ട്രമ്പിനെ രൂക്ഷമായി നോക്കുന്ന പെൺകുട്ടി നിസ്സാരക്കാരിയല്ല

0
385

എഴുതിയത്  : Joli Joli

തന്റെ മുന്നിലൂടെ കടന്ന് പോകുന്ന ട്രമ്പിനെ രൂക്ഷമായി നോക്കുന്ന ഈ പെൺകുട്ടിയാണ് ഗ്രേറ്റ തുന്‍ബര്‍ഗ്.കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോള താപനത്തിനുമെതിരെ സമരം നയിക്കുകയാണ് ഈ 16കാരി. കാലാവസ്ഥ പരിപാലനത്തിന് വേണ്ടി എല്ലാ വെള്ളിയാഴ്ച്ചയും സ്വീഡിഷ് പാർലമെന്റിന് പുറത്ത് ഇപ്പോഴും സമരം നയിക്കുന്നു ഈ പെൺകുട്ടി.യു.എന്നില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ന് ഗ്രേറ്റ നടത്തിയ വികാരഭരിതമായ പ്രസംഗത്തിനിടയിൽ തന്റെ മുന്നിലൂടെ കടന്ന് പോയ ട്രമ്പിനെ രൂക്ഷമായി നോക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.കാലാവസ്ഥാ പ്രതിസന്ധിക്കെതിരായി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോകമെമ്പാടും നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭത്തിന്റെ ആഗോള മുഖമാണ് ഗ്രേറ്റ തുൻബർഗ് എന്ന സ്വീഡിഷ് പെൺകുട്ടി.

Image result for greta thunberg” താനിവിടെ വരേണ്ടതല്ല. മറ്റ് കുട്ടികൾക്കൊപ്പം സ്‌കൂളിലാണ് ഉണ്ടാകേണ്ടിയിരുന്നത്. തന്റെ ബാല്യവും സ്വപ്‌നങ്ങളും നിങ്ങൾ പൊള്ളവാക്കുകൾകൊണ്ട് കവർന്നു. മനുഷ്യർ മരിച്ചകൊണ്ടിരിക്കുകയാണ്. മുഴുവൻ ആവാസ വ്യവസ്ഥയും തകരുകയാണ്. ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തിലും പണത്തെക്കുറിച്ചും സാമ്പത്തിക വളർച്ചയെക്കുറിച്ചും നിങ്ങൾ കെട്ടുകഥകൾ പറയുകയാണ്. എങ്ങനെയാണ് നിങ്ങൾക്കിതിന് ധൈര്യം വരുന്നത്. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട നിങ്ങൾ തന്റെ തലമുറയെ വഞ്ചിക്കുകയായിരുന്നു. ”

“ഹൗ ഡേർ യു” എന്നാവർത്തിച്ചാവർത്തിച്ച് ഉപയോഗിച്ചു കൊണ്ട് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ഗ്രേറ്റ നടത്തിയ വൈകാരിക പ്രസംഗം വലിയ രീതിയിലാണ് ഇന്ന് ലോകം ചർച്ച ചെയ്തത്.ഇനി എത്ര തലമുറക്കും കൂടി ഈ ഭൂമിയിൽ ആയുസുണ്ടാകും എന്ന ചോദ്യമില്ല.കാരണം അടുത്ത തലമുറ കടക്കില്ല തന്നെ..

Joli Joli.