Joli Joli എഴുതുന്നു 

നമ്മുടെ വീട് കത്തുകയാണ്. ഭൂമിയിലെ ഓക്സിജന്റെ 20 % തരുന്ന ആമസോൺ വനം കത്തുന്നത് ആഗോള പ്രതിസന്ധിയായി കാണണം’ എന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്..

ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ത്തന്നെ ആമസോണ്‍ മേഖലയില്‍ 74,000 -ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായതെന്ന് വാർത്തകൾ പറയുന്നു…

ബ്രസീലിലാണ് ആമസോൺ മഴക്കാടുകളുടെ അറുപത്തഞ്ചു ശതമാനവും വ്യാപിച്ചുകിടക്കുന്നത്..

ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയാകട്ടെ വനം വെട്ടി തെളിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രകൃതി വിരോധിയും… !

ഉപഗ്രഹചിത്രങ്ങള്‍ പ്രകാരം തീപിടുത്തമുണ്ടായ റോറൈമ സംസ്ഥാനം ഇരുണ്ട പുകയില്‍ പൊതിഞ്ഞ നിലയിലായിരിക്കുന്നതായി വ്യക്തമാണ്….

സാവോ പോളോ അടക്കമുള്ള നഗരങ്ങളിൽ നട്ടുച്ചയ്ക്കു പോലും പുക കാരണം രാത്രിയുടെ പ്രതീതിയാണെന്നാണ് റിപ്പോർട്ടുകൾ…

സൂര്യൻ മറക്കപ്പെട്ടു..

ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യം നിലനിൽക്കുന്ന മേഖലയാണ് ആമസോൺ മഴക്കാടുകൾ….

ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനേം, വെനിസ്വേല എന്നീ രാജ്യങ്ങളിലായാണ് ഈ വനമേഖല പരന്നുകിടക്കുന്നത്.
ഇതിന്റെ 60 ശതമാനവും ബ്രസീലിലാണ്.

മൊത്തം 55 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ആമസോൺ വനമേഖലയ്ക്കുള്ളത്…

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന സമൃദ്ധമായ ജൈവ മൃഗ സമ്പത്താണ് ഇപ്പോൾ കത്തി എരിഞ്ഞുകൊണ്ടിരിക്കുന്നത്..

കൃഷി ആവശ്യങ്ങൾക്കും കന്നുകാലി വളർത്തലിനും ഖനനത്തിനും മറ്റുമായി ഈ വനമേഖല വലിയതോതിൽ നശീകരണങ്ങൾക്കും മറ്റ് മനുഷ്യ ഇടപെടലുകൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്…
ബ്രസീലിയൻ പ്രസിഡന്റ് ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ച് വന്നത്..

അപൂർവമായ സസ്യങ്ങളെയും വൃക്ഷങ്ങളെയും വിവിധങ്ങളായ ലക്ഷക്കണക്കിന് കാട്ടുമൃഗങ്ങളെയും കാട്ടുതീ കവർന്നെടുക്കുമ്പോഴും ലോക രാജ്യങ്ങളെ കുറ്റപ്പെടുത്താനാണ് ബ്രസീൽ പ്രസിഡന്റ് ഊന്നൽ നൽകുന്നത്..

അല്ലങ്കിലും അപൂർവമായ പ്രകൃതി സമ്പത്ത് സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലെ ഭരണാധികാരികൾ എല്ലാം വികല നയമുള്ളവരും നശീകരണ സ്വഭാവമുള്ളവരും ആയിരിക്കും…

തീപ്പിടുത്തം ബഹിരാകാശത്തു നിന്നും കാണാന്‍ സാധിക്കുണ്ടെന്നാണ് നാസ ഇന്നലെ വ്യക്തമാക്കിയത്..

അപ്പോൾ അതിന്റെ ഭയാനകത ഒന്നോർത്തുനോക്കൂ..

ആ തീ വിഴുങ്ങുന്നത് ഭൂമിയുടെ ജീവശ്വാസത്തെയാണ്..

എരിയുന്നത് വെറുമൊരു കാടല്ല..
ലോകത്തിനൊരു ചിതയാണ് !!

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.