പിതാവിനെയും തന്നെയും കേരള ചരിത്രത്തിൽ മുമ്പില്ലാത്തവണ്ണം പരമാവധി അങ്ങേയറ്റം അവഹേളിച്ച ആളുകളെകൊണ്ട് തന്നെ തങ്ങളെ വിശുദ്ധരാക്കി എടുപ്പിക്കുക എന്നത് ചില്ലറ കാര്യമല്ല

0
53

Joli Joli

ആദ്യമായി ഞാൻ ജോസ് കെ മാണിയെ അഭിനന്ദിക്കുന്നു..കാരണമെന്താണെന്നുവെച്ചാൽ തന്റെ പിതാവിനെയും തന്നെയും കേരള ചരിത്രത്തിൽ മുമ്പില്ലാത്തവണ്ണം പരമാവധി അങ്ങേയറ്റം അവഹേളിച്ച ആളുകളെകൊണ്ട് തന്നെ തങ്ങളെ വിശുദ്ധരാക്കി എടുപ്പിക്കുക എന്നത് ചില്ലറ കാര്യമല്ല..ആ ചരിത്ര നേട്ടം കൈവരിച്ചതിനാണ് അഭിനന്ദനം.പിന്നെ ഇവിടെ രാഷ്ട്രീയ ധാർമികത, സദാചാരം എന്നൊക്കെ ചിലർ പറയുന്നുണ്ട്..അതൊക്കെ കേൾക്കാൻ വളരെ രസകരമായ കാര്യങ്ങളാണ്..എന്നാൽ അതിനെക്കുറിച്ചൊക്കെ പറയാതിരിക്കുന്നതാണ് ഭേദം…ജോസ് കെ മാണി രാജി വെച്ചത് പോലെ ധാർമികതയുടെ പേര് പറഞ്ഞ് ചാഴികാടാനൊന്നും ഇനി രാജി വെക്കേണ്ട കാര്യമില്ല എന്നാണെന്റെ അഭിപ്രായം..

രാജിവെച്ചാൽ തുടർന്ന് വരുന്ന ഇലക്ഷന്റെ പണം ചാഴികാടന്റെ തറവാട്ടിൽ നിന്നോ കരികോഴക്കൽ മാണി സാമ്പാധിച്ച് വെച്ചിരിക്കുന്ന കൊഴപ്പണത്തിൽ നിന്നോ എഷ്യാനെറ്റ് വിനുവിന്റെ കുടുംബത്തിൽ നിന്നോ അല്ല എടുത്ത് ചിലവാക്കുക…അതിനും ജനങ്ങളുടെ നികുതിപ്പണം തന്നെയാണ് ചിലവാക്കുക…കോട്ടയത്ത് നിന്നും ഇനി ബാക്കിയുള്ള ആറ് മാസത്തേക്ക് ഏത് കൊഞ്ഞാണൻ നിന്ന് ജയിച്ചാലും വല്ല്യ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല..അതുകൊണ്ട് ആറുമാസം കൂടി തുടരുക…ബാക്കിയെല്ലാം ആറ് മാസം കഴിയുമ്പോൾ ജനങ്ങൾ തീരുമാനിച്ചുകൊള്ളും…പിന്നെ ജോസ് കെ മാണി രാജിവെച്ചു എന്ന് പറഞ്ഞത്..അത് ധാർമികത ഉയർത്തിപ്പിടിക്കാനൊന്നുമല്ല..ജോസ് കെ മാണിയുടെ പ്രശ്നം ആക്രാന്തമാണ്..അതായത് ജോസ് കെ മാണി മുന്നോട്ട് വെക്കുന്നത് ആക്രാന്തത്തിന്റെ രാഷ്ട്രീയമാണ്…കാരണമെന്താ..അദ്ദേഹത്തിന് ലോക് സഭയിൽ ഇരിക്കുമ്പോൾ രാജ്യസഭയിലേക്ക് വരണം..രാജ്യ സഭയിൽ ഇരിക്കുമ്പോൾ നിയമസഭയിലേക്ക് വേണം..നിയമസഭയിൽ വന്നാൽ ധനകാര്യ മന്ത്രിയാക്കണം..പിന്നെ ബാഡ്ജറ്റ് അവതരിപ്പിക്കണം..ഈ അവതരിപ്പിക്കാൻ പോകുന്ന ബാഡ്ജറ്റ് നേരത്തെ ചോർത്തികൊടുത്ത് പത്ത് കാശുണ്ടാക്കണം..ഇത്രയല്ലേ കാര്യമൊള്ളൂ..അത് സിമ്പിലല്ലേ..അതിന് രാഷ്ട്രീയ സാദാചാരം,ധാർമികത, ഔലോസ് ഉണ്ട എന്നൊന്നും പറയേണ്ട കാര്യമില്ല..എല്ലാവർക്കുമറിയാം..ജോസ് കെ മാണിയുടെ ഉദേശമെന്താണെന്ന്..അത് പകൽ പോലെ വ്യക്തമാണ്..അത് അദ്ദേഹത്തെ ആനയിച്ച് കൊണ്ടുവരുന്ന സി പി എം കാർക്കും അറിയാം…പിണറായി വിജയുമറിയാം കോടിയേരി ബാലകൃഷ്ണനുമറിയാം…
ജോസ് കെ മാണിക്ക് വേണ്ടത് കാശാണ്, അധികാരമാണ്..അതിലിപ്പോ ധാർമികത, സാദാചാരം,ഇടതുമുന്നണിയുടെ ബഹുജന അടിത്തറ ശക്തിപ്പെടുത്തുക..ഇടതുപക്ഷ ഐക്യം..കെ എം മാണി മഹാനായിരുന്നു, പുണ്യാളനയായിരുന്നു എന്നൊന്നും പറയേണ്ട കാര്യമില്ല..ഇതൊക്കെ പകൽ പോലെ ഇവിടുത്തെ പൊതുജനത്തിന് മനസിലായ കാര്യങ്ങളാണ്..ഈ കാര്യങ്ങൾക്കൊന്നും സൈദ്ധാന്തികമായ ചമയങ്ങൾ ചമക്കേണ്ട ഒരു കാര്യവുമില്ല…ഇതൊക്കെ പച്ചക്ക് ജനങ്ങൾക്ക് മനസിലായ കാര്യങ്ങളാണ്..ഇവിടെ സാദാജാരവുമില്ല ഒരു വാഴക്കയുമില്ല…വെറും തട്ടിപ്പാണ്…ആക്രാന്തമാണ്…ആക്രാന്ത രാഷ്ട്രീയത്തിന്റെ അപ്പസ്ത്തോലവന്മാരാണ് ഇവരൊക്കെ…

അഡ്വ ജയശങ്കർ. ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവർ.
.
കെ എം മാണിക്ക് ബാരുകാര് അൻപത് ലക്ഷം രൂപ കോഴ കൊടുക്കാൻ മാണിയുടെ വീട്ടിലേക്ക് പോകുന്ന നേരം…
വഴിയിൽ വെച്ച് അവർ ഈ തുകയിൽ നിന്ന് പത്തോ പതിനായിരമോ എടുത്ത് ചായ കുടിച്ചു…
തുക കൊടുത്ത് മാണിയുടെ വീട്ടിൽ നിന്ന് ഇവർ ഇറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ ഇവർക്ക് മാണിയുടെ വിളി വന്നു…
തുകയിൽ പതിനായിരം കുറവുണ്ടല്ലോ എന്ന് പറഞ്ഞ്…
അവർ തിരികെ ചെന്ന് പതിനായിരം തിരികെ കൊടുക്കുകയും ക്ഷമ പറയുകയും ചെയ്തു…
അങ്ങനെയാണ് മാണിയുടെ വീട്ടിൽ നോട്ട് എണ്ണുന്ന മിഷ്യൻ ഉണ്ടെന്ന ശ്രുതി പരക്കുന്നത്…
കെ എം മാണി അഴിമതിക്കാരൻ അല്ല എന്നൊന്നും ഞാൻ പറയുന്നില്ല.
പക്ഷെ കടും വെട്ടുകാരൻ ആയിരുന്നില്ല.
രണ്ടു കോടിയുടെ പദ്ധതി ഒപ്പിടാൻ കൊണ്ടു ചെല്ലുമ്പോൾ കൊടുക്കുന്നത് എന്തായാലും മേടിച്ചിട്ട് ഫയലിൽ ഒപ്പു വെക്കുമായിരുന്നു.
എന്നാൽ ജോസ് കെ മാണി 15% മേടിച്ചാലെ പദ്ധതികൾക്ക് അനുമതി കൊടുക്കൂ.
രണ്ടു കോടിയുടെ പദ്ധതിക്ക് 30 ലക്ഷം കൊടുക്കാതെ ഒപ്പിടില്ല.
ഇത് ഞാൻ ഉത്തരവാദിത്തത്തോടെ ആണ് പറയുന്നത്.
പീ സീ ജോർജ്, ഏഷ്യാനെറ്റ് ന്യൂസിൽ.
.
.ഈ പറഞ്ഞ രണ്ടുപേരിൽ ഒരാൾ പതിറ്റാണ്ടുകളായി രാഷ്ട്രീയം എന്ന അഴുക്കുച്ചാലിനെ സൂഷ്മമായി നിരീക്ഷിക്കുന്നവനും മറ്റെയാൾ പതിറ്റാണ്ടുകളായി രാഷ്ട്രീയം എന്ന അഴുക്കുച്ചാലിൽ അവരോടൊപ്പം ജീവിക്കുന്നവനുമാണ്…