എഴുതിയത്  : Joli Joli

പതിനായിരത്തിൽ പരം കോടി രൂപയുമായി ഖനികളാൽ സമ്പന്നമായ കർണാടക പിടിക്കാൻ എത്തിയ ബി ജെ പി എന്ന ജനാധിപത്യ കശാപ്പുകാരെ തന്റെ വീറും വാശിയും ബുദ്ധിയും ഉപയോഗിച്ച് കഴിവിന്റെ പരമാവധി തടഞ്ഞു എന്നതാണ് ദൊഡ്ഡലഹള്ളി കെമ്പെഗൗഡ ശിവകുമാർ എന്ന ഡി കെ ശിവകുമാർ ബി ജെ പി യോട് ചെയ്ത ഒന്നാമതെ കുറ്റം…

കോൺഗ്രസിൽ അവശേഷിക്കുന്ന ജീവനുള്ള ഒരേയൊരു മനുഷ്യനെ ഇല്ലായ്മ ചെയ്യുക എന്നത് രണ്ടാമത്തെ കാര്യം.കണക്കില്ലാത്ത കള്ളപ്പണവുമായി വന്ന് പരസ്യമായി വിലപേശിയും ഭീക്ഷണിപ്പെടുത്തിയും ജനാതിപത്യം അട്ടിമറിച്ചും ഒരു സംസ്ഥാനം കൈപ്പിടിയിൽ ഒതുക്കാൻ വന്നവരെ പ്രതിരോധിച്ചവൻ കള്ളപ്പണക്കാരൻ എന്ന പേരിൽ അറസ്റ്റിലാകുന്നു.യഥാർത്ഥ കള്ളപ്പണക്കാർ രാജ്യം ഭരിക്കുന്നു…

ഡി കെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം.കുറ്റവാളിയെങ്കിൽ അറസ്റ്റ് ചെയ്യണം.പക്ഷെ ഇവിടെ ഡി കെ യെ അറസ്റ്റ് ചെയ്തവരുടെ ലക്ഷ്യം അതല്ല എന്ന് ഏതൊരു മനുഷ്യനും വ്യക്തമാണ്.നേരെ നിന്ന് എതിർക്കുന്ന ഒരാൾ പോലും ഇനി ജനാധിപത്യ ഭാരതത്തിൽ ഉണ്ടാകരുത് എന്ന വ്യക്തമായ അജണ്ടയാണ് ഈ തിരഞ്ഞുപിടിച്ചുള്ള അറസ്റ്റുകൾക്ക് പിന്നിൽ.എതിർക്കാൻ തുനിയുന്നവർക്കുള്ള മുന്നറിയിപ്പും… !മരണത്തിന് മുൻപുള്ള അവസാന ഞരക്കം എന്ന നിലയിലെങ്കിലും കോൺഗ്രസിന്റെയും പ്രതിപക്ഷപാർട്ടികളുടെയും ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണം ഉണ്ടാകണം.ഇല്ലങ്കിൽ പ്രതികരിക്കുന്ന ഒരാളുപോലും രാജ്യത്ത് അവശേക്ഷിക്കില്ല.പ്രതികരിക്കാൻ ഒരാൾക്ക് പോലും ധൈര്യവും ഉണ്ടാകില്ല.

പിന്നിൽ ജനാധിപത്യ വിശ്വാസികൾ ഉണ്ടാകും എന്ന വിശ്വാസമാണ് ഏതൊരു പ്രതികരിക്കുന്നവന്റെയും ധൈര്യം.പ്രതികരിച്ചാൽ ഞങ്ങളും അകത്തുപോകുമോ എന്ന പേടിയാണ് നിങ്ങളെ ആശങ്കപ്പെടുത്തുന്നതെങ്കിൽ ഭാവി ഇന്ത്യ അത്ര ശോഭനമല്ല.ഭയപ്പെടാനും ഒളിപ്പിക്കാനും ഉള്ളത് കൊണ്ടായിരിക്കണം നിങ്ങളാരും പ്രതികരിക്കാത്തത് എന്നാണോ ജനങ്ങൾ മനസിലാക്കേണ്ടത് ?

Joli Joli.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.