കേരളീയ സംസ്ക്കാരം കോപ്പാണ്…മണ്ണാങ്കട്ടയാണ്.

0
516

Joli Joli

കേരളീയ സംസ്ക്കാരം കോപ്പാണ്…മണ്ണാങ്കട്ടയാണ്…

കേരളീയ സംസ്ക്കാരം എന്നൊന്നില്ല.യാതൊരു വിധത്തിലുള്ള സംസ്ക്കാരാമോ പാരമ്പര്യമോ പൈതൃകമോ പേരിന് പോലും പറയാനില്ലാത്ത വെറും കാട്ടുകൂട്ടങ്ങളായിരുന്നു നമ്മൾ.അന്നും.ഇന്നും വല്ല്യ മാറ്റമൊന്നും സംഭവിച്ചിട്ടില്ല…കാട്ടുകൂട്ടം തന്നെയാണ്..ആധുനിക മനുഷ്യന്റെ ഏഴയിലത്ത് പോലും എത്തിയിട്ടില്ല നമ്മൾ…എന്തെങ്കിലും ഒരു സംസ്ക്കാരം നമ്മുക്കുണ്ട് എന്ന് ആരെങ്കിലും വാദിക്കുന്നുണ്ടെങ്കിൽ അത് ലൈഗീകത പാവമാണ് എന്ന് ചിന്തിക്കുന്ന മത ഗോത്ര പ്രാകൃത സംസ്ക്കാരമാണ്…തന്മൂലം ലൈഗീക ദാരിദ്ര്യം ബാധിച്ച കുറെ ഭ്രാന്തന്മാരുടെ കൂട്ടമായി തീർന്നു നമ്മൾ…പിന്നെ സംസ്ക്കാരത്തിന്റെ കാര്യം…അന്യന്റെ അടക്കളയിലേക്കും സ്വകാര്യതയിലേക്കും..ജീവിതത്തിലേക്കും ഒക്കെ ഒളിഞ്ഞു നോക്കി കുശുമ്പും കുന്നായ്മയും കുനുഷ്ട്ടും പറഞ്ഞോണ്ട് നടക്കലല്ലേ നമ്മുടെ സംസ്ക്കാരം..അതെ..അതുതന്നെയാണ് നമ്മുടെ സംസ്ക്കാരം..പിന്നെ പാരമ്പര്യം..ചൂട്ടും കത്തിച്ച് വരുന്നവനൊക്കെ പാ വിരിച്ച് കൊടുത്ത പാരമ്പര്യമല്ലേ നമ്മുടേത്…കൂടുതൽ പറയിപ്പിക്കണ്ട…പിന്നെ പൈതൃകം…മര്യാദക്ക് രണ്ട് കഷ്ണം തുണി നേരെ പാട്ടിന് ഉടുക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്തതായിരുന്നു നമ്മുടെ പൈതൃകം..അതിനെക്കുറിച്ചും കൂടുതൽ വിശദീകരിക്കേണ്ട….വല്ലാത്ത നാണക്കേടാകും…അത്യാവശ്യം അന്തസായി..സ്വാതന്ത്ര്യത്തോടെ..അവരവരുടെ കാര്യം നോക്കി..അവരവരുടെ ഇഷ്ട്ടത്തിന് കേരളീയർ ഇപ്പോൾ ജീവിക്കുന്നുണ്ട്…അവരുടെ ജീവിതത്തിലേക്ക് ഭൂതകണ്ണാടി വെച്ച്  നോക്കാതിരിക്കുക… അത്രമാത്രം മതി…അതിനെ മാന്യത..വകതിരിവ്..വിവേകം..പക്വത എന്നൊക്കെ പറയും…അത് മാത്രമാണ് ഒരു മനുഷ്യന് വേണ്ടത്..അത്രയെങ്കിലും ആർജിക്കാൻ ശ്രമിക്കുക..ഓരോ മനുഷ്യനും അവന് ഭരണഘടന അനുവദിച്ച് കൊടുത്തിരിക്കുന്ന സ്വാതന്ത്ര്യത്തിനുള്ളിൽ നിന്ന് ജീവിക്കട്ടെ എന്ന് ചന്തിക്കാനുള്ള ഒരു മനസുമാത്രം ഉണ്ടായാൽ മതി നിങ്ങൾക്ക്..വേറൊന്നും വേണ്ട നിങ്ങൾ ആധുനിക മനുഷ്യനാകാൻ.