ലോകത്തിലെ ഏറ്റവും മോശം ഡിസൈൻ ആണ് ഇന്ത്യൻ കറൻസി

6247

Joli Joli എഴുതുന്നു 

ലോകത്തിലെ ഏറ്റവും മോശം ഡിസൈൻ ആണ് ഇന്ത്യൻ കറൻസി.ഇന്ത്യാ ഗവർമെന്റിന് അത് നിഷേധിക്കാൻ കഴിയില്ല.നിങ്ങളുടെ ആരുടെ തലയിൽ ഉദിച്ച രൂപകൽപ്പനയായാലും ഇത്രെയും വൃത്തികെട്ട ഒരു കളർ ലോകത്ത് ഒരു കറൻസിക്കും ഉണ്ടാകില്ല. ഇത്രയും സുരക്ഷയില്ലാത്ത കറൻസി വേറെ ഏതെങ്കിലും രാജ്യത്ത് ഉണ്ടോ എന്നും സംശയമാണ്.ബോധവും വിവരവും ഇല്ലാത്ത ഒരു കൂട്ടം മനുഷ്യർക്ക് ഇത്രയൊക്കെയേ ചെയ്തുവെക്കാൻ കഴിയൂ എന്ന് നിങ്ങൾ ലോകത്തോട് വിളിച്ചു പറയുകയായിരുന്നു.

Joli Joli
Joli Joli

സുരക്ഷക്കായി ആന്റിനയും ചിപ്പും വരെ നോട്ടിൽ ഘടിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു തള്ള്.അത് പാടി നടക്കാൻ ബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത കുറെ അനുയായികളും.നാണം തോന്നുന്നില്ലേ നിങ്ങൾക്ക് ഇതെല്ലാം ലോകം കേൾക്കുന്നു എന്നെങ്കിലും മനസ്സിലാക്കുമ്പോൾ…?

വ്യാപകമായ രീതിയിൽ ഇന്ത്യൻ വിപണിയിൽ കള്ളനോട്ടുകൾ പ്രചരിക്കുന്നുണ്ട് എന്ന് റിസർവ് ബാങ്ക് തന്നെ കഴിഞ്ഞ ദിവസം സമ്മതിക്കുന്നു.ഒന്നര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകൾ രാജ്യത്ത് ഇടകലർന്ന് കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് മാധ്യമങ്ങൾ പറയുന്നു.ഐ എസ് ഐ യുടെ സഹായത്തോടെ കറാച്ചിയിലെ മാലിര്‍ ഹാള്‍ട്ടിലുള്ള സെക്യൂരിറ്റി പ്രസിൽ അടിച്ചിറക്കിയ ഇന്ത്യൻ കറൻസികൾ വ്യാപകമായ രീതിയിൽ പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് തള്ളുന്നു എന്ന് ഇന്ത്യൻ സ്‌പെഷ്യൽ സെൽ തന്നെയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.ഇന്ത്യൻ കറൻസികളിൽ ഉപയോഗിച്ചിരിക്കുന്ന ഉയർന്ന നിലവാരമുണ്ട് എന്ന് നിങ്ങൾ അവകാശപ്പെടുന്ന ഹൈടെക് ഒപ്റ്റിക്കല്‍ വേരിയബിള്‍ മഷി തന്നെയാണ് പാക്കിസ്ഥാൻ അടിച്ചിറക്കുന്ന നോട്ടുകളിലും ഉപയോഗിച്ചിരിക്കുന്നത്.

കൂടാതെ നോട്ടിന്റെ ഇടതും വലതും ഭാഗത്തുള്ള ബ്ലീഡ് ലൈനുകളും അവര്‍ കൃത്യമായി പ്രിന്റ് ചെയ്തിട്ടുണ്ട്.കണ്ണ് കാണാത്തവര്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇന്ത്യൻ കറൻസി അവർ തയ്യാറാക്കിയിരുന്നത് എന്ന് മനസിലാക്കുമ്പോളാണ് നമ്മുടെ നോട്ട് ഉണ്ടാക്കിയവനെയും അതിന്റെ സുരക്ഷയെ കുറിച്ച് പാടിനടന്നവനെയും ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്. നോട്ട് നിരോധിച്ചത് കള്ളപ്പണത്തിന് തടയിടാനും കള്ളപ്പണം പിടിക്കാനുമാണെന്ന നിങ്ങളുടെ വാദം മുംബേ ഹൈക്കോടതിയിൽ തള്ളിപ്പോയത് എന്നിട്ട് കള്ളപ്പണം എവിടെ എന്ന ഒറ്റ ചോദ്യത്താലല്ലേ.??

അതെ…

വിഷമിക്കണ്ട.ഇപ്പോൾ കള്ളപ്പണം വിപണിയിൽ ഇഷ്ടംപോലെയുണ്ട്. രാജ്യം പിടിക്കാനുള്ള പണമുണ്ടാക്കാനായിരുന്നു നിങ്ങൾ നോട്ട് നിരോധിച്ചത്. ഇരുപത്തിയേഴായിരം കോടി രൂപ നിങ്ങൾ കഴിഞ്ഞ ഇലക്ഷന് രാജ്യത്ത് ചിലവാക്കിയതായി ഇലക്‌ഷൻ കമ്മീഷന്റെ രേഖകൾ പറയുന്നു.രേഖയില്ലാതെ അതിന്റെ എത്രയോ ഇരട്ടി… !

ഇത്രെയും പണം കഴിഞ്ഞ അഞ്ചു വർഷത്തെ നിങ്ങളുടെ സൽഭരണം കണ്ടിട്ട് രോമാഞ്ചം കേറിയവർ സംഭാവന ചെയ്തതല്ലെന്നും നിങ്ങൾ വളരെയേറെ ബുദ്ധിമാന്മാരാണെന്നും രാജ്യത്തെ ബോധമുള്ളവർക്ക് തിരിയും.പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കുന്ന എട്ടും പൊട്ടും തിരിയാത്ത ഒരു സാധാരക്കാരന്റെ കൈയിൽ കിട്ടുന്ന പത്തോ ഇരുനൂറോ രൂപ കള്ളനോട്ടാണ് എന്നതിന്റെ പേരിൽ അവൻ അകത്ത് പോകാൻ പോകുന്നതാണ് ഇനി നമ്മൾ കാണാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം.

Joli.joli.