കോവിഡ് മൂലം നമ്മുടെ കേരളത്തിൽ മരിച്ച ആളുകളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ..?

110

Joli Joli..🙏

കോവിഡ് മൂലം നമ്മുടെ കേരളത്തിൽ മരിച്ച ആളുകളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ..? തൊണ്ണൂറ്റി അഞ്ചു ശതമാനം പേർക്കും മറ്റ് ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നു.ഇന്നലെ കോവിഡ് മൂലം മരിച്ച 28 വയസുള്ള സ്ത്രീക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളും കൂടാതെ രണ്ട് കിഡ്നിയും തകരാറിലായ ഒരു പേഷ്യന്റ് കൂടിയായിരുന്നു അവർ. പറഞ്ഞു വന്നത് ഇതാണ്.യാതൊരു ശ്രദ്ധയുമില്ലാതെ ജനങ്ങൾ ഈ നിലക്ക് മുന്നോട്ട് പോയാൽ ദിവസേനയുള്ള എഴുന്നൂറ് എണ്ണൂറ് എന്ന സംഖ്യ ആയിരവും രണ്ടായിരവും ആകാൻ ഏതാനും ദിവസങ്ങൾ മതി.അതായത് നമ്മളിൽ അഞ്ചിൽ ഒരാളോ രണ്ടാളോ കോവിഡ് രോഗിയായി തീരാൻ അതികം ആഴ്ച്ചകൾ വേണ്ടിവരില്ല എന്നർത്ഥം.നമ്മളിൽ ആരോഗ്യമുള്ളവർ മരിക്കില്ലായിരിക്കാം.ആർക്കും തന്നെ ജീവഹാനി സംഭവിക്കാതിരിക്കട്ടെ.ഇപ്പോൾ നമ്മുക്ക് മികച്ച ചികിത്സ കിട്ടുന്നതുകൊണ്ടാണ് മരണസംഖ്യ ഉയരാത്തത് എന്നും രോഗികളുടെ എണ്ണം വർധിച്ചാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും നമുക്കറിയാം.

എന്നാൽ ഇതിൽ ഗുരുതരമായ മറ്റൊരു അപകടം ഒളിഞ്ഞിരുപ്പുണ്ട്.കേരളത്തിൽ നാലര ലക്ഷത്തോളം കാൻസർ രോഗികളുണ്ട്.രണ്ടേ മുക്കാൽ ലക്ഷത്തോളം ഹാർട്ട് പേഷ്യൻസ് ഉണ്ട്.രണ്ട് ലക്ഷത്തോളം കിഡ്നി പേഷ്യൻസുണ്ട്.ഒന്നര ലക്ഷത്തോളം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരുണ്ട്. പ്രഷറ്, ഷുഗറ്, മുതലായ മറ്റ് അസുഖക്കാർ വേറെയും.മേൽപ്പറഞ്ഞ രോഗികളിൽ ആർക്കെങ്കിലും നിങ്ങൾ കൊറോണ പകർന്ന് നൽകിയാൽ നിങ്ങളവരെ വധിക്കുന്നതിന് തുല്യമായിരിക്കും.കാരണം അവർക്ക് കൊറോണ ബാധിച്ചാൽ രക്ഷപ്പെടുത്തിയെടുക്കാൻ ബുദ്ധിമുട്ടാണ് എന്നതുകൊണ്ട് തന്നെ.കൂടാതെ വൃദ്ധരായവർ, കുട്ടികൾ എന്നിവരിലേക്ക് രോഗം ബാധിച്ചാലും രക്ഷപെടുത്തിയെടുക്കാൻ കഠിന പ്രയഗ്നം നടത്തേണ്ടി വരും.ആരോഗ്യമുള്ള നിങ്ങളുടെ സൂഷ്മതക്കുറവ് മൂലം നിങ്ങൾ ഇറങ്ങി നടന്ന് കൊറോണ വാഹകരാകുകയും കൊറോണ പരത്തുന്നവരാകുകയും ചെയ്യുമ്പോൾ നിങ്ങളിൽ നിന്ന് രോഗം കിട്ടി മരിക്കുന്നത് ആരോഗ്യം കുറഞ്ഞവരും, പ്രധിരോധ ശേഷി കുറഞ്ഞവരും, മറ്റ് ഗുരുതര അസുഖങ്ങൾ ഉള്ളവരും, കുട്ടികളും വൃദ്ധരും ആയിരിക്കും.മരണപ്പെടുന്നത് നിങ്ങളുടെ വീട്ടിലുള്ളവരും ആകാം.കൊറോണ മൂലം മരണസംഖ്യ ഉയരുന്നത് ഇങ്ങനെയൊക്കെയാണ്.കൊറോണ രോഗികളുടെ എണ്ണം വർധിച്ചാൽ മേൽപ്പറഞ്ഞ മറ്റ് രോഗികൾക്ക് മതിയായ ചികിത്സ കിട്ടാതെ മരണം സംഭവിക്കും.ആഴ്ചയിൽ ഡയാലിസിസ് ചെയ്യേണ്ട രോഗികളുടെയൊക്കെ സ്ഥിതി ഗുരുതരമാകും.

ജീവിതം വഴിമുട്ടി നിൽക്കുന്ന നിങ്ങൾ ജീവിക്കാനുള്ള നെട്ടോട്ടത്തിലാകാം.പക്ഷെ അത് കൊല്ലാനും സ്വയം മരിക്കാനും ആക്കരുത്. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം.കാരണം രോഗികളുടെ എണ്ണം വർധിച്ചാൽ മതിയായ ചികിത്സയെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ പോലും ആകില്ല.പതിനാല് ജില്ലകളിലെ കളറ്റർമാര് കഴിഞ്ഞ ആറു മാസമായി രാവും പകലുമില്ലാതെ ജോലിയിലാണ്.ഭീതിപ്പെടിത്തുന്ന രീതിയിൽ ആരോഗ്യപ്രവർത്തകർക്ക് വരെ രോഗം ബാധിച്ചു തുടങ്ങി.അവർ തളർന്നു തുടങ്ങി.പോലീസ് സേന അമിത ജോലി ഭാരം മൂലം കടുത്ത മാനസിക പിരിമുറുക്കത്തിലേക്ക് നീങ്ങിത്തുടങ്ങി.ഓർക്കുക, ആരോഗ്യപ്രവർത്തകരും പോലീസും ഏകോപിപ്പിക്കുന്നവരും വീണുകഴിഞ്ഞാൽ പിന്നെ നമ്മളെ രക്ഷിക്കാൻ ആർക്കുമാകില്ല.അകലം പാലിച്ച് വ്യാപനം കുറച്ച് കൊണ്ടുവരിക.ഒരു കാര്യം കൂടി, പതിനായിരം രോഗികൾക്കുള്ള വെന്റിലേറ്ററെ നമ്മുടെ കൊച്ചു സംസ്ഥാനത്തൊള്ളൂ.അതിൽ കൂടുതൽ രോഗികളായാൽ നമ്മുടെ സവിധാനങ്ങളെല്ലാം തകർന്നുപോകും.തകർന്നുപോവും എന്ന് പറഞ്ഞാൽ നിങ്ങളിൽ രക്ഷപെടാൻ സാധ്യതയുള്ളവർക്ക് മാത്രമേ വെന്റിലേറ്റർ സൗകര്യം കിട്ടു എന്നർത്ഥം.ഇനി തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്.