ഇനി പരമാവധി പൊതുജനങ്ങളുടെ പണമെടുത്ത് കോർപ്പറേറ്റുകളുടെ കടം വീട്ടും !

266

എഴുതിയത് : Joli Joli

പൂർണമായും കോർപ്പറേറ്റുകൾ ഭരിക്കുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്.ജനാധിപത്യവും പിന്നീട് അർദ്ധകോർപറേറ്റും ആയിരുന്നു ഇന്ത്യയിൽ പണ്ട്.ജനാതിപത്യ മാർഗത്തിലൂടെ തന്നെ കോർപ്പറേറ്റുകൾ പൂർണമായും തങ്ങളുടെ ആളുകളെ അധികാരത്തിലെത്തിച്ച് രാജ്യത്തിന്റെ അധിക്കാരം പിടിച്ചത് നരേന്ദ്ര മോദി നയിക്കുന്ന ബി ജെ പി സർക്കാരിലൂടെയാണ്.അതിവേഗം മുന്നോട്ട് കുതിച്ചിരുന്ന ഒരു രാജ്യം പെട്ടന്ന് എങ്ങനെ തകർന്നു എന്ന് നാളത്തെ തലമുറക്ക് പഠനവിഷയമാക്കാവുന്ന ഒരു ചരിത്രമാണിത്. കോർപ്പറേറ്റുകൾ അധികാരം പിടിച്ചാൽ അവർ ആദ്യം ചെയ്യുന്ന കാര്യമെന്താണ്…?
കൂടുതൽ ആലോചിക്കാനൊന്നുമില്ല അവരുടെ തന്നെ കടങ്ങൾ അവർ എഴുതി തള്ളും…

കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളും ഖനികളും രാജ്യത്തിന്റെ സാമ്പത്തിക സ്രോതസുകളും നദികളും വനങ്ങളും കയ്യടക്കും.ഇവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നത് കോർപ്പറേറ്റുകളുടെ ഒരു പ്രധിനിധി മാത്രമാണ്. രാജ്യത്തിന്റെ നട്ടെല്ലായ ബാങ്കുകളിൽ നിന്ന് കോർപ്പറേറ്റുകൾ എടുത്ത ലക്ഷകണക്കിന് കോടി രൂപ കോർപ്പറേറ്റ് സർക്കാർ എഴുതി തള്ളുമ്പോൾ രാജ്യം സാമ്പത്തികമായി കൂപ്പുകുത്തും…
ബാങ്കുകൾ തകരും.ഈ നഷ്ട്ടം നികത്താനും ബാങ്കുകളുടെ തകർച്ച തടയാനും സ്വഭാവികമായും ഖജനാവിൽ നിന്ന് ബാങ്കുകൾക്ക് പണം കൊടുക്കേണ്ടി വരും.എങ്ങനെ കൊടുക്കും ?

പരമാവധി പൊതുജനങ്ങളുടെ പണമെടുത്ത് കോർപ്പറേറ്റുകളുടെ കടം വീട്ടും. എന്നിട്ടും തികയാതെ വരുമ്പോൾ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും.416 കോർപ്പറേറ്റുകളുടെ 1.76 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് വാണിജ്യബാങ്കുകള്‍ എഴുതിത്തള്ളിയത്…2014 മുതൽ 2018 ഡിസംബർ വരെ കോർപ്പറേറ്റുകളുടെ 2.76 ലക്ഷം കോടി രൂപ എഴുതി തള്ളി… ! ഓരോരുത്തരുടെയും 100 കോടിയില്‍പരം രൂപ വരുന്ന 416 പേരുടെ കടങ്ങളാണ് കഴിഞ്ഞ രണ്ട് വർഷം കൊണ്ട് എഴുതിത്തള്ളിയത്.ഇതിലൂടെ ബാങ്കുകള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള ബാധ്യത സര്‍ക്കാരിനാണ്.റിസര്‍വ് ബാങ്കിന്റെ മൂലധന ശേഖരത്തില്‍ നിനിന്നും സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം കൈക്കലാക്കിയ തുകയും ബാങ്കുകള്‍ക്കാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ഉത്തേജക പാക്കേജിന്റെ മറവില്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന 70, 000 കോടി രൂപ കിട്ടാക്കടം എഴുതി തള്ളിയതിന്റെ ഭാഗമായുള്ള നഷ്ടപരിഹാരമാണ്.ഇനിയും 2.15 ലക്ഷം കോടി രൂപ കൂടി ഈയിനത്തില്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കണം.ബാങ്കുകളും സര്‍ക്കാരും പൂഴ്ത്തിവെച്ച കണക്കുകള്‍ വിവരാവകാശ പ്രകാരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ പാവങ്ങളുടെ നിക്ഷേപത്തിൽ നിന്ന് ഓരോ പേരുപറഞ്ഞു തിരിച്ചുപിടിക്കുകയാണ് പൊതുമേഖലാ ബാങ്കുകൾ തങ്ങളുടെ പ്രതിസന്ധി തരണം ചെയ്യാൻ.മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിലും എടിഎമ്മില്‍നിന്നു നിശ്ചിത തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചതിന്റെ പേരിലും പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ഇടപാടുകാരില്‍നിന്ന് ഈടാക്കിയത് പതിനാറായിരം കോടിയിലേറെ രൂപയാണെന്ന് പാർലമെന്റിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കുന്നു.

സ്വകാര്യ ബാങ്കുകൾ ഈടാക്കിയ പിഴ തുക കൂടാതെയാണിത്.ഉപഭോക്താക്കളെ പിഴയുടെ പേരില്‍ പിഴിയുന്ന എസ്.ബി.ഐയാണ് ഈ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തുക കിട്ടക്കടമായി എഴുതിതള്ളിയത്.76,600 കോടി രൂപ…!ട്രാക്ക് തെറ്റി ഓടുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ…
മോദി സര്‍ക്കാരിന് നോക്കിനില്‍ക്കാനല്ലാതെ ഇടപെടല്‍ നടത്താനുള്ള ശേഷി തന്നെ നശിച്ചിരിക്കുന്നു.സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളുടെ പോലും ഗുണകാംക്ഷികള്‍ പൂര്‍ണമായും കോര്‍പറേറ്റുകളാണ്.

Related imageരണ്ട് ലക്ഷം കോടിയെങ്കിലും ഉത്തേജക പാക്കേജിന്റെ പിന്‍ബലത്തില്‍ കോര്‍പറേറ്റുകളുടെ കൈകളിലെത്തും.തൊഴിലില്ലായ്മയും, പട്ടിണിയും, ജനങ്ങളുടെ കയ്യിൽ പണമില്ലായ്മയും, ചെറുകിട വ്യവസായങ്ങൾ പൂട്ടിപോയതും, കർഷക ആത്മഹത്യകളും സമാനതകളില്ലാതെ വർധിച്ചത് കോർപ്പറേറ്റ് ഭരണത്തിന്റെ കെടുതികളാണ്.അവരുടെ മുന്നിൽ ജനങ്ങളും രാജ്യവുമില്ല.കോർപ്പറേറ്റുകളുടെ സമ്പത്തിൽ അൻപത് മുതൽ നൂറ് ശതമാനം വരെ വർധനവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്.ആർ എസ് എസ് ഒരിക്കലും ഇന്ത്യ മഹാരാജ്യത്തോടോ ഇന്ത്യയിലെ ബഹുപൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളോടോ കൂറുള്ളവരായിരുന്നില്ല.രാജ്യത്തെ തൂക്കി വിറ്റ ചരിത്രമേ അവർക്കൊള്ളൂ.ഒരു ആർ എസ് എസ് ഉൽപ്പന്നമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി…

മോദി എന്നാണ് ജനിച്ചത് എന്ന് കൃത്യമായി പറയാമോ…?എത്രവരെ പഠിച്ചു…?എവിടെയാണ് പഠിച്ചത്…
ഏതെങ്കിലും ശാഖയുടെ പേരല്ലാതെ വ്യക്തമായ മേൽവിലാസം…?ഒന്നുമില്ല. ദുരൂഹത മാത്രം..ഒന്നുമില്ല എന്നത് എല്ലാവർക്കും അറിയാവുന്ന സത്യമാണ്.പ്രധാനമന്ത്രി കസേരയിൽ ഇരുത്താൻ ഇതിലും നല്ലൊരു ബിനാമിയെ കോർപ്പറേറ്റുകൾക്ക് വേറെയെവിടെ കിട്ടും….?

Joli.