ക്രിസ്ത്യാനിയ്ക്ക് ഏതു മല കണ്ടാലും അത് ‘കാല്‍വരിമല’യാണ് !

747

ജോളി ജോളി Joli Joli എഴുതുന്നു

ക്രിസ്ത്യാനിയ്ക്ക് ഏതു മല കണ്ടാലും അത് ‘കാല്വരിമല’യാണ്…

സത്യത്തില് കാല്വരിമല കണ്ടാല് നമ്മള് അതിശയിച്ചു പോകും. കോട്ടയം ടൌണിലെ ബേക്കല്ജംഗ്ഷനിലേയ്ക്കുള്ള കയറ്റം അതിലും കൂടുതല് ഉണ്ട്.

ആ കാല്വരി മുഴുവന് ഇന്ന് ഒരു വലിയ പള്ളിക്കുള്ളിലാണ്.

കാല്വരി എന്തോ ഹിമാലയം ആണെന്ന മട്ടിലാണ് ഇവിടെ വിശ്വാസികള് ചക്രശ്വാസം വലിച്ച് വന്മലകള് കയറി കീഴടക്കുന്നത്‌. (Jijo Kurian)

Joli Joli
Joli Joli

1963 ൽ പെരിയാർവാലി കനാലിലു വേണ്ടി ഖനനം നടത്തിയപ്പോൾ മലയാറ്റൂരും കോടനാടും ചേർന്ന പ്രദേശങ്ങളിൽ നിന്ന് മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങൾ ലഭിക്കുകയുണ്ടായി….

സംഘകാലത്തെ ഐന്തിണകളിൽ പെട്ടിരുന്ന കുറിഞ്ഞി പ്രദേശങ്ങളിൽ പെട്ട മലമ്പ്രദേശങ്ങളിലൊന്നാണ് മലയാറ്റൂർ..

കേരളത്തിൽ ക്രിസ്തുമതപ്രഭവകാലത്ത് മലമുകളിൽ നിലനിന്നിരുന്ന സാംസ്കാരിക കേന്ദ്രം ക്രിസ്തീയ പാത സ്വീകരിച്ചു, എന്നും അതിനു മുൻപ് അത് ഹിന്ദുമതകേന്ദ്രമായിരുന്നു എന്നുമാണ് ചില ചരിത്രകാരന്മാർ വാദിക്കുന്നത്……

എന്നാൽ അതിനേക്കാൾ പ്രചീനമായ ബുദ്ധ-ജൈന പശ്ചത്തലം അതിനുണ്ട് എന്നും മറ്റു ചില ചരിത്രകാരന്മാർ തെളിയിക്കുന്നു.

മധുരയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന നദിയും കാടും കലർന്ന മലമ്പാതയുട മാർഗ്ഗത്തിലായിരുന്നു മലയാറ്റൂർ.

ചിലപ്പതികാരത്തിലെ ഇരുപത്തി മൂന്നാം ഗാഥയിൽ മലയാറ്റൂർ പാതയെ കുറിച്ച് വ്യക്തമായ പരാമർശമുണ്ട്..

മധുരയിൽ സംഘകാലത്ത് ബുദ്ധ ജൈന സംസ്കാരങ്ങൽ പ്രബലമായിരുന്നകാലത്ത് മലയാറ്റൂർ ഉൾപ്പെട്ട സഹ്യപർവ്വത മേഖലയിൽ നിരവധി ബുദ്ധജൈന ക്ഷേത്രങ്ങൾ നിലനിന്നിരുന്നു,

ശ്രമണരും (ബുദ്ധ-ജൈന ഭിക്ഷുക്കൾ) തുടർന്ന് ശൈവവൈഷ്ണവസന്യാസിമാരും കേരളത്തിൽ മതപ്രചരണനത്തിനുപയോഗിച്ചിരുന്ന ഗതാഗതമാർഗ്ഗങ്ങളിലൊന്നിതായിരുന്നു മലയാറ്റൂർ കൊടുങ്ങലൂർ പാത..

ജൈനർ പാറയിൽ കൊത്തിവച്ച തീർത്ഥങ്കരന്റെ പാദമുദ്ര (ബുദ്ധമതക്കാർ ബുദ്ധനെ പ്രതിനിധീകരിക്കുന്നതും പാദമുദ്രകളിലൂടെയാണ്) കാലക്രമത്തിൽ ഈ കേന്ദ്രം ക്രിസ്തീയവൽകരിക്കപ്പെട്ടതൊടെ തോമാശ്ലീഹയുടെ പാദമുദ്രയായി മാറി എന്നാണ് ചരിത്രം… ( വിക്കി )

ചരിത്രം അവിടെ നിൽക്കട്ടെ…

പാരിസ്ഥിക പ്രാധാന്യമുള്ള മലയാറ്റൂർ മലയിൽ സ്ഥിതി ചെയ്യുന്ന ഒന്നരയേക്കർ പള്ളിയും പള്ളിയിലേക്ക് പോകാൻ ഒരാൾക്ക് സഞ്ചരിക്കാവുന്ന എണ്ണൂറ് മീറ്റർ നടപ്പാതയുമാണ് കേരള ഫോറെസ്റ്റ് വകുപ്പ് 70 നിയമനുസരിച്ച് അനുവദിച്ചിരിക്കുന്നത് എന്നാണ് എന്റെ അറിവ്…
മാറ്റമുണ്ടായോ എന്നറിയില്ല…

ഇന്നത് മൊസൈക്ക് ഇട്ട തറപോലെ വിശാലമായ വഴിയാണ്…

പോകുന്ന വഴിക്കുള്ള വൃക്ഷങ്ങളെല്ലാം ഓരോ വർഷവും ചുവട്ടിലെ മണ്ണ് നഷ്ട്ടപ്പെട്ട് നശിച്ച് പോയിക്കൊണ്ടിരുന്നു…

ഓരോ വർഷവും എട്ട് ട്ടണ്ണോളം മരം കുരിശ് രൂപത്തിൽ മലയുടെ മുകളിൽ എത്തുന്നുണ്ട് എന്നാണ് കണക്ക്…

ഓരോ വർഷവും ഇത് സ്ഥിരമായി ലേലം വിളിച്ചെടുക്കാൻ അങ്കമാലിയിലെ സ്ഥിരം തടി മില്ലുകാരും ഉണ്ടെന്ന് പറയപ്പെടുന്നു…

ഭക്തി ആയിക്കോളൂ…
പക്ഷെ അത്‌ നമ്മുടെ ആവാസവ്യവസ്ഥയെ തന്നെ അപകടപ്പെടുത്തുന്ന രീതിയിൽ വേണോ എന്ന് ചോതിച്ചാൽ ഈ സമാധാന ദൈവങ്ങളും അവരുടെ കൊടും ഭക്തരും ചേർന്ന് എന്നെ തല്ലിക്കൊന്നിട്ട് കുരിശ്ശിൽ കെട്ടി തൂക്കി സമാധിയാക്കും…

അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി… 😎

Joli Joli..