ഗോവധം നിരോധിക്കുന്നവർ ഇന്ത്യയുടെ ബീഫ് കയറ്റുമതിയും നിർത്തലാക്കണ്ടേ ?

164

Joli Joli

കർണാടകയിൽ ഗോവധ നിരോധനം നടപ്പാക്കിയല്ലോ.ബി ജെ പി കര്‍ണാടകയില്‍ ഉള്‍പെടെ ബീഫ് കയറ്റുമതിക്കാരുടെ പാര്‍ട്ടിയാണെന്നാണ് പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധാരാമയ്യ ബംഗളൂറുവില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചത്. ഗോമാതാവിനോടുള്ള സ്‌നേഹം ആത്മാര്‍ത്ഥമെങ്കില്‍ ആ വ്യവസായം തന്നെ നിരോധിക്കട്ടെ എന്നും അദ്ദേഹം ആവശ്യപ്പെട്ടതായി കണ്ടു.

നരേന്ദ്ര മോദി സര്‍കാര്‍ അധികാരത്തില്‍ വന്നശേഷം ബീഫ് കയറ്റുമതിയിലുണ്ടായ വര്‍ധന നോക്കൂ.2012-13ല്‍ 10.76 ലക്ഷം ടണ്ണായിരുന്നു ബീഫ് കയറ്റുമതി. 2014-15ല്‍ അത് 14.75 ലക്ഷമായി ഉയര്‍ന്നു. 2018 – 19 വർഷങ്ങളിൽ അത് ശരാശരി 19 ലക്ഷം ടണ്ണാണ്…!
കയറ്റുമതിക്ക് എല്ലാ പ്രോത്സാഹനവും നല്‍കി പാര്‍ട്ടി വ്യവസായികളുടെ ലാഭം കൊഴുപ്പിക്കുന്നു.എന്നിട്ട് ഗോവധ നിരോധ ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കുന്നു.

കറവയോ, ഉഴാന്‍ ശേഷിയോ ഇല്ലാത്ത, അല്ലെങ്കില്‍ പണത്തിന്റെ അത്യാവശ്യത്തിന് പാവം കര്‍ഷകന്‍ കാലിയെ വിറ്റാല്‍ ഏഴു വര്‍ഷം തടവും അഞ്ചും പത്തും ലക്ഷം രൂപ പിഴയും.കാലി കടത്തിനും കശാപ്പിനും സമാന ശിക്ഷ.ക്രൂരവും അശാസ്ത്രീയവുമായ വ്യവസ്ഥകള്‍ അടങ്ങിയ ബില്‍ ചൂടപ്പം പോലെ ഓർഡിനൻസിലൂടെ പാസാക്കിയെടുക്കുന്നു.നിങ്ങൾ തിന്നണ്ട..ഞങ്ങൾ ഇത് മുഴുവൻ കയറ്റിയയച്ച് ലാഭം കൊയ്യും എന്നാണ് ഇവർ ഈ ബില്ലുകളിലൂടെ നമ്മോട് പറയുന്നത്.പതിനേഴര കോടി കർഷകർ കാലി വളർത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉപജീവനം നടത്തുന്നുണ്ട്.മുപ്പത്തി ഏഴ് കോടിയിൽ പരം ഇന്ത്യക്കാർ കാലി മാംസം കഴിക്കുന്നവരാണ്.നിങ്ങളിനി എന്ത് കഴിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നാണ് ഇവർ നമ്മോട് പറയുന്നത്.രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിത്.

നാൽപ്പത് ലക്ഷത്തോളം കർഷകർ കാലിവളർത്തുമായി ബന്ധപ്പെട്ട് കർണാടകയിൽ ജീവിക്കുന്നുണ്ട്.കറവ വറ്റിയ കാലികളെയും. ആരോഗ്യം ഷയിച്ചവയെയും.. കൂടാതെ മാംസത്തിനായി പോത്തുകളെയും മൂരികളെയും എരുമകളെയും കാളകളെയും ഒക്കെ കർണാടകത്തിലെ കർഷകർ ഉൽപ്പാധിപ്പിക്കുണ്ട്.അവയെ കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റിവിട്ടാണ് അവർ ജീവിക്കുന്നത്..

പ്രത്യക്ഷത്തിൽ കേരളീയരുടെയും ആഹാരം മുടക്കുന്നതിന് തുല്യമാണ് ഈ നിയമം.പ്രയോജനമില്ലാത്ത, ഉൽപ്പാധനം വറ്റിയ മൃഗത്തെ ചാകുന്ന വരെ വീണ്ടും കർഷകൻ ആഹാരം കൊടുത്ത് വളർത്തിക്കോണം എന്നാണ് ബി ജെ പി ഇവരോട് പറയുന്നത്.അതൊന്നും ഒരു കർഷകനും ഒരിക്കലും കഴിയില്ല എന്ന് ഏത് ബോധമില്ലാത്തവനും മനസിലാകും.കർണാടകയിലെ കർഷകർക്ക് ഇനി ഒന്നേ ചെയ്യാനുളൂ…
ഉൽപ്പാധനം നിലച്ച കാലികളെ ബാഗ്ലൂരിലെ വിധാൻ സഭയുടെ മുന്നിൽ കൊണ്ടുവന്ന് അഴിച്ചുവിടുക.യെദുയൂരപ്പ പരിപാലിക്കട്ടെ, അല്ല പിന്നെ.