Joli Joli എഴുതുന്നു 

സ്വന്തം രാജ്യം പട്ടിണിയിലും തീവ്രവാദത്തിലും വിലകയറ്റത്തിലും അരാജകത്വത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലും പെട്ട് നട്ടം തിരിയുമ്പോഴും അന്യ രാജ്യത്തെ ജനങ്ങളുടെ വിഷമങ്ങളെ കുറിച്ചോർത്ത് സങ്കടപ്പെടുന്ന പാക്കിസ്ഥാന്റെ ആ വലിയ മനസ് കാണാതെ പോകരുത്..

Joli Joli
Joli Joli

കാഷ്മീരിനെയും അവിടുത്തെ ജനങ്ങളെയും ഓർത്ത് കാല് വെന്തപോലെയാണ് പാക്കിസ്ഥാൻ ഓടി നടക്കുന്നത്..

സ്വന്തം രാജ്യത്ത് എല്ലാം ഭദ്രമാണ്..
ഇനി കാഷ്‌മീരിലെ ജനങ്ങളുടെ ദുരിതം കൂടിയേ പരിഹരിക്കാനൊള്ളൂ എന്ന രീതിയിലുള്ള
ആവലാതിയാണ് പാക്കിസ്ഥാന്..

സാമ്പത്തിക ബുദ്ധിമുട്ടും പട്ടിണിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പാക്കിസ്ഥാനിലെ ജനങ്ങൾ..

ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ നിന്ന് ഏകപക്ഷീയമായി പാക്കിസ്ഥാൻ പിന്മാറിയതിനാൽ അവശ്യവസ്തുക്കളുടെ വിലകയറ്റം അതിരൂക്ഷമാണ്..

ജനങ്ങളുടെ കുടുംബ ബഡ്ജറ്റുകൾ താളം തെറ്റി..

പാക്കിസ്ഥാനുള്ള അന്താരാഷ്ട്ര സഹായങ്ങളെല്ലാം നിർത്തലാക്കിയതിനാൽ ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്…

കടുത്ത സാമ്പത്തിക അച്ചടക്കത്തിലൂടെയാണ് പാക്കിസ്ഥാൻ കടന്നുപോകുന്നത്…

“സര്‍ക്കാര്‍ ഓഫീസുകളില്‍ ചായയും കടിയും ഇനിമുതൽ വാങ്ങരുത്…
പുതിയ വാഹനങ്ങളൊന്നും കുറച്ച്‌ നാളത്തേക്ക് വാങ്ങാന്‍ പാടില്ല…
വൈദ്യുതി,വെള്ളം ഫോണ്‍,ഗ്യാസ് എന്നിവയെല്ലാം അത്യാവശ്യത്തിന് മാത്രം ഉപയോഗിച്ചാല്‍ മതി..
ഒരു പത്രത്തിന്റെ ആവശ്യമേ സര്‍ക്കാര്‍ ഓഫീസുകളിലുള്ളൂ…
കടലസിന്റെ രണ്ട് വശവും എഴുതാനും പ്രിന്റ് ചെയ്യാനും ഉപയോഗിക്കണം..”

സാബത്തികമായി അടപടലം പൊട്ടിയിരിക്കുന്ന പാക്കിസ്ഥാന്‍ രക്ഷപ്പെടാന്‍ വേണ്ടി കൊണ്ട് വന്ന അച്ചടക്ക നടപടികളാണ് മേൽ വിവരിച്ചത്..

ഇത് വായിച്ചാൽ മനസിലാകും പാക്കിസ്ഥാൻ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടിന്റെ ആഴം…

എന്നാലും പാക്കിസ്ഥാന് ഇന്ത്യക്ക് നേരെ മിസൈൽ വിട്ട് കളിക്കാതിരിക്കാനാവില്ല..
ഇന്ത്യയെ വെല്ലുവിളിക്കാതിരിക്കാനാവില്ല…
കാഷ്‌മീരിലെ ജനങ്ങളുടെ സ്വാതന്ത്യത്തെ കുറിച്ച് ആശങ്കപ്പെടാതിരിക്കാനാവില്ല…

എന്തൊരു ജന്മങ്ങളാണ് ഇവർ… !

ഇരുനൂറ്റി തൊണ്ണൂറ് കിലോമീറ്റെർ ദൂര പരിധിക്കുള്ളിലുള്ള ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കാൻ ശേഷിയുള്ള വിവിധ പോർമുനകൾ വഹിക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈലാണ് ഇന്നലെ പാക്കിസ്ഥാൻ കറാച്ചിയിൽ നിന്നും പരീക്ഷത്..

പരീക്ഷണം വിജയകരമായിരുന്നു എന്നാണ് പാക്കിസ്ഥാൻ പറയുന്നത്…
എന്തോ…

കൂടാതെ ഗുജറാത്തിലെ കച്ച് തീരത്തേക്ക് പാക്കിസ്ഥാൻ കമാന്റോകൾ അതിക്രമിച്ച് കടക്കുന്നു എന്നും വാർത്തകൾ വരുന്നു…

നന്നായി…

ഈ യുദ്ധ ഭീക്ഷണികൾ വളരെ മനോഹരമായിട്ടുണ്ട്…

പട്ടിണിയും വിലക്കയറ്റവും സാമ്പത്തിക ബുദ്ധിമുട്ടും കാരണം പൊറുതി മുട്ടി തല്ലിക്കൊല്ലാൻ നിൽക്കുന്ന ജനങ്ങളിൽ നിന്ന് ഇമ്രാൻ ഖാന് ഒരു ശ്രദ്ധ തിരിക്കൽ മോചനവുമാവും…

റിസർവ് ബാങ്കിന്റെ പണം കയ്യിട്ട് വാരിയതിന്റെ പേരിൽ നാറി നിൽക്കുന്ന ലോക നേതാവും ആഗോള സാമ്പത്തിക വിദഗ്ധനുമായ മോദിക്ക് ഒരു ആശ്വാസവുമാകും…

അപ്പോൾ രണ്ട് പേരുടെയും പൊട്ടൻ കളിപ്പീര് നടക്കട്ടെ..

Joli Joli

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.