടെയും മമതാ ബാനർജിയുടെയും ഒക്കെ വാർത്താ സമ്മേളനങ്ങൾ എത്ര കൃത്യവും വ്യക്തവുമാണെന്ന് നോക്കൂ. നാടകം കളിക്കാനല്ല പത്രക്കാരിലൂടെ അവർ ജനങ്ങളുടെ മുന്നിലെത്തുന്നത്.സംസ്ഥാനത്തിന്റെ തൽസ്ഥിതിയെക്കുറിച്ച് വ്യക്തമായി ജനങ്ങളോട് വിവരിക്കാനാണ്.വിഡ്ഢികളായ അണികളുടെ മുന്നിൽ നാടകം കളിച്ച് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി കസേരവരെയെത്തിയ ഒരാൾക്ക് യാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ച് നടന്നേ മതിയാകൂ.മോദിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഇപ്പോഴത്തെ ഇന്ത്യയിലെ ജനങ്ങളുടെ നിലവാരത്തിനനുസരിച്ചുള്ള ഒരാൾ തന്നെയാണ് അദ്ദേഹം.