ചിദംബരം നാളെ ഈ കേസിൽ നിന്നും രക്ഷപെട്ടേക്കാം

377

Joli Joli എഴുതുന്നു 

ഇന്ന് ചിദംബരം.. 
നാളെ മറ്റ് ഇടത്പക്ഷ നേതാക്കൾ.. 
അതുകഴിഞ്ഞാൽ നിങ്ങൾ..

ചിദംബരത്തിന്റെ അറസ്റ്റോടുകൂടി ചില കോണുകളിൽ നിന്ന് പുറത്ത് വരുന്ന വാദങ്ങളും മുന്നറിയിപ്പുകളുമാണ് മേൽ വിവരിച്ചത്…

ഇതുകൊണ്ട് ഈ കവികൾ എന്താണ് ഉദ്ദേശിക്കുന്നത്..?

Joli Joli
Joli Joli

ചിദംബരത്തെ വെറുതെ വിടണമെന്നോ..?
അതോ അഴിമതിയുടെ പേരിൽ ആരെയും അറസ്റ്റ് ചെയ്യരുതെന്നോ..?

കോടിക്കണക്കിന്‌ ആളുകൾ ദിവസേന കൈക്കൂലി വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നുണ്ട് ഭാരത്തിൽ…
ശതകോടികൾ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുകയും ചെയ്യുന്നുണ്ട്..

പതിറ്റാണ്ടുകളായി നമ്മെ ഭരിച്ചവർ ലക്ഷകണക്കിന് കോടി രൂപയുടെ അഴിമതികൾ നടത്തിയിട്ടും ഒരാളെപ്പോലും കാര്യമായി ശിക്ഷിച്ചിട്ടില്ല നമ്മുടെ ജനാതിപത്യ ഭാരതം…

ഒന്നര ലക്ഷം കോടി രൂപയുടെ ടു ജി അഴിമതി നടത്തിയ രാജയും കനിമൊഴിയും അത് പങ്കിട്ടെടുത്തവമെല്ലാം ഇന്നും നീതി ന്യായ വ്യവസ്ഥകളെ നോക്കി പല്ലിളിച്ച് ജനാതിപത്യം സംരക്ഷിക്കുന്നുണ്ട് നമ്മുടെ രാജ്യത്ത്… !

Image may contain: 1 personഅരക്കള്ളൻ മുക്കാകള്ളനെ പിടിച്ചു എന്നാണ് ചില ജനാതിപത്യ സ്നേഹികളുടെ ഒളിയമ്പ്…

ശരിയാണ്…
ആരെങ്കിലും ഈ അഴിമതിക്കാരെ പിടിക്കണ്ടേ..?
അഴിമതിക്കാരെ അഴിമതി നടത്താൻ അനുവദിക്കുകയും പിടികൂടാതിരിക്കുകയും ചെയ്യുന്നതാണോ നിങ്ങളുടെ കണ്ണിൽ സുന്ദര ഭാരതം..?

എന്നാണ് ഈ അഴിമതി നടത്തിയവരെല്ലാം ശിക്ഷിക്കപ്പെടുക..?

അഴിമതി നടത്തിയവരെ അറസ്റ്റ് ചെയ്യാനും ശിക്ഷിക്കാനും ഇനി വേറെ ഏത്‌ സർക്കാരാണ് അധികാരത്തിൽ വരേണ്ടത്..?

എല്ലാ അഴിമതിക്കാരെയും പിടികൂടണം..
അതിന്റെ പേരിൽ വരുന്നതെന്തും സഹിക്കണം..

എന്താ പേടി തോന്നുണ്ടോ…
നിങ്ങൾക്ക് പേടി തോന്നുന്നുണ്ടാകും..
ജനങ്ങൾക്കാർക്കും പേടി തോന്നുന്നില്ല..

സ്വാതന്ത്ര്യലബ്ധിക്ക് ശേക്ഷം ഭാരതം ഭരിച്ച ഓരോ രാഷ്ട്രീയക്കാരനും കട്ടുവാരിക്കൊണ്ട് പോയ പണമുണ്ടായിരുന്നെങ്കിൽ ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമായേനെ…

ഇന്ത്യയെ കോർപ്പറേറ്റുകൾക്ക് വിറ്റ് കാശാക്കുന്നതിൽ ബി ജെ പി സർക്കാർ കേമന്മാർ തന്നെയാണ്…
എങ്കിലും അവർ ചെയ്യുന്ന ചില കടുത്ത ശുദ്ധിക്രിയകൾക്ക് കയ്യടിച്ചേ പറ്റൂ..

ചിദംബരം നാളെ ഈ കേസിൽ നിന്നും രക്ഷപെട്ടേക്കാം..
നീക്കുപോക്കുകൾ ഉണ്ടായേക്കാം…

ഒരാള്‍ക്ക് ഒരായുസ് മുഴുവൻ ജോലി ചെയ്താലും നേടാനാവാത്തത്ര സ്വത്ത് അഞ്ചോ ആറോ
വർഷം കൊണ്ട് ഉണ്ടാക്കി എന്നതാണ് ഇപ്പോള്‍ ചിദംബരകുടുംബം നേരിടുന്ന പ്രശ്നം.

അതിന്റെ മാര്‍ഗം വിവരിച്ചാല്‍, പണത്തിന്റെ വരവ് എവിടെനിന്ന് എന്ന് വ്യക്തമാക്കിയാൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളു…

ജീപ്പ് കുംഭക്കോണം..
ബോഫോഴ്സ് അഴിമതി..
മധു കോഡ കളളപ്പണവിവാദം..
ശവപ്പെട്ടി കുംഭകോണം..
ഹവാല അഴിമതി..
കൽക്കരി കുംഭകോണ കേസ്…
2ജി സ്പെക്ട്രം കേസ്..
അക്കു യാദവ്..
ആദർശ് ഫ്ലാറ്റ് കുംഭകോണം..
സ്ക്കോർപ്പിൻ സബ്മറൈൻ അഴിമതി..
എന്നീ അഴിമതിക്കേസുകളെല്ലാം വ്യക്തമായ തെളിവുകളുണ്ടായിട്ടും തെളിവില്ലാതെ തള്ളി പോയ കേസുകളാണ്…
അല്ലങ്കിൽ കാര്യമായി അന്വേക്ഷണം നടക്കാതെ പോയ കേസുകളാണ്..

ഈ കേസിൽ പെട്ടവർ തന്നെയാണ് ഈ അടുത്ത കാലം വരെ നമ്മെ ഭരിച്ചതും..

മുഹത്തിൽ സ്വാധീനശക്തിയുളളവർ അഴിമതിയിലൂടെ നേട്ടം കൊയ്യുമ്പോൾ അവശ വിഭാഗം അവസരങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ട് കൂടുതൽ അശക്തരാകുന്നു എന്നത് അറുതിവരുത്തേണ്ടത് തന്നെയാണ്…

അഴിമതി നടത്തിയവനോക്കെ അകത്ത് പോകുന്നതിൽ ഒരു സങ്കടവുമില്ല..
സന്തോഷമേ ഒള്ളൂ..

Joli Joli..