ആട്ടുംകാട്ടവും കോഴിത്തലയും കൂടോത്രവും ചമ്പൂർണ്ണ ചാച്ചരതയും

0
1396

Joli Joli എഴുതുന്നു 

കേരളത്തിലുള്ള എല്ലാ മലയാളികളെയും ദേഹ പരിശോധന നടത്തിയാൽ ഏകദേശം മൂന്നരട്ടണ്ണിൽ കുറയാതെ തകിടും ഏലസും ചരടും കിടുവടികളും കിട്ടും…

മനുഷ്യൻ ചന്ദ്രനിൽ ചായക്കച്ചവടം തുടങ്ങി..

എന്നിട്ടും ചമ്പൂർണ്ണ ചാച്ചരക്കാരനായ മലയാളി ഇവിടെ ആട്ടുംകാട്ടവും കോഴിത്തലയും കൂടോത്രവുമായി കാലം കഴിക്കുകയാണ്…

വി എം സുധീരന്റെ വീട്ടിൽ രമേശ്‌ ചെന്നിത്തല വരെ കൂടോത്രം വെച്ചു എന്നാണ് പറയപ്പെടുന്നത്…

നേരാണോന്നറിയില്ല..

അന്ധവിശ്വാസ നിർമാർജന ബിൽ പാസാക്കേണ്ടവർ തന്നെ അന്ധവിശ്വാസങ്ങളുടെ ഹോൾസെയിൽ ഡീലർമാരാണ് എന്ന് അർത്ഥം…

സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണീ…

പതിമൂന്നാം നമ്പർ വണ്ടിയും പതിമൂന്നാം നമ്പർ ബംഗ്ലാവും റൂമും ഓഫീസുമൊക്കെ വിശ്വാസത്തിന്റെ പേരിലോ അന്ധവിശ്വാസത്തിന്റെ പേരിലോ മാറ്റിനിർത്തിയവരാണ് നമ്മുടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും…

ഹൈക്കോടതിയുടെ ഏതോ ഒരു മുറി കാലങ്ങളായി തുറക്കാറില്ലന്നും കുറെ നാൾ മുൻപ് കേട്ടിരുന്നു..

വല്ല്യ ഏമാന്മാർ വരെ ഇങ്ങനെയാണെങ്കിൽ പിന്നെ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ…

മതവും പുരോഹിതരുമാണ് സമൂഹത്തിൽ അന്ധവിശ്വാസങ്ങളെയും കൊണ്ടുവന്നത്…

ദൈവത്തിന്റെ ഒപ്പമാണ് ചെകുത്താനും വന്നത്…

വിശ്വാസത്തിന്റെ ഒപ്പമാണ് അന്ധവിശ്വാസവും വന്നത്…

കടമറ്റത്ത് കത്തനാരുമാരാണ് യക്ഷിയെ കൊണ്ടുവന്നത്…

പൂമന നമ്പൂരിയാണ് ബാധയെ കൊണ്ടുവന്നത്…

തലമൂത്ത തലേകെട്ടുകാരൻ തങ്ങളാണ് മുട്ടയിൽ ചിത്രപ്പണി ചെയ്ത് സമൂഹത്തിലേക്ക് വലിച്ചെറിഞ്ഞത്…

ഇപ്പോളും മത കച്ചവടക്കാർ എന്ന മരജന്മ പുരോഹിതർ തരം പോലെ കെട്ടികൊടുക്കുന്നുണ്ട് ചരടും ഏലസും കൊന്തയും ഉറുക്കും കൊടച്ചക്രവും എല്ലാം ജനനേന്ദ്രിയത്തിൽ വരെ…

അച്ഛൻ വന്ന് വീടുകളിൽ ആനാം വെള്ളം തളിക്കുന്നതും ഹോമം നടത്തുന്നതും മൊല്ലാക്ക വന്ന് ഓതുന്നതുമെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അന്ധവിശ്വാസം പരത്തലാണ്..
ബാധയൊഴിപ്പിക്കലാണ്..
ചെകുത്താനെ ഒഴിപ്പിക്കലാണ്..
ഇബിലീസുകളുടെ ശല്യം ഇല്ലാതാക്കലാണ്..

എന്ത് സന്ദേശമാണ് ഇതിലൂടെ നിങ്ങൾ സമൂഹത്തിന് നൽകുന്നത്…?

നിങ്ങൾക്ക് ചുറ്റും ദുഷ്ട്ട ശക്തികൾ ഉണ്ടെന്നോ…

കഷ്ട്ടം..

ഈ വിശ്വാസങ്ങളൊന്നും ഭൂമിയിൽ ഒരു മനുഷ്യനും ജനിച്ചപ്പോൾ കൊണ്ടുവന്നതല്ല…

നിങ്ങൾ കുത്തിവെച്ചതാണ്…

വിദ്യാസമ്പന്നരായ മനുഷ്യരെ പോലും ഇത്തരം കെട്ട വിശ്വാസങ്ങൾക്ക് അടിമപ്പെടുത്താൻ നിങ്ങൾക്ക് കഴിഞ്ഞു എന്നത് പേടിപെടുത്തുന്നതാണ്..

ഒഴിപ്പിക്കേണ്ടത് നിങ്ങളെയാണ്…

ഓരോ മനുഷ്യനിൽ നിന്നും ശുദ്ധി ചെയ്ത് മാറ്റേണ്ടത് നിങ്ങൾ കുത്തിവെച്ച ആചാരങ്ങളെയും അനാചാരങ്ങളെയുമാണ്…

കടക്കൂ പുറത്ത് എന്ന് പറയേണ്ടത് നിങ്ങളോടാണ്…

എത്ര ചരടുകൾ വലിച്ച് കെട്ടിയാലും സമയമാകുമ്പോൾ നിങ്ങൾ ഈ ഭൂമിയിൽ നിന്ന് പോയേ മതിയാകൂ…

കോഴികാട്ടമോ മുട്ടത്തോടോ ഹോമമോ ആനാം വെള്ളമോ നിങ്ങളുടെ രക്ഷക്കെത്തില്ല…

—-

Previous article ആൺകൈ പരതുന്ന ആഘോഷങ്ങൾ
Next articleകാൻസർ തടയാനും സൺഷൈൻ വൈറ്റമിൻ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.