ഇരുപത് ലക്ഷം കോടി രൂപയിൽ ഒരു ചെരുപ്പിനുള്ള പൈസയെങ്കിലും ഇവർക്കായി നീക്കിവെച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ…?

945

Joli Joli.

ഈ കൊറോണ കാലത്ത് ലോകം കണ്ട ഏറ്റവും വലിയ പാലായനവും ദുരന്തവുമാണ് ഇന്ത്യയിൽ നടക്കുന്നത്. കൊറോണ വൈറസിന്റെ പോലും നെഞ്ച് പിളർക്കുന്ന ദാരുണമായ കാഴ്ച്ചകൾ.വെറും അഞ്ഞൂറ് രോഗികളുള്ളപ്പോഴാണ് മോദി എന്ന ദുരന്ത നായകൻ ഇന്ത്യയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതെന്നോർക്കണം.ഇന്ന് ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു.വെറും പത്ത് ദിവസം ജനങ്ങൾക്ക് കൊടുത്തിരുന്നെങ്കിൽ എട്ടുകോടിയോളം വരുന്ന തൊഴിലാളികളും പന്ത്രണ്ട് കോടിയോളം വരുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്ടുപോയ സാധാരണക്കാരും അവരവരുടെ കൂടണഞ്ഞേനെ.എന്നാലും രോഗികളുടെ എണ്ണത്തിൽ ഈ നിരക്ക് തന്നെയേ ഉണ്ടാകുമായിരുന്നോള്ളൂ.എന്നാൽ മോദി എന്ന ജനദ്രോഹി അങ്ങനെ ചെയ്യില്ല.

മുൻപ് മോദി രാജ്യത്തിന്റെ മുന്നിൽ വന്ന് നിന്ന സന്ദർഭങ്ങൾ നിങ്ങളൊന്ന് മനസിലൂടെ ഓർത്തുനോക്കൂ.ഒന്നുകിൽ ജനങ്ങളുടെ തലയിൽ ഇടിത്തീ ഇടാനോ അല്ലങ്കിൽ ജനങ്ങളെ വിഡ്ഢികളാക്കാനോ ആയിരിക്കും അത്.ഉറങ്ങിക്കിടക്കുന്നവന്റെ തലയിൽ രാത്രിയിൽ വന്ന് വെള്ളിടി വെട്ടിക്കുന്ന ഒരു സൈക്കോയാണ് മോദി എന്ന ഭരണാധികാരി.ഒരു തീരുമാനമെടുക്കുമ്പോൾ അത് രാജ്യത്തെ ഏറ്റവും താഴെക്കിടെയുള്ളവനെ എങ്ങനെ ബാധിക്കും എന്ന് ചിന്തിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല.രാജ്യത്തെ ഏറ്റവും കുറഞ്ഞ വേധനത്തിൽ ഇത്രയധികം തൊഴിലാളികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട് എന്നും രാജ്യം നിശ്ചലമായാൽ അവർ പട്ടിണിയിലാകുമെന്നും തല ചായ്ക്കാൻ ഇടമുണ്ടാകില്ല എന്നും അറിയാത്തവരായിരുന്നോ മോദിയും ബി ജെ പി നേതാക്കളും ആർ എസ് എസ് നേതൃത്വവും…?

അപ്പോൾ ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് മോദി ആരുമായും കൂടിയാലോചിച്ചില്ല എന്നല്ലേ അതിനർത്ഥം.ചില സൈക്കോകൾ അങ്ങനെയാണ്.മനുഷ്യന്റെ മരണ നിലവിളികളാണ് അത്തരക്കാരുടെ ആനന്ദം.രണ്ടായിരത്തോളം മനുഷ്യർ കത്തി ചാമ്പലായ പതിനെട്ട് ദിവസം നീണ്ട് നിന്ന ഗുജ്‌റാത്ത് കലാപം വല്ലാത്തൊരു ആവേശത്തോടെ ആസ്വദിച്ചവനാണ് മോദി.
ഒരു നേരത്തെ ആഹാരം കഴിക്കാൻ കരുതിവെച്ച നാണയ തുട്ടുകൾ ഒറ്റ രാത്രികൊണ്ട് പീറ കടലാസുകളായി മാറിയപ്പോൾ വരിനിന്ന് പൊഴിഞ്ഞു വീണ മനുഷ്യരെ നോക്കി ചിറി കോട്ടിയവനാണ് മോദി.നാല്പത്തഞ്ചു ദിവസമായി രാജ്യത്തിന്റെ മാറിലൂടെ ചോര ചീറ്റിത്തെറിക്കുന്ന കാൽപ്പാദവുമായി വിശപ്പും ദാഹവും സഹിച്ച് കുഞ്ഞുങ്ങൾ പോലും വീടണയാൻ നൂറുകണക്കിന് കിലോമീറ്റർ നടന്ന് നീങ്ങുന്നത് യാതൊരു മനഃസാക്ഷികുത്തുമില്ലാതെ നോക്കിയിരിക്കുന്നവനാണ് മോദി.

ഇവിടെയെല്ലാം ഇരപ്പെട്ടത് സാധാരണക്കാരാണ്. മോദി എന്ന ഭൂലോക തട്ടിപ്പുകാരൻ പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയിൽ ഒരു ചെരുപ്പിനുള്ള പൈസയെങ്കിലും ഇവർക്കായി നീക്കിവെച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ…? ഇല്ല, മനുഷ്യനായി പിറന്നവർക്ക് കണ്ടുനിൽക്കാൻ കഴിയില്ല. ഇന്ത്യയിലെ പാലായനം എന്നാണ് ബി ബി സി റിപ്പോർട്ട് ചെയ്തത്. പക്ഷെ മോദി കണ്ട് നിൽക്കും.

**